ഏഷ്യൻ രാജ്യങ്ങൾ എല്ലാം ചുട്ടുപൊള്ളുകയാണ്. അതേസമയം മഞ്ഞുരുകൽ മഴ മേഘങ്ങളുടെ ഗതിയെ മാറ്റിമറിക്കുമെന്ന് ശാസ്ത്ര ലോകം വിധിയെഴുതുന്നു.
ഇന്ത്യയിലും പാകിസ്ഥാനിലും ചുട്ടു പൊള്ളുന്ന ഉഷ്ണതരംഗം 30 മടങ്ങ് കൂടുതലായി മാറിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

മാർച്ച് പകുതി മുതലുള്ള അതിരൂക്ഷമായ താപനിലയും കുറഞ്ഞ മഴയും മരണങ്ങൾ, വിളനാശം, കാട്ടുതീ, വൈദ്യുതി, ജല വിതരണം എന്നിവ തടസ്സപ്പെടുത്തുന്നതുൾപ്പെടെ വ്യാപക മായ ദുരിതങ്ങൾ സൃഷ്ടിച്ചു വരികയാണ്.കഴിഞ്ഞ വർഷത്തിലും ഗൗരവതരമാണ് ഈ വർഷത്തെ അവസ്ഥ.

 ആഗോള താപനം സൃഷ്ടിക്കുന്ന വെല്ലുവിളികളിൽ ഏറ്റവും വലുതാണ് അന്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ തകർച്ച യെന്ന് നേരത്തെ വ്യക്തമായതാണ്. വലിയ തോതിലുള്ള മഞ്ഞുരുകൽ സമുദ്രങ്ങളിലെ ഓക്സിജൻ വിതരണത്തെ അട്ടിമറിക്കുന്നു.കോടികണക്കിന് ടൺ ജലമാണ് അന്റാർട്ടിക്കിലേക്ക് മഞ്ഞുരുകുന്നതു വഴിയെത്തുന്നത്.

ഏഷ്യ ചുട്ടു പൊള്ളുമ്പോൾ

ഏഷ്യയുടെ ഭൂരിഭാഗത്തും കടുത്ത ചൂട് തരംഗം ആഞ്ഞടിക്കുകയാണ്.ഇത് സൂര്യാഘാതം വഴിയുള്ള മരണങ്ങൾക്കും സ്‌കൂൾ അടച്ചുപൂട്ടലിനും കാരണമാകുന്നു. ചൈനയിലും റെക്കോർഡ് താപനിലയിലെത്തി കാര്യങ്ങൾ.

122 വർഷം മുമ്പ് കാലാവസ്ഥ രേഖപ്പെടുത്തൽ ആരംഭിച്ചതിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും ചൂടേറിയ മാർച്ചായിരുന്നു കഴിഞ്ഞ  വർഷത്തെത്. അതിലും മുന്നോട്ടു പോകുകയാണ് 2023 ലെ ഏപ്രിൽ മാസം പാകിസ്ഥാനിലും റെക്കോർഡ് താപ നില തുടരുന്നു.ഇന്ത്യയിൽ സാധാരണ മഴയേക്കാൾ 71% വും പാക്കിസ്ഥാനിൽ 62% കുറവുമായിരുന്നു കഴിഞ്ഞ മാർച്ചിൽ. ഏപ്രിലിൽ ഉഷ്ണതരംഗം രൂക്ഷമാവുകയും മെയിൽ 50 ഡിഗ്രിയോളം താപനില പല ഇടത്തും എത്തിയിരുന്നു.

കാലാവസ്ഥാ ശാസ്ത്രജ്ഞൻ Maxmilani Herare അസാധാ രണമായ ഉയർന്ന താപനിലയെ “ഏഷ്യൻ ചരിത്രത്തിലെ ഏറ്റവും മോശം April Heat wave” എന്ന് വിശേഷിപ്പിച്ചു.

