ചന്ദ്രനിൽ റോവർ ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിന് യുഎഇ ഉടൻ തുടക്കമിടുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. റാഷിദ് 2 വികസിപ്പിച്ച് ബഹിരാകാശത്തേക്ക് അയക്കുമെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.
റാഷിദ് റോവറും വഹിച്ചുകൊണ്ട് ജപ്പാന്റെ ഹകുട്ടോ-ആർ മിഷൻ 1 പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണതിന് പിന്നാലെയാണ് പ്രഖ്യാപനം. റാഷിദ് റോവറിനെ വഹിച്ചുകൊണ്ടുള്ള പേടകത്തിന്റെ ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്നതിൽ വിജയിച്ചില്ല. എന്നിരുന്നാലും, ചന്ദ്രനിലെത്താനുള്ള ഞങ്ങളുടെ അഭിലാഷങ്ങളുടെ പരിധി ഉയർത്തുന്നതിൽ ഞങ്ങൾ വിജയിച്ചു,” ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ആധുനിക ദുബായിയുടെ നിർമ്മാതാവായ പരേതനായ ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ പേരാണ് രണ്ട് റോവറുകൾക്കും നൽകിയിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ 11 എഞ്ചിനീയർമാരുടെ സംഘം ആറ് വർഷമെടുത്താണ് ആദ്യ ദൗത്യം റാഷിദ് 1 പൂർത്തിയാക്കിയത്.
“ഏത് ബഹിരാകാശ ദൗത്യത്തിന്റെയും അവിഭാജ്യ ഘടകമാണ് അപകടസാധ്യത, പക്ഷേ അത് ബഹിരാകാശത്തിന്റെ പുതിയ അതിർത്തികൾ പര്യവേക്ഷണം ചെയ്യുന്നതിൽ നിന്ന് ഒരിക്കലും ഞങ്ങളെ പിന്തിരിപ്പിച്ചിട്ടില്ല.”
ഞങ്ങളുടെ അഭിലാഷത്തിന് അതിരുകളില്ല, യുഎഇയെ ഒരു മുൻനിര ബഹിരാകാശ യാത്രാ രാഷ്ട്രമായി സ്ഥാപിക്കുന്ന തകർപ്പൻ ദൗത്യങ്ങൾ ഏറ്റെടുക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു.” ഷെയ്ഖ് ഹംദാൻ പറഞ്ഞു.
10 കിലോയാണ് 4 ചക്രങ്ങളോടു കൂടിയ വാഹനത്തിന്റെ ഭാരം. ഇന്ധന ഉപയോഗം വളരെ കുറച്ചാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് വിക്ഷേപിച്ചത്.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന റോവറിൽ 4 ക്യാമറകളാണുണ്ടായിരുന്നത്. സൂര്യന്റെ ഗുരുത്വാകർഷണമായിരുന്നു റാഷിദ് റോവറിന്റെ യാത്രയ്ക്ക് ഉപയോഗിച്ചത്. ഭൂമിയിലേതിനേക്കാൾ ആറിൽ ഒന്നു മാത്രമാണ് ചന്ദ്രനിലെ ഗുരുത്വാകർഷണം. റോവറിന്റെ ലാൻഡിങ്ങിലും നിയന്ത്രണത്തിലും ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഗുരുത്വാകർഷണം ഇല്ലാത്ത ഈ സാഹചര്യമായിരുന്നു. റാഷിദ് 1 വഹിച്ചുള്ള ജാപ്പനീസ് പേടകം ലാൻഡിംഗിന് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ടോക്കിയോയിലെ ഗ്രൗണ്ട് കൺട്രോൾ ടീമുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. യുഎഇ സമയം 9.10ന്, പേടകവുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതായി ഐസ്പെയ്സ് അറിയിക്കുകയായിരുന്നു.
ചന്ദ്രനെയും ഉപരിതലത്തെയും പഠിക്കുക, ചിത്രങ്ങൾ പകർത്തുക, ചന്ദ്രനിലെ മണ്ണിന്റെ സവിശേഷതയും കല്ലുകൾ രൂപപ്പെട്ടതിനെക്കുറിച്ചും ഭൗമാന്തരീക്ഷവും പൊടിപടലങ്ങളും ജല കണികകൾ, ഫോട്ടോ ഇലക്ട്രോൺ എന്നിവയും പഠിക്കുകയായിരുന്നു റോവറിന്റെ ലക്ഷ്യം.