ടാറ്റ എലക്സി-Tata Elxsi Integrating Design & Digital കേരളത്തിൽ വീണ്ടും വ്യവസായ വിപുലീകരണത്തിന് തയ്യാറെടുക്കുന്നു. തങ്ങളുടെ മൂന്നാമത്തെ വ്യവസായ യൂണിറ്റും തിരുവനന്തപുരം കിൻഫ്ര പാർക്കിൽ തന്നെയാകും ആരംഭിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.

ഏകദേശം 3500 ജീവനക്കാരുള്ള ടാറ്റ എലക്സിയുടെ തിരുവനന്തപുരം യൂണിറ്റാണ് കോടികളുടെ നിക്ഷേപവുമായി വിപുലീകരണത്തിന് തയ്യാറാകുന്നത്. ശാസ്ത്ര സാങ്കേതിക സ്ഥാപനമായ ടാറ്റ എലക്സി കേരളത്തിൽ ഓട്ടോമോട്ടീവ്, ബ്രോഡ്കാസ്റ്റിംഗ് മേഖലയിലാണ് തങ്ങളുടെ റിസേർച് ആൻഡ് ഡവലപ്മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നത്. 60  കോടി മുതൽമുടക്കിൽ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ  Kinfra Film and Video Park & IT & ITES park (SEZ) ആരംഭിച്ച രണ്ടാമത്തെ യൂണിറ്റ് 2.1 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ   വെറും 10  മാസം കൊണ്ടാണ് കിൻഫ്ര പൂർത്തീകരിച്ചു സജ്ജമാക്കി ടാറ്റ എലക്സിക്ക് കൈമാറിയത്.

Tata Elxsi സെന്റർ ഹെഡ് ശ്രീകുമാർ വി ഇങ്ങനെ പറയുന്നു:

” ഇന്ന് 2000  എഞ്ചിനീയർമാർക്ക് ഇവിടെ പണിയെടുക്കാനുള്ള സംവിധാനമുണ്ട്. ലീഡ് സെർറ്റിഫിക്കേഷനുള്ള ഹരിത കെട്ടിടമാണ് കിൻഫ്ര തങ്ങൾക്കായി തയാറാക്കി നൽകിയത്. ഇതിനു കിൻഫ്ര അധികൃതരോട് നന്ദി  പറയുകയാണ്.  തിരുവനന്തപുരത്തു തങ്ങൾ ആരംഭിക്കാനിരിക്കുന്ന മൂന്നാമത്തെ യൂണിറ്റും കിൻഫ്രയ്ക്കുള്ളിൽ തന്നെയായിരിക്കും എന്നതിൽ സംശയമില്ല”.

വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചത് ഇങ്ങനെ:

“ടാറ്റ എലക്സി കേരളത്തിൽ വീണ്ടും വിപുലീകരണത്തിന് തയ്യാറാകുന്നു. ഏകദേശം 3500 ജീവനക്കാരുള്ള ടാറ്റ എലക്സിയുടെ തിരുവനന്തപുരം യൂണിറ്റാണ് കോടികളുടെ നിക്ഷേപവുമായി വിപുലീകരണത്തിന് തയ്യാറാകുന്നത്. പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനും വ്യവസായ വകുപ്പിന് കീഴിലുള്ള കിൻഫ്ര വ്യവസായ പാർക്ക് തന്നെ തെരഞ്ഞെടുക്കുമെന്ന് പറയുന്നത് ഏറെ അഭിമാനകരമാണ്”.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version