  • ചൈനയിലെ ചെങ്‌ഡു, ഷെജിയാങ്, നാൻജിംഗ്, ഹാങ്‌ഷൗ, യാങ്‌സി നദി ഡെൽറ്റ മേഖലയിലെ പ്രദേശങ്ങൾ പല സ്ഥല ങ്ങളിലും റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
  • ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ഈക്കഴിഞ്ഞ ശനിയാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നു. 58 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസമാ യിരുന്നു അത്.ചൂട് കുറഞ്ഞില്ലെങ്കിൽ പ്രദേശങ്ങളിൽ താപനില അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
  • ലാവോസിലെ ലുവാങ് പ്രബാംഗ് ഉൾപ്പെടെ തെക്ക്-കിഴക്കൻ ഏഷ്യയിലും അസാധാരണമായ ചൂട് ഈയാഴ്ച രേഖപ്പെടു ത്തി. 42.7 ഡിഗ്രിയിലെത്തി താപനില.
  • തായ്‌ലൻഡിലെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ടാക്കിൽ  ശനിയാഴ്ച 45.4 ഡിഗ്രി കാണിച്ചു. 2016 ഏപ്രിൽ ഹോങ് സോണിൽ 44.6 ഡിഗ്രി എത്തിയതായിരുന്നു സർവ്വ കാല റിക്കാർഡ്.  
  • ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുന്ന മണൽ കാറ്റ് ഏഷ്യയിലെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് സംശയിക്കുന്നു. മംഗോളിയയുടെയും ചൈനയുടെയും അതിർത്തിയിലെ ഗോബി മരുഭൂമിയിൽ നിന്നാണ് ഭൂരിഭാഗം മണലും പൊടിയും ഉത്ഭവിക്കുന്നത്.

ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന സുരക്ഷിത നില വാരത്തേക്കാൾ 46 ഇരട്ടിയിലധികം PM 10 കണങ്ങളുടെ സാന്ദ്രത എത്തിയതോടെ ഷാങ്ഹായ് ബുദ്ധിമുട്ടിലാണ്. ദക്ഷിണ കൊറിയ,ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട് ഈ പൊടി കാറ്റ്. പാെടി പരിധിയുടെ ഇരട്ടിയിലധികം സിയോളിൽ PM 10 രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ കടുത്ത ചൂടിന് ഇരയാകുകയാണ്.

ഈ വർഷം കൂടു തൽ മോശമാകുമെന്ന വിദഗ്ധരുടെ വാദം ശരിവെക്കുന്നു അനുഭവങ്ങൾ. ഏപ്രിലിലെ ഉഷ്ണതരംഗം പല ഇന്ത്യൻ സംസ്ഥാനങ്ങളെയും ബാധിച്ചു. ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് നൽകി. ഗ്രാമീണ തൊഴിലാളികളും തൊഴിലാളികളും കൂടുതലുള്ള എല്ലാ സംസ്ഥാനങ്ങളിലും താപനിലയും ഈർപ്പവും കുതിച്ചുയരുമ്പോഴും പുറത്ത് ജോലി ചെയ്യാൻ നിർബന്ധിതരാണ് ജനത. 

ചൂടിന്റെ വർധനയും മോശം മഴയും കഴിഞ്ഞ വർഷം തന്നെ ഇന്ത്യയുടെ ഗോതമ്പ് ഉൽപാദനത്തെ ബാധിച്ചിരുന്നു.തുടർ ന്നാണ് സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. ആപ്പിൾ, പീച്ച് തോട്ടങ്ങൾക്ക് പേരുകേട്ട പാകിസ്ഥാ നിലെ(ബലൂചിസ്ഥാൻ)മസ്‌തുങ്ൽ വിളവെടുപ്പ് നശിച്ചു. പ്രദേശത്തെ കർഷകരും തങ്ങളുടെ ഗോതമ്പ് വിളകളിൽ ദുഖിതരാണ്.

ലോക അന്തരീക്ഷ ഊഷ്മാവ് 1.5 ഡിഗ്രി വർധിച്ചപ്പോൾ തന്നെ ഏഷ്യൻ രാജ്യങ്ങൾ ഇത്രയധികം ചൂടിന് വിധേയരാണ്. ഒപ്പമാണ് മൺസൂൺ പെരുമഴക്കാലവും. കേരളത്തിലെ അവിശ്വ സനീയമായ ചൂടും സൂര്യാഘാതത്തിലെക്ക് എത്താവുന്ന സംഭവങ്ങളും ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ സംഭവിക്കുന്ന കാലാവസ്ഥ തിരിച്ചടിയുടെ തുടർച്ചയാണ്.

മഞ്ഞുരുകൽ മഴ മേഘങ്ങളുടെ ഗതിയെ മാറ്റിമറിക്കും.

ആഗോള താപനം സൃഷ്ടിക്കുന്ന വെല്ലുവിളികളിൽ ഏറ്റവും വലുതാണ് അന്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ തകർച്ചയെന്ന് നേരത്തെ വ്യക്തമായതാണ്. കടലിന്റെ ചൂട് വർധന ഓക്സിജൻ അളവിൽ 2% കുറവുണ്ടാക്കിയിട്ടുണ്ട്.

വലിയ തോതിലുള്ള മഞ്ഞുരുകൽ സമുദ്രങ്ങളിലെ ഓക്സി ജൻ വിതരണത്തെ അട്ടിമറിക്കുന്നു.കോടികണക്കിന് ടൺ ജലമാണ് അന്റാർട്ടിക്കിലേക്ക് മഞ്ഞുരുകുന്നതു വഴിയെത്തു ന്നത്.മഞ്ഞുരുകിയെത്തുന്ന ജലം സമുദ്രജലവുമായി ചേരുമ്പോൾ അവയുടെ ലവണാംശം മാറും. ശുദ്ധ ജലം സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് പോകുന്ന തണുത്ത ലവണ ജലത്തെ സ്വാധീനിക്കുന്നുവെന്ന് ഗവേഷകർ വിവരിക്കുന്നു. ഇതു ക്രമേണ സമുദ്രാന്തർ ഭാഗത്തെ ധാതുക്കളുടെ വിതരണത്തിന്റെ ക്രമം തെറ്റിക്കുന്നു.

സമുദ്രത്തിലെ പ്രവാഹം/ഓഷ്യൻ കറന്റ്സ് എല്ലാ സമുദ്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു.ഓക്സിജനും ധാതുക്കളും ലോകത്തെ എല്ലാം സമുദ്രങ്ങളിലേക്കും വിതരണം ചെയ്യു ന്നത് ഈ ഒഴുക്കാണ്. ഒഴുക്കിനെ നിർണായകമാക്കുന്നത് സമു ദ്രജലത്തിന്റെ താപനിലയാണ്. സാധാരണ ഗതിയിൽ സമുദ്രത്തിലെ ലവണം അടങ്ങിയ തണുത്ത ജലമാണ് ഓക്സിജനെയും ധാതുക്കളെയും വിവിധ സമുദ്രങ്ങളിയേക്ക് എത്തിക്കുന്നത്.

അന്റാർട്ടിക്കയിലെ വലിയ തോതിലുള്ള മഞ്ഞുരുകൽ മൂലം ശുദ്ധജലാംശം വർധിക്കുന്നതോടെ ധാതുക്കളുടെ വിതരണം തെറ്റും. സമുദ്രത്തിന്റെ ധാതുക്കളുടെ അളവിനെ കുറയ്ക്കുന്നതിനും അതു വഴി താപനില വർധിക്കുന്നതിനും ഇടയാക്കുമെന്നും ഗവേഷകർ പറയുന്നു.

അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ ശക്തമാകുന്നതിനു മുൻപ് സമുദ്രത്തിലെ ലവണ ജലവും അതിലേക്കെത്തുന്ന ശുദ്ധജലത്തിനും കൃത്യമായ തുലനാവസ്ഥ ഉണ്ടായിരുന്നു. ഇതാണ് മഞ്ഞുരുകൽ വർധിച്ചതോടെ അട്ടിമറിക്കപ്പെട്ടത്. ഇതോടെ സമുദ്രോപരിതലത്തിലോ ഏതാനും മീറ്ററുകൾ താഴെയായി കാണപ്പെടേണ്ട ഓക്സിജനും ധാതുക്കളും കുടുതൽ ആഴ ത്തിലേക്ക് പോകാൻ ഇടയാക്കുന്നു.ശുദ്ധജലത്തിന്റെ കടലിലേക്കുള്ള വരവ് വർധിച്ചാൽ ധാതുക്കൾ ചുരുങ്ങിയത് 5 Kg സമുദ്ര അടിത്തട്ടിനോട് ചേർന്നുള്ള മേഖലയിലാകും അടിഞ്ഞു കൂടുകയെന്ന് ഗവേഷകർ കണക്കു കൂട്ടുന്നു.

സമുദ്രത്തിനുള്ളിൽ മാത്രമല്ല പുറത്തും മഞ്ഞുരുകൽ പ്രതിഭാസം ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഭൂമധ്യരേഖാ അഥവാ ട്രോപ്പിക്കൽ പ്രദേശത്തെ മഴ മേഘങ്ങ ളെ വരെ പ്രതിഭാസം ബാധിക്കും. പ്രവാഹവും മഴമേഘങ്ങളുടെ രൂപപ്പെടലും തമ്മിലുള്ള ബന്ധം നിർണ്ണായകമാണ്. ഈ മാറ്റംമൂലം ഭൂമധ്യരേഖാ മേഖലയിലെ മഴ മേഘങ്ങളുടെ വിതര ണത്തിലും1000 Kg വരെ വ്യത്യാസം ഉണ്ടാക്കാം.പുതിയ കണ ക്കനുസരിച്ച് മഴ മേഘങ്ങൾ ഭൂമധ്യരേഖാ പ്രദേശത്ത് നിന്ന് 1000 kg വടക്കോട്ട് മാറും എന്ന് ശാസ്ത്ര ലോകം പറയുമ്പോൾ  മഴയുടെ സ്വഭാവത്തിൽ ഇനിയും വലിയ മാറ്റങ്ങൾ  പ്രതീക്ഷിക്കാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version