Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുടിൻ ഇന്ത്യയിൽ, പ്രതിരോധബന്ധം ശക്തമാക്കും
News Update

പുടിൻ ഇന്ത്യയിൽ, പ്രതിരോധബന്ധം ശക്തമാക്കും

യുഎസ്-യൂറോപ്പ്യൻ യൂണിയൻ എതിർപ്പുകൾക്കിടയിലും പ്രതിരോധബന്ധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും റഷ്യയും. മോഡി-പുടിൻ ഉച്ചകോടിക്ക് മുന്നോടിയായി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ചർച്ച നടന്നു. 23ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലും ചർച്ച നടക്കും.
News DeskBy News Desk5 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിപുലമായ പ്രതിരോധ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താൻ സമ്മതിച്ച് ഇന്ത്യയും റഷ്യയും. പ്രത്യേക സൈനിക സാങ്കേതികവിദ്യകളിലെ സഹകരണവും ശക്തമായ പ്രതിരോധ-വ്യാവസായിക സഹകരണവും ഉൾപ്പെടെയാണിത്. മോഡി-പുടിൻ ഉച്ചകോടിക്ക് മുന്നോടിയായി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റഷ്യയിൽ നിന്ന് അകലം പാലിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും തന്ത്രപരമായ തീരുമാനങ്ങളും സഹകരണവുമായി മുന്നോട്ട് പോകാനാണ് ഇരുരാജ്യങ്ങളുടേയും ഉദ്ദേശം.

India Russia defence ties

ഇന്ത്യ കൂടുതൽ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത് പ്രധാന ചർച്ചയായി. അവയുടെ ഉപരിതല-വ്യോമ മിസൈലുകളും വൻതോതിൽ വാങ്ങും. ഇതിനുപുറമേ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ നവീകരിക്കുന്നതും ദീർഘദൂര ആർ-37, ആർവിവി-ബിഡി വ്യോമ-വ്യോമ മിസൈലുകൾ എന്നിവ ഉപയോഗിച്ച് ആയുധമാക്കുന്നതും സംബന്ധിച്ചും ചർച്ചകൾ നടന്നു. അതേസമയം, 23ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും. ഹൈദരാബാദ് ഹൗസിൽ ഉച്ചയ്ക്ക് 12 നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ചർച്ച നടക്കുക. ഉച്ചകോടിയിൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനവുമുണ്ടാകും. നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനും പുതിയ പങ്കാളിത്ത മേഖലകൾ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടുള്ള പ്രതിനിധി ചർച്ചകളാണ് നടക്കുക.

റഷ്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, കാർഷിക ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ ഇന്ത്യൻ കയറ്റുമതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഷിപ്പിംഗ്, ആരോഗ്യ സംരക്ഷണം, വളങ്ങൾ, കണക്റ്റിവിറ്റി എന്നിവയിൽ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്. റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിൻ നിർമാണത്തെക്കുറിച്ചുള്ള മെമ്മോറാണ്ടം തുടങ്ങിയ നിർണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും.

India and Russia are set to enhance their extensive defence partnership, focusing on S-400 systems and military cooperation, during the 23rd Annual Summit, even as the US and EU push for distancing.

23rd Annual Summit Andrey Belousov banner India Russia defence military technical cooperation Putin India visit Rajnath Singh S-400 Triumf Sukhoi-30 MKI upgrade
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil