ദുബായ് പോലെ അത്ര എളുപ്പത്തിൽ കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടില്ല

ദുബായ് സർക്കാർ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസെൻസ് കരസ്ഥമാക്കാൻ ഗോൾഡൻ ചാൻസ് അടക്കം ആനുകൂല്യങ്ങളുമായി രംഗത്തെത്തിയപ്പോൾ കുവൈറ്റിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ. അവിടെ ഗോൾഡൻ ചാൻസ് ആണെങ്കിൽ ഇവിടെ ചാൻസ്  ഒരല്പം ടൈറ്റ്  ആക്കിയിരിക്കുകയാണ് കുവൈറ്റ് സർക്കാർ.

കുവൈറ്റിൽ ലൈസെൻസ് ലഭിക്കാൻ ഇനി നിയമങ്ങൾ കൂടുതൽ കടുകട്ടിയാകുമെന്നു ഉറപ്പ്.   പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്ന കാലാവധിയിൽ പുതിയ  പരിഷ്‌കരണവുമായി കുവൈറ്റ് മുന്നോട്ടു പോകുമ്പോൾ  ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും ഇനി ലൈസന്‍സ് പുതുക്കി നല്‍കുക. കുവൈറ്റ്ട്രാഫിക് വകുപ്പാണ്  ഇക്കാര്യം അറിയിച്ചത്.

 പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നിബന്ധനകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ലൈസെൻസ് കാലാവധി വെട്ടിക്കുറച്ചത്.

പ്രവാസികൾക്ക് ലൈസെൻസ് നേടാൻ നിബന്ധനകളുണ്ട്

  • നിലവില്‍ 600 കുവൈത്തി ദിനാറെങ്കിലും പ്രതിമാസ ശമ്പളവും സര്‍വകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികള്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത്.
  • പ്രവാസികൾ  രണ്ട് വര്‍ഷമെങ്കിലും കുവൈത്തില്‍ താമസിച്ചവര്‍ ആയിരിക്കണമെന്നും വ്യവസ്ഥ.
  •  എന്നാല്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെ നിരവധി തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഈ നിബന്ധനകളില്‍ ഇളവുണ്ട്.
  •  രാജ്യത്ത് വീട്ടുജോലിക്കാരായി ജോലി ചെയ്യുന്നവര്‍ക്ക് ഇളവ് നൽകിയിട്ടുണ്ട്. ഇവരുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ മൂന്ന് വര്‍ഷത്തേക്ക് തന്നെ  പുതുക്കി നല്‍കുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചിട്ടുണ്ട്.

നേരത്തെ ലൈസന്‍സുകള്‍ മൂന്ന് വര്‍ഷത്തേക്ക് പുതുക്കി നല്‍കിയിരുന്നു. അതിനു മുമ്പ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പത്ത് വര്‍ഷമായിരുന്നു മുൻപ് കാലാവധി അനുവദിച്ചിരുന്നത്. പിന്നീട് അത് പ്രവാസികളുടെ ഇഖാമയുടെ കാലാവധിക്ക് തുല്യമാക്കി. അതിന് ശേഷം ഒരു വര്‍ഷ കാലാവധിയില്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. 2020ല്‍ ആണ് ഡ്രൈവിംഗ് ലൈസന്‍സുകളുടെ കാലാവധി വീണ്ടും മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിച്ചിപ്പിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version