Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യൻബാങ്കുകൾ തിളങ്ങുന്നു
News Update

ഇന്ത്യൻബാങ്കുകൾ തിളങ്ങുന്നു

News DeskBy News Desk29 April 2023Updated:29 April 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 ഇന്ത്യൻ വാണിജ്യ ബാങ്കുകൾ സെപ്തംബർ പാദത്തിൽ ഏകദേശം 60,000 കോടി രൂപയുടെ സംയോജിത ലാഭമുണ്ടാക്കി ചരിത്രം കുറിച്ചിരിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വളർച്ച മുന്നോട്ടെക്കെന്നതിന്റെ ഏറ്റവും പുതിയ സൂചനകളിലേക്കാണീ കണക്കുകൾ വിരൽ ചൂണ്ടുന്നത് . ഏറെ കാലത്തിനിടെ  ഇന്ത്യൻ ബാങ്കുകൾ ഒരു പാദത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ലാഭമാണിത്. റിലയൻസ് ഇൻഡസ്ട്രീസ് ഉണ്ടാക്കിയ അറ്റാദായത്തെക്കാൾ
കൂടുതൽ രാജ്യത്തെ മുൻനിര വാണിജ്യ ബാങ്കായ എസ് ബി ഐ  വരുമാനമുണ്ടാക്കിയെന്നതും ശ്രദ്ധേയമാണ്.

 നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ് ദൃശ്യമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളെല്ലാം ചരിത്രത്തിലേക്കും ഏറ്റവും മികച്ച പ്രവര്‍ത്തന ഫലമാണ് പുറത്തുവിടുന്നത്.

സ്വകാര്യ ബാങ്കുകൾ മൊത്തത്തിൽ 33,165 കോടി രൂപ ലാഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് മുൻ വർഷത്തെ 19,868 കോടി രൂപയേക്കാൾ 67% കൂടുതലാണ്. പൊതുമേഖലാ ബാങ്കുകൾ രണ്ടാം പാദത്തിൽ മൊത്തം 25,685 കോടി രൂപ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് 2022 സാമ്പത്തിക വർഷത്തിലെ 17,123 കോടി രൂപയിൽ നിന്ന് 50% വർധിച്ചു.

ലാഭത്തിന്റെ പകുതിയിലധികവും ഉണ്ടാക്കിയത് എസ്‌ബിഐയാണ്. അതിന്റെ ഏറ്റവും ഉയർന്ന ത്രൈമാസ വരുമാനമായ 13,256 കോടി രൂപ മുൻവർഷത്തെ അപേക്ഷിച്ച് 74% വർധിച്ചു. എസ്ബിഐയുടെ റെക്കോർഡ് നെറ്റ് ഈ പാദത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി ഏകീകൃത അടിസ്ഥാനത്തിൽ മാറി. 14,752 കോടി രൂപയായി ഉയർന്ന  എസ്ബിഐയുടെ ഏകീകൃത അറ്റാദായം റിലയൻസ് ഇൻഡസ്ട്രീസിന്റെ 13,656 കോടി രൂപയേക്കാൾ കൂടുതലാണ്.

സ്വകാര്യമേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 20 % വർധനയോടെ 10,605 കോടി രൂപ അറ്റാദായം നേടി. ഐസിഐസിഐ ബാങ്ക് 37% വർധനവോടെ 7,758 കോടി രൂപ അറ്റാദായമുണ്ടാക്കി.  ബാങ്കിന്‍റെ അറ്റ പലിശ വരുമാനം ഇക്കാലത്ത് 35 ശതമാനമാണ് കൂടിയത്. പലിശ വരുമാനത്തിലെ മാര്‍ജിന്‍ 4.5 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബാങ്കിന്‍റെ മൊത്തം കിട്ടാക്കടം കുറയുകയാണ്. ആക്സിസ് ബാങ്ക് 5,330 കോടി രൂപ (70% നേട്ടം), കൊട്ടക് ബാങ്ക് 2,581 കോടി രൂപ (27% വർദ്ധനവ്) എന്നിങ്ങനെയാണ് നേട്ടമുണ്ടാക്കിയത്.  

