ബാങ്ക് ഗ്യാരണ്ടി ഇനി ഡിജിറ്റലാകുന്നു. ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (Electronic Bank Guarantee) സൗകര്യം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക് -Federal Bank. പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഈ പേപ്പര്‍ രഹിത സംവിധാനം നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി ( NeSL) ചേര്‍ന്നാണ് ലഭ്യമാക്കുന്നത്.
NeSLന്റെ ഇ-ബിജി പ്ലാറ്റ്ഫോമിലൂടെ ഇ-ബാങ്ക് ഗ്യാരണ്ടി ഇപ്പോൾ ഉടനടി ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ഗുണഭോക്താക്കൾക്ക് ഇത് വേഗത്തിൽ ലഭിക്കുന്നതാണ്.
ഇതോടെ പരമ്പരാഗത ബാങ്ക് ഗ്യാരണ്ടി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തിൽ ഡിജിറ്റലായി നടക്കും.
നിലവിൽ പിന്തുടരുന്ന ഡോക്യുമെന്റേഷനും ബന്ധപ്പെട്ട പേപ്പർ ജോലികളും പുതിയ സൗകര്യത്തിൽ ആവശ്യമില്ല. വ്യാപാര, ബിസിനസ് ഇടപാടുകൾ സുരക്ഷിതവും വേഗത്തിലുമാക്കാൻ ഇ-ബാങ്ക് ഗ്യാരണ്ടി ഇടപാടുകാരെ സഹായിക്കുമെന്ന് ഫെഡറൽ ബാങ്ക് വ്യക്തമാക്കുന്നു.
ഈ സൗകര്യം വ്യക്തികൾക്കും കമ്പനികൾക്കും ഏകാംഗ സംരംഭങ്ങൾക്കും പങ്കാളിത്ത സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സംഘങ്ങൾക്കുമെല്ലാം ലഭ്യമാണ്. ഇ-സ്റ്റാമ്പിങ് സൗകര്യം ലഭ്യമായ സംസ്ഥാനങ്ങളിലാണ് നിലവിൽ ഇ-ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നത്. ഈ സേവനത്തിലൂടെ സമയം ലാഭിക്കാനും തട്ടിപ്പു സാധ്യതകൾ ഇല്ലാതാക്കാനും സ്റ്റാമ്പ് ഡ്യൂട്ടി അടവ് ശരിയായ രീതീയിൽ ഉറപ്പാക്കാനും സാധിക്കും.
NeSL എംഡിയും സിഇഒയുമായ ദേബജ്യോതി റായ് ചൗധരി:
“ഇത് തങ്ങളുടെ മുഴുവൻ സമയ സേവനമാണ്. ഇ-ബിജി പ്ലാറ്റ്ഫോമിലേക്ക് കടന്നുവന്ന ഫെഡറൽ ബാങ്ക് അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇതിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതോടെ ബിസിനസ് ഇടപാടുകൾ വേഗത്തിലാകുകയും രാജ്യത്തെ കൂടുതൽ ബിസിനസ് സൗഹൃദമാക്കി മാറ്റാൻ സഹായകമാകുകയും ചെയ്യും,”
ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ :
“ഡിജിറ്റൽ സേവനങ്ങളിൽ മുന്നിൽ നിൽക്കുക എന്ന ഫെഡറൽ ബാങ്കിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായാണ് NeSL മായി ചേർന്ന് ഇ-ബാങ്ക് ഗ്യാരണ്ടി സേവനം അവതരിപ്പിച്ചിരിക്കുന്നത്.
ഈ സംരംഭത്തിന്റെ ഭാഗമായതിലും ഈ സേവനം നൽകുന്ന ചുരുക്കം ബാങ്കുകളിലൊന്നായതിലും അതിയായ സന്തോഷമുണ്ട്,”
ബാങ്ക് ഗ്യാരണ്ടി ഇനി ഡിജിറ്റലാകുന്നു. ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (Electronic Bank Guarantee) സൗകര്യം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക് -Federal Bank. പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഈ പേപ്പര്‍ രഹിത സംവിധാനം നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി ( NeSL) ചേര്‍ന്നാണ് ലഭ്യമാക്കുന്നത്.
NeSLന്റെ ഇ-ബിജി പ്ലാറ്റ്ഫോമിലൂടെ ഇ-ബാങ്ക് ഗ്യാരണ്ടി ഇപ്പോൾ ഉടനടി ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ഗുണഭോക്താക്കൾക്ക് ഇത് വേഗത്തിൽ ലഭിക്കുന്നതാണ്.
ഇതോടെ പരമ്പരാഗത ബാങ്ക് ഗ്യാരണ്ടി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തിൽ ഡിജിറ്റലായി നടക്കും.
Federal Bank has launched its Electronic Bank Guarantee facility in partnership with National e-Governance Services Limited (NeSL), enabling fully digital access to bank guarantees. Through NeSL’s e-BG platform, beneficiaries can now receive instant e-bank guarantees with one-time registration.