യു എസ് ചരിത്രത്തിലെ രണ്ടാമത്തെ ബാങ്ക് ദുരന്തം. നാണക്കേടുണ്ടാക്കിയ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് തിങ്കളാഴ്ച റെഗുലേറ്റർമാർ പിടിച്ചെടുത്തു ജെപി മോർഗൻ ചേസ് ബാങ്കിന് കൈമാറി തൽക്കാലത്തേക്ക് പ്രതിസന്ധിയിൽ നിന്നും കരകയറി. സാൻഫ്രാൻസിസ്കൻ ബാങ്കിന്റെ ഈ വീഴ്ച യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്ക് പരാജയമായി.
കൂടുതൽ ബാങ്കിംഗ് കുഴപ്പങ്ങൾ ഒഴിവാക്കാൻ അതിന്റെ എല്ലാ നിക്ഷേപങ്ങളും, മിക്ക ആസ്തികളും ഉടൻ തന്നെ “ഡീൽ മേക്കർ” എന്ന വിളിപ്പേരുള്ള US ലെ ഏറ്റവും വലിയ ബാങ്കായ ജെപി മോർഗൻ ചേസ് ബാങ്കിന് -JPMorgan Chase & Co-വിൽക്കുകയായിരുന്നു.
രണ്ട് മാസത്തിനിടെ പരാജയപ്പെടുന്ന മൂന്നാമത്തെ ഇടത്തരം ബാങ്കാണ് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക്. 2008 സാമ്പത്തിക പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ തകർന്ന വാഷിംഗ്ടൺ മ്യൂച്വൽ ആയിരുന്നു യു എസ് സാമ്പത്തിക ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ ബാങ്ക് പരാജയം. അത് അന്ന് ജെപി മോർഗൻ ഏറ്റെടുക്കുകയും ചെയ്തു.
സിലിക്കൺ വാലി ബാങ്കിന്റെയും സിഗ്നേച്ചർ ബാങ്കിന്റെയും മാർച്ചിലെ തകർച്ചയ്ക്ക് ശേഷം കഷ്ടകാലമായിരുന്നു ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്. വിപണിയിൽ ഈ രണ്ടു ബാങ്കുകളും വരുത്തിയ ആഘാതം ഫസ്റ്റ് റിപ്പബ്ലിക്കിലേക്കും പടരുകയായിരുന്നു. നിക്ഷേപകരുഡി ആശങ്കകൾ ഏറി വന്നു. കൂടുതൽ ഇൻഷുറൻസ് ചെയ്യപ്പെടാത്ത നിക്ഷേപങ്ങളും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളും കാരണം ബാങ്ക്നി ലനിൽക്കില്ല എന്ന ആശങ്ക വർദ്ധിച്ചു. ഇൻഷുർ ചെയ്യാത്ത നിക്ഷേപങ്ങളുള്ള ബാങ്കുകളുടെ പട്ടികയിൽ കയറിപറ്റിയതോടെ ഫെഡറൽ റെഗുലേറ്റർമാരുടെ കണ്ണിലെ കരടായി, തകരാൻ സാധ്യതയുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമതുമെത്തി ഫസ്റ്റ് റിപ്പബ്ലിക്.
ഇനി JPMorgan Chase & Co.
JPMorgan Chase & Co. is an American multinational financial services company headquartered in New York City and incorporated in Delaware. It is the largest bank in the United States and the world’s largest bank by market capitalization .
എട്ട് സംസ്ഥാനങ്ങളിലെ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ 84 ശാഖകൾ ജെപി മോർഗൻ ചേസ് ബാങ്കിന്റെ ശാഖകളായി വീണ്ടും തുറക്കുമെന്നും നിക്ഷേപകർക്ക് അവരുടെ എല്ലാ നിക്ഷേപങ്ങളിലേക്കും പൂർണ്ണ പ്രവേശനം ഉണ്ടായിരിക്കുമെന്നും ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ അറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് ഭയം വേണ്ട, ഇടപാടുകൾ തടസ്സപ്പെടില്ല എന്നാണ് ഫെഡറൽ ഉറപ്പ്.
