Snapdragon 7 Plus Gen 2 ഉള്ള Poco F5 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരണം. Poco F5 ഇന്ത്യ ലോഞ്ച് സ്ഥിരീകരിച്ചിരിക്കുന്നത് സ്മാർട്ട്ഫോൺ നിർമാതാവായ Poco അല്ല, ചിപ്പ് നിർമ്മാതാവ് Qualcomm ആണെന്ന് മാത്രം. Poco F5 സ്നാപ്ഡ്രാഗൺ 7 പ്ലസ് Gen 2 ചിപ്സെറ്റാണ് നൽകുന്നതെന്ന് ക്വാൽകോം സ്ഥിരീകരിച്ചു.
അടുത്തിടെ ചൈനയിൽ ലോഞ്ച് ചെയ്ത റീബ്രാൻഡ് ചെയ്ത Redmi Note 12 Turbo ആയിരിക്കും Poco F5 എന്ന് അഭ്യൂഹമുണ്ട്. 1080p റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.67-inch OLED ഡിസ്പ്ലേ Poco F5-ൽ പ്രതീക്ഷിക്കാവുന്നതാണ്. റെഡ്മി നോട്ട് 12 ടർബോയുടെ മറ്റു സവിശേഷതകളിൽ Xiaomi യുടെ MIUI 14 ഉള്ള ആൻഡ്രോയിഡ് 13 OS, 5,000mAh ബാറ്ററി, 67W ഫാസ്റ്റ് ചാർജിംഗ്, എന്നിവയും പ്രതീക്ഷിക്കുന്നു റെഡ്മി നോട്ട് 12 ടർബോയിൽ ക്യാമറ സെറ്റപ്പിൽ 64MP മെയിൻ, 8MP അൾട്രാവൈഡ്, 2MP മാക്രോ സെൻസർ, 16MP സെൽഫി ഷൂട്ടർ എന്നിവയുമുണ്ട്. ഡ്യുവൽ സ്പീക്കറുകൾ, Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC എന്നിവയും Redmi Note 12 Turboയിലുണ്ട്.
മുൻഗാമിയായ Poco F4 ന് 6.67-ഇഞ്ച് 120Hz E4 സൂപ്പർ AMOLED ഡിസ്പ്ലേയുണ്ട്, 1300nits വരെ പീക്ക് ബ്രൈറ്റ്നെസും HDR10+, Dolby Vision എന്നിവയ്ക്കുള്ള പിന്തുണയും ഉണ്ട്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ജോടിയാക്കിയ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 870 ചിപ്പ് ആണ് പോക്കോ എഫ്4-ന് ഉളളത്. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് ഫോണിന് കരുത്ത് നൽകുന്നത്.