ദുബൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന P7 എന്ന രജിസ്ട്രേഷനുള്ള ടെസ്ല വാഹനത്തിന്റെ വിലയെത്രയെന്നറിയാമോ?
2 കോടി രൂപ. ആ നമ്പർ ടെസ്ല കാറിനു കിട്ടാൻ അതിന്റെ ഫ്രഞ്ച്കാരൻ ഉടമ എത്ര മുടക്കിയെന്നറിയാമോ?
ആ തുക കേട്ടാൽ കണ്ണ് തള്ളിപ്പോകും. ഒന്നും രണ്ടുമല്ല 122.6 കോടി രൂപ.

അതെ. രണ്ടുകോടി വിലയുള്ള കാറിൽ ഉള്ളത് 122 കോടി വിലയുള്ള നമ്പർ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സ്വന്തമാക്കിയ വാഹന രജിസ്ട്രേഷൻ നമ്പർ ദുബായിൽ ഉപയോഗിക്കുന്ന ടെസ്ലയുടെ മോഡല്‍ എക്സ് കാറിന്റെയാണ്. ഈ ടെസ്ല കാറില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയുള്ള നമ്പർ സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് യു.എ.ഇ. മന്ത്രിയായ ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയാണ് വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ട്വിറ്ററില്‍ വിവരങ്ങൾ കുറിച്ചത്.

16 വര്‍ഷത്തിനുശേഷമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ലോകത്തു തന്നെ ഒരു വാഹന നമ്പർ ലേലം ചെയ്യുന്നത്. UAE യിലെ കഴിഞ്ഞ വര്‍ഷത്തെ നമ്പർ പ്ലേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2 കോടി ദിര്‍ഹമായിരുന്നു. ലോകത്തിന്റെ വിശപ്പടക്കുന്നതിനായി യു.എ.ഇ. പ്രഖ്യാപിച്ച വണ്‍ ബില്ല്യണ്‍ മീല്‍സ് എന്ന കാമ്ബയിനിന്റെ ഭാഗമായാണ് വാഹനങ്ങളുടെ നമ്പറുകൾ ലേലത്തില്‍ വെച്ചത്.

ദുബായിയില്‍ നടന്ന ലേലത്തില്‍ 122.6 കോടി രൂപയ്ക്കാണ് ഈ നമ്പർ ഫ്രഞ്ച്- എമിറാത്തി ബിസിനസുകാരനായ പവേല്‍ വലേര്യേവിക് ഡ്യൂറോവ് സ്വന്തമാക്കിയത്.

ടെസ്ലയുടെ മേധാവി ടെസ്ല കാറുകള്‍ ദുബായില്‍ അവതരിപ്പിക്കുന്നതിനായി എത്തിയത് ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോള്‍, ഈ ടെസ്ല കാറില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയുള്ള നമ്പർ സ്ഥാനം പിടിച്ചിരിക്കുന്നത് ”
ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ ട്വിറ്ററില്‍ കുറിച്ചു.