ട്വിറ്ററിന്റെ പുതിയ സിഇഒ ആകാൻ ഒരുങ്ങുന്ന ലിന്റ യക്കാറിനോ വ്യവസായിക രാഷ്ട്രീയ മേഖലകളിൽ ഒട്ടേറെ പിടിപാടുള്ള , അനുഭവ സമ്പത്തുള്ള വനിതയാണ്.
എൻബിസി യൂണിവേർസൽ എക്സിക്യൂട്ടീവ് ആണ് ലിന്റ
- ഏകദേശം 12 വർഷത്തോളം യക്കാരിനോ എൻബിസി യൂണിവേഴ്സലിൽ ജോലി ചെയ്തു.
- യക്കാരിനോ മുമ്പ് എൻബിസിയുടെ പരസ്യ, ക്ലയന്റ് പങ്കാളിത്തത്തിന്റെ ചെയർ ആയും കേബിൾ വിനോദത്തിന്റെയും ഡിജിറ്റൽ പരസ്യ വിൽപ്പനയുടെയും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
- NBCയുമായുള്ള കൂട്ടുകെട്ടിന് മുമ്പ് യക്കാറിനോ രണ്ട് പതിറ്റാണ്ടോളം ആഗോള വിനോദ കമ്പനിയായ ടർണറിൽ ജോലി ചെയ്തു.
- മസ്ക് മുമ്പ് സ്ഥിരമായി വിമർശിച്ചിരുന്ന വേൾഡ് ഇക്കണോമിക് ഫോറവുമായുള്ള യക്കാറിനോയുടെ ബന്ധം ശക്തമാണ്. ഇത് മസ്കിന്റെ ട്വിറ്ററിനായുള്ള “2.0 മൂല്യങ്ങളിൽ” നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.
- 2018-ൽ, ഡൊണാൾഡ് ട്രംപ് തന്റെ കൗൺസിൽ ഓൺ സ്പോർട്സ് ഫിറ്റ്നസ് ആൻഡ് ന്യൂട്രീഷനിൽ രണ്ട് വർഷത്തേക്ക് സേവനമനുഷ്ഠിക്കാൻ യക്കാറിനോയെ നിയമിച്ചു.
- 2021 ലും 2022 ലും ആഡ് കൗൺസിൽ ചെയർ എന്ന നിലയിൽ, 200 ദശലക്ഷത്തിലധികം അമേരിക്കക്കാരിൽ എത്തിയ ഒരു കൊറോണ വൈറസ് വാക്സിനേഷൻ കാമ്പെയ്ൻ സൃഷ്ടിക്കാൻ സഹായിക്കുന്നതിന് യക്കാറിനോ ബിഡൻ വൈറ്റ് ഹൗസുമായി സഹകരിച്ച് പ്രവർത്തിച്ചു.
അതിനുമപ്പുറം പരസ്യ വ്യവസായത്തിൽ ആഴത്തിലുള്ള അനുഭവസമ്പത്തുള്ള യാക്കറിനോ, ട്വിറ്ററിന്റെ ഭാവിയിൽ ഒരു ഗെയിം ചേഞ്ചർ ആകാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ പല ഉന്നത ജീവനക്കാരെയും പുറത്താക്കിയ മസ്കിനും ട്വിറ്ററിനും പരസ്യദാതാക്കൾ നിർണായകമാണ്. പരസ്യദാതാക്കൾ തിരിച്ചെത്തിയതായി ഏപ്രിൽ അവസാനം മസ്ക് പറഞ്ഞെങ്കിലും വിശദാംശങ്ങളൊന്നും നൽകിയില്ല. അവിടെയാകും ഇടൈഡ്ഠം പരസ്യദാതാക്കളെ ഒപ്പം ചേർത്ത് നിർത്താൻ യക്കാറിനോ കാട്ടുന്ന മാജിക്.
‘ലിൻഡ യക്കാറിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി സ്വാഗതം ചെയ്യുന്നതിന്റെ ആവേശത്തിലാണ്. ലിൻഡ പ്രധാനമായും ബിസിനസ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഞാൻ പുതിയ സാങ്കേതികവിദ്യയിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പ്ലാറ്റ്ഫോം കൂടുതൽ മികച്ചതാക്കി മാറ്റുന്നതിന് ലിൻഡയ്ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു,’ മസ്ക് ട്വീറ്റിൽ കുറിച്ചു. വർഷാവസാനം ട്വിറ്ററിന് പുതിയ സിഇഒയെ ലഭിക്കുമെന്നും താൻ സ്ഥാനമൊഴിയുമെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഇനിമുതൽ താൻ എക്സിക്യൂട്ടീവ് ചെയർ, സിടിഒ എന്ന പദവിയിൽ തുടരുമെന്നും മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു.
ട്വിറ്ററിന്റെ ആദ്യ വനിതാ സിഇഒ ആകാൻ തയാറെടുക്കുന്ന ലിൻഡ യക്കാറിനോ ആറാഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കുമെന്നും മസ്ക് അറിയിച്ചു. സിഇഒ സ്ഥാനത്ത് നിന്ന് ശതകോടീശ്വരനായ ഇലോൺ മസ്ക് പിന്മാറുന്നതിന് തുടർന്നാണ് തീരുമാനം.
ട്വിറ്ററിന്റെ ആദ്യ വനിതാ സിഇഒ ആണ് ലിൻഡ. ടെക് ഇതര മേഖലയിൽ നിന്ന് വരുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് എന്നത് ശ്രദ്ധേയമാണ്. ട്വിറ്ററിന്റെ മുൻ സിഇഒമാരെല്ലാം ടെക്ക് മേഖലയിൽ നിന്നുള്ളവരായിരുന്നു.