കാർഷിക, വ്യാവസായിക മാലിന്യ സംസ്കരണത്തിൽ സംരംഭകത്വ സാധ്യതകളെക്കുറിച്ചുള്ള പരിശീലന പരിപാടിയുമായി കേന്ദ്രസർക്കാർ. ഫലപ്രദമായ മാലിന്യ സംസ്കരണ സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം വളർത്താനും അറിവ് നൽകാനും യുവാക്കൾക്കിടയിൽ സംരംഭകത്വ സാധ്യതകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് – ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ICAR-IARI) ആണ് സംരംഭകത്വത്തെക്കുറിച്ചുള്ള അഞ്ച് ദിവസത്തെ പരിശീലന പരിപാടി.

പരിപാടിയുടെ വിശദാംശങ്ങൾ അനുസരിച്ച്, ബയോഗ്യാസ്, ബയോ സ്ലറി എന്നിവയുടെ നിർമാണം, ജൈവ ഇന്ധനം, കാർഷിക അവശിഷ്ട പരിപാലനത്തിന് PUSA ഡീകംപോസറിന്റെ പങ്ക്, വ്യാവസായിക-കാർഷിക ആപ്ലിക്കേഷനുകൾക്കുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ വേർതിരിച്ചെടുക്കൽ, മാലിന്യ സംസ്കരണത്തിനുള്ള ബയോഡീഗ്രഡേഷൻ, നീല – ഗ്രീൻ ആൽഗകളുടെ പോഷക സമ്പുഷ്ടമായ രൂപീകരണം, കരിമ്പ് വ്യവസായ മാലിന്യങ്ങൾ എങ്ങനെ വിവിധ മേഖലകൾക്കായി വിനിയോഗിക്കാം, ഹോർട്ടികൾച്ചറൽ മാലിന്യങ്ങൾ ഒരു ജൈവ കീടനാശിനിയാക്കുന്നതെങ്ങനെ? തുടങ്ങിയവ പരിശീലന പരിപാടിയിലുണ്ട്.

നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസിന്റെ മുൻ പ്രസിഡന്റ് ഡോ. ആർ.ബി. സിംഗ് ആർ.ബി. സിംഗ് ഉദ്ഘാടനം ചെയ്ത പരിപാടി, ഫലപ്രദമായ മാലിന്യ സംസ്കരണ സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം വളർത്താനും അറിവ് നൽകാനും ലക്ഷ്യമിടുന്നു.

മൊത്തത്തിൽ, കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും 2005 ലെ നിലവാരത്തിൽ നിന്ന് 2030-ഓടെ ഉദ്‌വമനത്തിന്റെ തീവ്രത 45 ശതമാനമായി കുറയ്ക്കുന്നതിനും 2030-ഓടെ ഫോസിൽ ഇതര ഇന്ധന അധിഷ്ഠിത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് 50 ശതമാനം വൈദ്യുതോർജ്ജം നേടുന്നതിനുള്ള ലക്ഷ്യം കൈവരിക്കുന്നതിനും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.