ഉറക്കമില്ലാതെ US റെഗുലേറ്റർമാർ, ആശങ്കയോടെ നിക്ഷേപകർ
യുഎസ് സ്റ്റോക്ക് മാർക്കറ്റുകൾ തുറക്കുന്നതിന് മുമ്പായി ഫസ്റ്റ് റിപ്പബ്ലിക്കിനെ അടച്ചു പൂട്ടാതെ മുന്നോട്ടുള്ള വഴി കണ്ടെത്താൻ റെഗുലേറ്റർമാർ കഴിഞ്ഞ ആഴ്ച അവസാനവും ഈ വാരാന്ത്യവും ഉറക്കമില്ലാതെ പണിയെടുത്തു. അവർ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ ആസ്തികൾക്കായി ബിഡ്ഡുകൾ ഇറക്കുകയും, പ്രതിസന്ധി ഘട്ടങ്ങളിൽ ഡീൽ മേക്കർ എന്ന ഖ്യാതിയുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ജെപി മോർഗൻ ചേസിലേക്ക് തിരിയുകയും ചെയ്തു. ഫസ്റ്റ് റിപ്പബ്ലിക്കിനായി 30 ബില്യൺ ഡോളർ ഫണ്ടിംഗ് പാക്കേജിന് നേതൃത്വം നൽകുന്നതിന് ട്രഷറി ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം ജെപി മോർഗനെ കൂടെ ചേർത്തിരുന്നു.
ആസ്തി ചോരാതെ ഫസ്റ്റ് റിപ്പബ്ലിക
ഏപ്രിൽ 13 വരെ, ഫസ്റ്റ് റിപ്പബ്ലിക്കിന്റെ മൊത്തം ആസ്തിയിൽ ഏകദേശം 229 ബില്യൺ ഡോളറും മൊത്തം നിക്ഷേപത്തിൽ 104 ബില്യൺ ഡോളറും ഉണ്ടെന്ന് എഫ്ഡിഐസി കണക്കെടുത്തിരുന്നു . FDIC ഫസ്റ്റ് റിപ്പബ്ലിക്കിനെ അതിന്റെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ഫണ്ട് റിസീവർഷിപ്പിലേക്ക് ചേർക്കുന്നതിൽ 13 ബില്യൺ ഡോളർ ചിലവാകുമെന്നു കണക്കാക്കുന്നു. നേരത്തെ സിലിക്കൺ വാലി ബാങ്കിന്റെ രക്ഷാപ്രവർത്തനത്തിന് ഫണ്ടിന് 20 ബില്യൺ ഡോളർ ചെലവായി.
2019-ന്റെ ആദ്യ പാദത്തിന്റെ അവസാനത്തിൽ 102 ബില്യൺ ഡോളറിൽ നിന്ന്ഫസ്റ്റ് റിപ്പബ്ലിക്കിന്റെ മൊത്തം ആസ്തികൾ ഇരട്ടിയിലധികമായി. , മുഴുവൻ സമയ ജീവനക്കാർ 4,600 ആയിരുന്നു.
ഡിജിറ്റൽ പണം പിൻവലിക്കൽ ഫസ്റ്റ് റിപ്പബ്ലിക്കിന്റെ വീഴ്ച്ച ആഘാതം കൂട്ടി
ഫസ്റ്റ് റിപ്പബ്ലിക്ക് പരാജയപ്പെടുകയാണെങ്കിൽ, അതിന്റെ നിക്ഷേപകർക്ക് അവരുടെ മുഴുവൻ പണവും തിരികെ ലഭിക്കില്ല എന്ന വസ്തുത വിശകലന വിദഗ്ധരെയും നിക്ഷേപകരെയും ആശങ്കയിലാഴ്ത്തി.
ബാങ്കിന്റെ സമീപകാല ത്രൈമാസ ഫലങ്ങളിൽ ആ ഭയം കുറേകൂടി വ്യക്തമായി. സിലിക്കൺ വാലിയുടെയും സിഗ്നേച്ചർ ബാങ്കിന്റെയും പരാജയത്തെത്തുടർന്ന് 100 ബില്യൺ ഡോളറിലധികം നിക്ഷേപങ്ങൾ പിൻവലിക്കാൻ ഉപഭോക്താക്കൾ തിരക്കിട്ടതായി ഫസ്റ്റ് റിപ്പബ്ലിക് പറഞ്ഞു. ചരിത്രത്തിലുടനീളമുള്ള ബാങ്ക് തകർച്ചയുടെ കാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, സോഷ്യൽ മീഡിയയുടെ നെഗറ്റീവ് പ്രചാരണങ്ങളും, നിമിഷങ്ങൾക്കുള്ളിൽ ഡിജിറ്റൽ പിൻവലിക്കലുകളുമാണ് ഫസ്റ്റ് റിപ്പബ്ലിക്കിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്.
ഒരു കൂട്ടം വലിയ ബാങ്കുകളിൽ നിന്ന് മാർച്ച് പകുതിയോടെ ലഭിച്ച 30 ബില്യൺ ഡോളർ ധനസഹായം സ്വീകരിച്ചുആഘാതങ്ങൾക്ക് ഒരു പരിധി വരെ തടയിട്ടു നിർത്താൻ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന് സാധിച്ചു. സമ്പന്നരായ ക്ലയന്റുകൾക്ക് നൽകിയ കുറഞ്ഞ പലിശ മോർട്ട്ഗേജുകൾ ഉൾപ്പെടെ ലാഭകരമല്ലാത്ത ആസ്തികൾ വിൽക്കാൻ ബാങ്ക് പദ്ധതിയിട്ടു. 2022 അവസാനത്തോടെ ഏകദേശം 7,200 ജീവനക്കാരെ ഉൾക്കൊള്ളുന്ന അതിന്റെ തൊഴിലാളികളുടെ നാലിലൊന്ന് പേരെ പിരിച്ചുവിടാനുള്ള പദ്ധതികളും പ്രഖ്യാപിച്ചു.
ഇനി JPMorgan Chase & Co
ഫസ്റ്റ് റിപ്പബ്ലിക് ഓഹരികൾ കഴിഞ്ഞ ആഴ്ച 75% ഇടിഞ്ഞ് വെള്ളിയാഴ്ച 3.51 ഡോളറിൽ ക്ലോസ് ചെയ്തു. സിലിക്കൺ വാലി ബാങ്ക് പരാജയപ്പെടുന്നതിന് തൊട്ടുമുമ്പ് മാർച്ച് 8 ന് ഓഹരികൾ 115 ഡോളറിൽ വ്യാപാരം നടത്തി. കരാറിന്റെ ഭാഗമായി, ഫസ്റ്റ് റിപ്പബ്ലിക്കിന്റെ വായ്പകളിൽ എഫ്ഡിഐസി ജെപി മോർഗനുമായി നഷ്ടം പങ്കിടും. ഫസ്റ്റ് റിപ്പബ്ലിക്കിനെ അടുത്ത 18 മാസത്തിനുള്ളിൽ ഫസ്റ്റ് റിപ്പബ്ലിക്കിനെ അതിന്റെ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുന്നതിന് 2 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഫസ്റ്റ് റിപ്പബ്ലിക്കിന്റെ കൂട്ടിച്ചേർക്കൽ പ്രതിവർഷം അതിന്റെ അറ്റാദായത്തിലേക്ക് 500 മില്യൺ ഡോളർ കൂട്ടിച്ചേർക്കുമെന്ന് ജെപി മോർഗൻ പ്രതീക്ഷിക്കുന്നു.