IAMAI നിലപാടിൽ കണ്ണുരുട്ടി കേന്ദ്രം,  സ്റ്റാർട്ടപ്പുകൾക്ക് പൂർണ്ണ പിന്തുണ
|Rajeev Chandrasekhar|

വൻകിട ടെക്ക് കമ്പനികൾക്കൊപ്പം പ്രാധാന്യവും, പരിഗണയും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുമുണ്ടെന്നു നയം വ്യക്തമാക്കി കേന്ദ്ര ഐ ടി മന്ത്രാലയം. പ്രത്യേക ഡിജിറ്റൽ മത്സര നിയമത്തിന്റെ   നയരൂപീകരണ പ്രക്രിയയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ടെക് മേജർമാരുടെ അതേ പരിഗണന നൽകുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മന്ത്രാലയം ഡിജിറ്റൽ ഇടവുമായി ബന്ധപ്പെട്ട   പ്രത്യേക ഡിജിറ്റൽ മത്സര നിയമത്തിന്റെ  മാനദണ്ഡങ്ങൾ രൂപീകരിക്കുമ്പോൾ ബന്ധപ്പെട്ട എല്ലാ  സ്ഥാപനങ്ങൾക്കും ‘വലുത്, ചെറുത്, ഇന്ത്യൻ, വിദേശി’ എന്ന വേർതിരിവില്ലാതെ തന്നെ  അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയം ഇതാണ്

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളും, Internet and Mobile Association of India (IAMAI)  യുമായി ഒരു തുറന്ന യുദ്ധത്തിലാണ്. സ്റ്റാർട്ടപ്പുകൾക്കും വൻകിട ടെക്ക് കമ്പനികൾക്കും വേണ്ടിയുള്ള ഡിജിറ്റൽ നയ രൂപീകരണത്തിന്റെ കരട് ശുപാർശകളിൽ ഏകീകൃത ഡിജിറ്റൽ നയ രൂപീകരണത്തെ IAMAI  എതിർത്തു രംഗത്ത് വന്നിരുന്നു. വൻകിട ടെക് കമ്പനികൾ  ഡിജിറ്റൽ വ്യവസായ രംഗത്ത് ഇന്ത്യൻ സ്റ്റാർട്ടപ്പുകളോട് വിപണിയിൽ  മത്സരിക്കുന്നതൊഴിവാക്കാൻ കൈക്കൊള്ളുന്ന വഴിവിട്ട  നീക്കങ്ങളെ പറ്റിയുള്ള  പാർലമെന്ററി പാനൽ തയാറാക്കിയ  2022 ഡിസംബറിലെ റിപ്പോർട്ടിന്റെ ശുപാർശകളെ രൂക്ഷമായി വിമർശിച്ചു കൊണ്ട് IAMAI  നിലപാടെടുത്തിരുന്നു. IAMAI ഈ പാനൽ റിപ്പോർട്ടിലെ ശുപാർശകൾക്കെതിരെ  തങ്ങളുടെ അംഗങ്ങൾക്ക് നൽകിയ ആന്തരിക കുറിപ്പിൽ വിവാദം പൊട്ടിപ്പുറപ്പെട്ടു. IAMAI യുടെ കരട് ശുപാർശകൾ ഒരു പ്രത്യേക ഡിജിറ്റൽ മത്സര നിയമത്തിന്റെ ആവശ്യകതയെ എതിർക്കുകയും അത്തരം നീക്കം രാജ്യത്തിനുള്ളിലെ  ഇൻബൗണ്ട് നിക്ഷേപങ്ങളെയും ഉപഭോക്തൃ ക്ഷേമത്തെയും തടസ്സപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഈ വാദത്തെ കൈയോടെ തള്ളി.

In an internal note circulated to its members, IAMAI criticized the recommendations of a parliamentary panel’s December 2022 report on the anti-competitive practices employed by big tech companies.

 ഇന്ത്യൻ വ്യവസായ കൂട്ടായ്മയുടെ ഭാഗമായ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, IAMAI വൻകിട ടെക് കമ്പനികൾക്ക് വേണ്ടി നിലകൊള്ളുന്നതായി ആരോപിച്ചു.  IAMAI യുടെ ഈ നിലപാട് ഇന്ത്യ വിരുദ്ധവും വിദേശ അനുകൂല’ അജണ്ടയുമാണെന്നുമാണ്  ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ നിലപാട്.

നിലപാട് വ്യക്തമാക്കി Ele. & IT സഹമന്ത്രി രാജീവ് ചന്ദ്രശേഖർ:

“മാനദണ്ഡങ്ങൾ രൂപീകരിക്കുമ്പോൾ എല്ലാ പങ്കാളികൾക്കും, അത് വലുതോ ചെറുതോ, ഇന്ത്യക്കാരോ അല്ലെങ്കിൽ വിദേശിയോ ആകട്ടെ, അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അനുവദിക്കും.  നബയരൂപീകരണ ചർച്ചകളിൽ എല്ലാ പങ്കാളികളും ഒരു മേശക്കു ചുറ്റുമിരിക്കും. അവിടെ
 വൻകിട ടെക് കമ്പനികളെ ആരെയും  മൂലക്കിരുത്താനോ, നയം പിടിച്ചെടുക്കാനോ ഞങ്ങൾ തീർച്ചയായും അനുവദിക്കില്ല. നയരൂപീകരണത്തിന്റെ കാര്യത്തിൽ ഞങ്ങളുടെ സ്റ്റാർട്ടപ്പുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് പറയാനുള്ളത്  ഞങ്ങൾ പൂർണമായും അവരെ ശ്രദ്ധിക്കും.”

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version