“നമ്മൾ ഒരു കാര്യത്തിനിറങ്ങി തിരിച്ച് അതിൽ ആദ്യ തവണ പരാജയപ്പെട്ടാൽ പിന്നെ എത്ര തവണ അതിന്റെ പിന്നാലെ നടക്കും?
കൂടിപ്പോയായാൽ രണ്ടോ മൂന്നോ അല്ലെങ്കിൽ നാലോ തവണ. അല്ലെ.
എന്നിട്ടും ഉദ്യമം വിജയിച്ചില്ലെങ്കിൽ സ്വാഭാവികമായും നമ്മൾ അടുത്ത പദ്ധതി തേടിപോകും. 17 തവണയൊക്കെ ഇത്തരത്തിൽ ആർക്കാണ് ഒന്ന് ശ്രമിച്ചു നോക്കാൻ ക്ഷമയുണ്ടാകുക, 17 തവണയും ആ ഉദ്യമത്തിൽ പരാജയപെട്ടു എന്നറിയുമ്പോളോ?
ആ വ്യക്തിയുടെ പതിനെട്ടാമത്തെ ഉദ്യമം ബോക്സ് ഓഫീസ് ഹിറ്റായി എന്ന് കൂടി അറിയുമ്പോഴോ. അപ്പോൾ അത് കേട്ടിട്ട് നമുക്ക് അത്ഭുതം മാത്രമാകില്ല തോന്നുക അല്ലെ”
അതെ ഇത് അങ്കുഷ് സച്ദേവയുടെ ഏവരും അറിഞ്ഞിരിക്കേണ്ട, അനുഭവ കഥയാണ്. ബോക്സ് ഓഫീസ് തകർച്ചയുടെ 17 സീരീസുകളിൽ നിന്നും ഒരു സൂപ്പർ ഹിറ്റ് വിജയത്തിലേക്കുള്ള യാത്ര.
ഇനി അങ്കുഷ് സച്ദേവ സൂപ്പർഹിറ്റാക്കിയ ആ സ്റ്റാർട്ടപ്പ് ഉദ്യമം ഏതെന്നറിയേണ്ടെ?
മറ്റൊന്നുമല്ല. അതാണ് ഏവരുടെയും വിരൽതുമ്പിലുള്ള ഷെയർ ചാറ്റ് ആപ്പ് (ShareChat). ഇപ്പോൾ ഷെയർചാറ്റിന് ഏകദേശം 5 ബില്യൺ ഡോളർ മൂല്യമുണ്ട്, അതായത് 41,000 കോടി രൂപയിലധികം. 2022 മെയിൽ 1.7 ബില്യൺ ഡോളറാണ് ഷെയർ ചാറ്റ് വിവിധ റൗണ്ടുകളായി സമാഹരിച്ചത്.
അങ്കുഷ് സച്ച്ദേവ 17 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. തന്റെ 18-ാമത്തെ ശ്രമത്തിൽ, അങ്കുഷ് സച്ച്ദേവയും തന്റെ ഐഐടിയിലെ സുഹൃത്തുക്കളായ ഫരീദ് അഹ്സാനും ഭാനു സിങ്ങും ചേർന്ന് 2015 ഒക്ടോബറിൽ ആരംഭിച്ച ഷെയർചാറ്റ് ആപ്പ് ഇന്ന് ലോകമെങ്ങും തരംഗമാണ് . ഷെയർചാറ്റിന്റെ ഹോൾഡിംഗ് കമ്പനിയായ മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യൻ പ്രേക്ഷകർക്കായി ഒരു സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായി 2015 ജനുവരിയിൽ സ്ഥാപിതമായി. ഹിന്ദി, മലയാളം, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുങ്ക്, തമിഴ്, ബംഗാളി, ഒഡിയ, കന്നഡ, അസമീസ്, ഹരിയാൻവി, രാജസ്ഥാനി, ഭോജ്പുരി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ 15 ഭാഷകളിൽ ഈ പ്ലാറ്റ്ഫോം ഇപ്പോൾ ലഭ്യമാണ്.
സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് സങ്കീർണ്ണമായിരുന്ന 2014 – 15 കാലം. ഇന്ത്യയിലെ ചെറിയ പട്ടണങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ള ഉപയോക്താക്കളെ ലളിതമായ തരത്തിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രാദേശിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ ആവശ്യകത തിരിച്ചറിഞ്ഞതോടെയാണ് ഈ കമ്പനിയുടെ വിജയം തുടങ്ങിയത്.
അങ്കുഷ് സച്ച്ദേവ 2015-ൽ ഐഐടി കാൺപൂരിൽനിന്നും കമ്പ്യൂട്ടർ സയൻസിൽ ബാച്ചിലർ ഓഫ് ടെക്നോളജിയിൽ ബി.ടെക് പൂർത്തിയാക്കി. 2015-ൽ ബിരുദം നേടി. അതിനു ശേഷം 17 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. 18-ാമത്തെ ശ്രമത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം ഷെയർചാറ്റ് ആപ്പിന് തുടക്കമിട്ടതും, അതിന്നു കാണുന്ന കോടികളുടെ സാമ്രാജ്യമായി മാറിയതും.
ഷെയർചാറ്റിന്റെ ആസ്ഥാനം ബാംഗ്ലൂരിലാണ്, അങ്കുഷ് സച്ച്ദേവ അതിന്റെ സിഇഒ ആയി പ്രവർത്തിക്കുന്നു. 15 ഇന്ത്യൻ ഭാഷകളിലായി 350 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കൾ. ഷെയർചാറ്റിൽ 2500-ലധികം ജീവനക്കാർ ജോലി ചെയ്യുന്നു.
ഒരു സ്റ്റാർട്ടപ്പിനായി എങ്ങനെ ജീവിതവും മനസ്സും കഴിവും ഒരുമിച്ചു മുന്നോട്ടു നയിക്കാമെന്നു തെളിയിച്ച അങ്കുഷ് സച്ച്ദേവയുടെ വീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് ഷെയർചാറ്റ്. പരാജയം വരികയും പോകുകയും ചൈനയും. എന്നാൽ കഠിനാധ്വാനവും പഠിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ വിജയം സാധ്യമാകുമെന്ന സംരംഭകരോടുള്ള ഓർമ്മപ്പെടുത്തലാണ് അങ്കുഷ് സച്ദേവയുടെ അനുഭവം.
ShareChat app is an Indian multilingual social media platform, with 350 million monthly active users across 15 Indian languages . It offers its users multiple options to express themselves through audio chat rooms, photo & video posts, status updates, microblogging, blogging and direct messaging in 15 Indic languages. ShareChat app is owned by Bangalore-based Mohalla Tech Pvt Ltd. It was founded by Ankush Sachdeva, Bhanu Pratap Singh and Farid Ahsan, and incorporated on 8 January 2015.