 പൊതുമേഖലാ ബാങ്കുകളുടെ റെക്കോർഡ് പ്രകടനം ആണെന്നും ,നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ) കുറയ്ക്കുന്നതിനുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമമാണ് നടത്തുന്നതെന്നും  ധനമന്ത്രി നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു.  

 2016 മുതൽ പല പാദങ്ങളിലായി വ്യവസായ സ്ഥാപനങ്ങൾക്ക് കിട്ടാക്കടങ്ങൾക്കായി വ്യവസ്ഥകൾ ഏർപ്പെടുത്തിയതിന് ശേഷം പൊതുമേഖലാ ബാങ്കുകൾ മുൻ വർഷങ്ങളിൽ റെക്കോർഡ് നഷ്‌ടമാണ്  നേരിട്ടു വന്നത് . പൊതുമേഖലാ ബാങ്കുകളെ സംബന്ധിച്ചിടത്തോളം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ ലാഭം 40,991 കോടിയാണ്. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 31,290 കോടി രൂപയേക്കാൾ 31% വർധനയാണിത്.                                                                  

മുഖ്യനിരക്കുകളിലുണ്ടായ വന്‍ വർധന കാരണം ബാങ്കുകളുടെ ബിസിനസിലും ലാഭത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കിട്ടാക്കടങ്ങള്‍ കുറയുന്നതും പലിശ മാര്‍ജിനിലെ വർധനയും പലിശ ഇതര വരുമാനത്തിലെ കുതിപ്പിന്‍റെയും കരുത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം ഒരു ലക്ഷം കോടി രൂപ കവിയുമെന്നാണ് വിലയിരുത്തുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 40,000 കോടി രൂപ കവിയുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുടെയെല്ലാം സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ ബിസിനസിലും അറ്റാദായത്തിലും മികച്ച വർധനയാണ് ദൃശ്യമായത്. അറ്റ പലിശ മാര്‍ജിന്‍ ഗണ്യമായി മെച്ചപ്പെട്ടതാണ് ബാങ്കുകള്‍ക്ക് ലോട്ടറിയായതെന്ന് അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് രോഗവ്യാപനത്തിനു മുമ്പ് ബിസിനസിലും ലാഭത്തിലും തുടര്‍ച്ചയായി തിരിച്ചടി നേരിട്ടിരുന്ന സ്വകാര്യ, പൊതു മേഖലാ ബാങ്കുകള്‍ പലതും രണ്ട് വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനത്തിലേക്ക് മടങ്ങിയെത്തുകയാണ്. രാജ്യാന്തര മേഖലയിലെ രാഷ്‌ട്രീയ അസന്തുലിതാവസ്ഥയും വിവിധ കേന്ദ്ര ബാങ്കുകള്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കെജുകളുടെയും ബലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല മികച്ച വളര്‍ച്ചയിലേക്ക് മടങ്ങിയെത്തിയതാണ് ബാങ്കുകളുടെ ബിസിനസിലും ലാഭത്തിലും ഉണര്‍വ് സൃഷ്ടിച്ചത്.

കഴിഞ്ഞവര്‍ഷം മേയ് മാസത്തിനു ശേഷം നാണയപ്പെരുപ്പം അപകടകരമായി ഉയര്‍ന്നതോടെ റിസര്‍വ് ബാങ്ക് പല തവണയായി മുഖ്യ പലിശ നിരക്ക് 2.25 ശതമാനം വർധിപ്പിച്ചതോടെ സാമ്പത്തിക സ്ഥിരതയുള്ള വലിയ ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുകയാണ്. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെയെല്ലാം പലിശ നിരക്കില്‍ 2.5 ശതമാനം മുതല്‍ 3.5 ശതമാനം വരെ വർധനയാണ് ബാങ്കുകള്‍ വരുത്തിയത്. അതേസമയം നിക്ഷേപങ്ങളുടെ പലിശ താരതമ്യേന കാര്യമായി കൂടിയിട്ടുമില്ല. അതിനാല്‍ പണക്കരുത്തുള്ള വലിയ ബാങ്കുകള്‍ക്കെല്ലാം പുതിയ സാഹചര്യം വന്‍ നേട്ടമുണ്ടാക്കാനുള്ള അവസരമായി മാറി.

Bank bank account Bank Loan Bank Loans banking banking industry banking news banking service banking services Banks banner business business news India Indian economy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil