കാനഡയിൽ കാർഷിക, വൈദഗ്ധ്യ മേഖലയിൽ വമ്പൻ തൊഴിലവസരം ഒരുങ്ങുന്നു.
മലയാളികളടക്കം ഇൻഡ്യക്കാർക്കിതു മികച്ച അവസരമാണ്.
കാനഡയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ആവശ്യമില്ലാത്ത, കൃത്യമായ വൈദഗ്ധ്യം ആവശ്യമായ ജോലികൾക്കാണ് ഇപ്പോൾ അവസരം തുറന്നിരിക്കുന്നത്. കാര്‍ഷിക രംഗത്തെ കനേഡിയന്‍ തൊഴിലാളികളില്‍ വലിയൊരു അളവും വിരമിക്കല്‍ പ്രായത്തോട് അടുത്ത് വരുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ വരുന്ന 10 വര്‍ഷത്തിനുള്ളില്‍ 30,000 സ്ഥിര കുടിയേറ്റക്കാരെയാണ് കാനഡയിലേക്ക് ആവശ്യം.
ഇന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ വലിയൊരളവില്‍ കാനഡയിലുണ്ട്. ഇന്ത്യക്കാർക്ക് ഈ അവസരം പരമാവധി മുതലാക്കാനാകും എന്നാണ് പ്രതീക്ഷ.
റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ (RBC) നടത്തിയ പഠനത്തിലാണ് കാനഡയിൽ വരാനിരിക്കുന്ന തൊഴിലവസരങ്ങളെ പറ്റി കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. RBC പഠനങ്ങൾ പ്രകാരം കനേഡിയന്‍ ഫാം ഓപ്പറേറ്റര്‍മാരില്‍ 40 ശതമാനവും 2033-ഓടെ വിരമിക്കും. ഇക്കാലയളവില്‍ 24,000 ജനറല്‍ ഫാം, നഴ്സറി തൊഴിലാളികളുടെ കുറവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 10 വര്‍ഷത്തിനുള്ളില്‍, ഇന്നത്തെ ഫാം നടത്തിപ്പുകാരില്‍ 60 ശതമാനവും വിരമിക്കല്‍ പ്രായമായ 65 വയസിന് മുകളില്‍ പ്രായമുള്ളവരാകുമെന്നും പഠനം പറയുന്നു. ഇത് പരിഹരിക്കാനായി 24,000-ലധികം സാധാരണ കര്‍ഷക തൊഴിലാളികള്‍ക്കും 30,000 ഓപ്പറേറ്റര്‍മാര്‍ക്കും സ്ഥിരമായ ഇമിഗ്രേഷന്‍ പദവി നല്‍കാനാണ് ആര്‍ബിസി പഠനം പറയുന്നത്.
അവസരങ്ങൾ എവിടെ, എങ്ങിനെ
ഒന്നുകില്‍ സ്വന്തമായി ഫാമുകള്‍ തുടങ്ങുന്നതിനോ അല്ലെങ്കില്‍ നിലവിലുള്ളവ ഏറ്റെടുക്കുന്നതിനോ കാനഡയിലെത്തുന്ന തൊഴിലാളികള്‍ക്ക് അവസരം ലഭിക്കും. ഇതോടൊപ്പം രാജ്യത്തു സ്ഥിര തൊഴിലാളികളാനാകുള്ള അവസരവുമുണ്ട്. വിത്ത് വിതയ്ക്കുന്നതിനും വിളവെടുക്കുന്നതിനും ആവശ്യമായ കഴിവുകളുള്ള താല്കാലിക വിദേശ തൊഴിലാളികളെയാണ് നേരത്തെ കാനഡ ഉപയോഗിച്ചിരുന്നത്. ഇവരില്‍ പലരും ചുരുങ്ങിയ കാലത്തിന് ശേഷം വിരമിച്ച സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനാൽ ഫാം തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ പ്രതിസന്ധി കാനഡ നേരിടും. ഇതിന് ബദലായാണ് ഇപ്പോൾ തന്നെ ഘട്ടം ഘട്ടമായി സ്ഥിരം വിദേശ തൊഴിലാളികളെ തേടുന്നത്.
നിലവില്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള ഫാം ഓപ്പറേറ്റര്‍മാരുടെ വിഷയത്തിൽ ഇന്ത്യ, നെതര്‍ലാന്‍ഡ്സ്, ചൈന, യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കാനഡ സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇപ്പോൾ വരുന്നവർക്കായി വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് കനേഡിയൻ സർക്കാരിന്റെ പരിഗണനയിലാണ്. കൊടുത്താൽ വൈകിയാൽ കാർഷിക വൈദഗ്ധ്യ മേഖലയിൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാതെ പ്രതിസന്ധിക്കിടയാകുമെന്നും പഠനം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.