Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡിജിറ്റൽ ഇന്ത്യക്കായി ഡിജിറ്റൽ പാർക്ക്
Editor's Pick

ഡിജിറ്റൽ ഇന്ത്യക്കായി ഡിജിറ്റൽ പാർക്ക്

News DeskBy News Desk25 April 20234 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തിരുവനന്തപുരത്തു നിർമിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഡിജിറ്റൽ ഇന്ത്യക്കു പ്രചാരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പുതിയ ഡിജിറ്റൽ ഉത്പന്നങ്ങൾ തേടുകയാണ് രാജ്യത്തിൻറെ സാങ്കേതിക വിദ്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനോദ്‌ഘാടനവും, തിരുവനന്തപുരത്തു സ്ഥാപിക്കുന്ന ഡിജിറ്റൽ സർവകലാശാലയുടെ രാജ്യത്തെ തന്നെ പ്രഥമ ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമ്മാണോദ്‌ഘാടനവും തിരുവനന്തപുരത്തെ ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു  പ്രധാനമന്ത്രി നരേന്ദ്രമോദി.

“രാജ്യം ഡിജിറ്റൽ കണക്ടിവിറ്റിക്കാണ് പ്രാധാന്യം നൽകുന്നത്. ഡിജിറ്റൽ പാർക്ക് അതിനു പ്രചാരമേകും, രാജ്യത്തിൻറെ ഡിജിറ്റൽ സിസ്റ്റം ചർച്ച ചെയ്തു ലോകം അത്ഭുതപെടുകയാണ്. പുതിയ ഡിജിറ്റൽ ഉത്പന്നങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ് നമ്മൾ” പ്രധാനമന്ത്രി പറഞ്ഞു.

“സെമി ഹൈബ്രിഡ് ട്രെയിനുകളായാലും, റോ ഫെറി ആയാലും റോപ്‌വേ ആയാലും മെയ്ഡ് ഇൻ ഇന്ത്യ യിൽ പെടുന്ന മാതൃകകളാകണം ഇന്ത്യയിലെ പദ്ധതികളിൽ നടപ്പാക്കേണ്ടത്. ഇന്നത്തെ വന്ദേഭാരത് ട്രെയിനുകൾ മെയ്ഡ് ഇൻ ഇന്ത്യയാണെന്നോർക്കണം. വിവിധ നഗരങ്ങളിലോടുന്ന മെട്രോ ട്രെയിനുകളും മെയ്ഡ് ഇൻ ഇന്ത്യയാണ്. അതുപോലെ കൊച്ചി വാട്ടർ മെട്രോ ബോട്ടുകളും മെയ്ഡ് ഇൻ ഇന്ത്യയാണ്.

കൊച്ചിയിലെ വിദൂര ദ്വീപുകളിലെ ജനങ്ങൾക്ക് യാത്രാക്ലേശം അകറ്റുന്നതിനൊപ്പം ബാക് വാട്ടർ ടൂറിസത്തിനും വാട്ടർ മെട്രോ പ്രചാരമേകുമെന്നതിൽ സംശയമില്ല. കൊച്ചിയിലെ ബോട്ട് ജെട്ടികൾ, ബസ് ടെർമിനലുകൾ, മെട്രോ എന്നിവയിലൊക്കെ ഇന്റെർമോഡുലാർ കണക്ടിവിറ്റി ലഭ്യമാകും. റെയിൽ പാത  വേഗവത്കരണ പദ്ധതി പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തിനും  മംഗലാപുരത്തിനുമിടക്ക് സെമി ഹൈബ്രിഡ് ട്രെയിനുകൾ ഓടിക്കാനാകും” പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പൂർണമായി വൈദ്യുതീകരിച്ച ദിണ്ടിഗൽ- പളനി- പാലക്കാട് സെക്‌ഷൻ റെയിൽപാത നാടിന് സമർപ്പിച്ചു.  1140 കോടി ചിലവിട്ട് തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി, 156  കോടിയുടെ   കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയിൽമേഖലയുടെ വികസനം, 381 കോടി ചിലവിട്ട് തിരുവനന്തപുരം- ഷൊർണൂർ സെക്‌ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂർ എം പി, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.  

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്–

“അതിന്റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക – വിവര സാങ്കേതികവിദ്യാ രംഗങ്ങളിലൊക്കെ നൂതനവൈദഗ്ധ്യമുള്ള സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കുകയാണ്.

അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ മള്‍ട്ടി ഡിസിപ്ലിനറി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും യാഥാര്‍ത്ഥ്യമാക്കിയ കേരളത്തില്‍ തന്നെയാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിതമാവുന്നത് എന്നതില്‍ നാടിനാകെ അഭിമാനിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ മുന്‍കൈയ്യിലുള്ള ഈ സ്ഥാപനം കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനകരമാണ്. 

Science Park is coming up in Thiruvananthapuram to pave the way for digital startups
Science Park is coming up in Thiruvananthapuram to pave the way for digital startups
Science Park is coming up in Thiruvananthapuram to pave the way for digital startups
Science Park is coming up in Thiruvananthapuram to pave the way for digital startups

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിലുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജിയോട് ചേര്‍ന്നു തന്നെയാണ് 1,500 കോടി രൂപ മുതല്‍മുടക്കില്‍ 13.93 ഏക്കറിലായി നമ്മുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുന്നത്. ഇതിനുള്ള പ്രാരംഭ മുതല്‍മുടക്ക് എന്ന നിലയില്‍ 2022-23 ലെ ബജറ്റില്‍ കേരള സര്‍ക്കാര്‍ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, ഡിജിറ്റല്‍ ആപ്ലിക്കേഷന്‍സ്, ഡിജിറ്റല്‍ ഓണ്‍ട്രപ്രണുവര്‍ഷിപ്പ്, ഡിജിറ്റല്‍ ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും ഈ പാര്‍ക്ക് ഊന്നുന്നത്.

ഉന്നത വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങള്‍ ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. അവയ്ക്കൊക്ക ഇതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഇതിന്റെ വികസനവുമായി ബന്ധപ്പെട്ട് മാന്‍ചെസ്റ്റര്‍, ഓക്‌സ്ഫഡ്, എഡിന്‍ബറ എന്നീ വിദേശ സര്‍വ്വകലാശാലകള്‍ ഇതിനോടകം തന്നെ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതില്‍ നിന്നുതന്നെ ഈ പാര്‍ക്ക് രാജ്യത്തിന്റെയാകെ ഭാവിക്ക് മുതല്‍ക്കൂട്ടാകും എന്നത് വ്യക്തമാണ്.
ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയതും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനങ്ങള്‍. കേരളത്തെ പോലെ അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനത്തിനാകട്ടെ മെച്ചപ്പെട്ട നഗരഗതാഗത സംവിധാനങ്ങള്‍ കൂടിയേ തീരൂ. ആ നിലയ്ക്ക് മാതൃകാപരമായ ഒരു പദ്ധതിയാണ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കപ്പെടുന്നത്, കൊച്ചി വാട്ടര്‍ മെട്രോ. ഇത് രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനമാണ്.

മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്.

കേരള സര്‍ക്കാരിന്റെ നിക്ഷേപവും ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ എഫ് ഡബ്യുവിന്റെ വായ്പയും ഉള്‍പ്പെടെ 1,136.83 കോടി രൂപ ചിലവു ചെയ്താണ് കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാകും. ഗതാഗത വിനോദസഞ്ചാര മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതി കൊച്ചി നഗരത്തിലെ റോഡുകളിലെ തിരക്കും കൊച്ചിയുടെ കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കും. ആ നിലയ്ക്ക് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വലിയ ഊര്‍ജ്ജമാണ്  പകരുന്നത്.

പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ മുന്‍കൈയ്യിലുള്ള ഇത്ര പരിസ്ഥിതി സൗഹൃദമായ ഈ ജലഗതാഗത സംവിധാനം ഇന്ത്യയിലെ മറ്റ് 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗരജലഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാന്‍ പോവുകയാണ്.

ഇതൊക്കെ ചെയ്യുമ്പോള്‍ തന്നെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാത്തവരായി സമൂഹത്തില്‍ ആരുംതന്നെ ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്തിക്കൊണ്ടു കൂടിയാണ് സംസ്ഥാന  സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി. അതുമായി ബന്ധപ്പെട്ട രണ്ട് പരിപാടികള്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇന്നാകട്ടെ, പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്യുന്നു.

Honourable Prime Minister, on behalf of the Government of Kerala and all the people of the State, I thank you for gracing us with your presence and agreeing to lay the foundation stone of the Digital Science Park and dedicate the Kochi Water Metro to the nation. I am sure that both these initiatives under the Government of Kerala will emerge as models for the entire country.

We are also thankful that you are laying the foundation stone of and dedicating to the nation various rail projects in Kerala. Developing our railway stations, laying new railway lines,  doubling and electrifying existing railway lines, improving our signal systems, increasing the speed of our trains and introducing new trains are all initiatives that need special focus. I am sure that if the Union and State Governments work together with dedication, we can achieve wonders in such areas. In the days to come, let us make the development of Kerala a touchstone of cooperative federalism.

I conclude by placing on record Kerala’s gratitude to you for allocating a Vande Bharat train for us. We hope that more will follow. Thank you once again. എല്ലാവര്‍ക്കും എന്റെ സ്‌നേഹാഭിവാദനങ്ങള്‍.”

banner Digital India India India Government Indian economy Indian Railway Indian startups Kochi-Metro Metro rail Modi Modi government Modi Govt Narendra Modi Narendramodi Pinarayi Government Pinarayi Vijayan Pinarayi Vijayann Pinarayi-vijayan PM Modi PM Narendra Modi Prime Minister Narendra Modi Science Vande Bharat Mission Vande Bharat train Vande metro Water Metro
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil