ലണ്ടനിലെ ഐക്കണിക് ലാൻഡ്‌മാർക്കായ ലണ്ടൻ ഐക്ക് സമാനമായി ‘മുംബൈ ഐ’ (Mumbai Eye) നിർമ്മിക്കാൻ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി.   തേംസ് നദി തീരത്ത് സ്ഥാപിച്ചിരിക്കുന്ന ജയന്റ് വീൽ ‘ലണ്ടൻ ഐ'(London Eye) യുടെ അതേ മാതൃകയിലാണ് ‘മുംബൈ ഐ’ നിർമ്മിക്കുന്നത്. ഏകദേശം 120 മുതൽ 150 മീറ്റർ വരെ ഉയരത്തിൽ നിന്ന് സന്ദർശകർക്ക് നഗരത്തിന്റെ വിശാലദൃശ്യം നൽകി മുംബൈയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനാണ് ഈ  പദ്ധതി ലക്ഷ്യമിടുന്നത്. 2000 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവിലെ പ്ലാൻ അനുസരിച്ച്, മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ ബാന്ദ്ര റിക്ലമേഷൻ സൈറ്റിലാണ് Mumbai Eye പദ്ധതി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം MMRDA, ‘മുംബൈ ഐ’ പദ്ധതി ഏറ്റെടുക്കാൻ താൽപ്പര്യമുള്ള താൽപ്പര്യമുള്ള ബിഡ്ഡർമാരുടെ പ്രീ-ബിഡ് മീറ്റിംഗ് നടത്തിയിരുന്നു.  പദ്ധതിയുടെ സാങ്കേതിക സാധ്യത ഉറപ്പാക്കാൻ, സ്ഥലം നിർണയം, പരിസ്ഥിതി ആഘാത വിലയിരുത്തൽ, ഗതാഗത പഠനം എന്നിവയ്ക്കായി എംഎംആർഡിഎ ഒരു കൺസൾട്ടന്റിനെ നിയമിക്കും.

എല്ലാ അർത്ഥത്തിലും പദ്ധതി പ്രായോഗികമാണോ എന്ന് സാധ്യതാ പഠനം പരിശോധിക്കും. ബാന്ദ്ര റിക്ലമേഷൻ സൈറ്റിൽ നിർദിഷ്ട ‘മുംബൈ ഐ’ പദ്ധതി നടപ്പാക്കുന്നതിന് ഗതാഗത ആഘാതത്തെയും പാരിസ്ഥിതിക വശങ്ങളെയും കുറിച്ച് പ്രാഥമിക പഠനം നടത്താൻ അതോറിറ്റിയെ സഹായിക്കുന്ന കൺസൾട്ടന്റുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

എല്ലാ വർഷവും 35 ലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ലണ്ടൻ ഐ അഥവാ മില്ലേനിയം വീൽ ലോകമെമ്പാടുമുള്ള സന്ദർശകർക്ക് പ്രിയപ്പെട്ടതാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി സമാനമായ ഒരു ലാൻഡ് മാർക്ക് നിർമ്മിച്ച് മുംബൈയിലും ഈ വിജയം ആവർത്തിക്കാനാണ് എംഎംആർഡിഎയുടെ തീരുമാനം. മുംബൈ ഐ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ, കൺസൾട്ടന്റ് സ്ഥലം തിരയുകയും പദ്ധതിയുടെ സാധ്യത പരിശോധിക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തിൽ, പദ്ധതിയുടെ യഥാർത്ഥ നിർമ്മാണം ആരംഭിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി എംഎംആർഡിഎ ആഗോള ടെൻഡറുകൾ ക്ഷണിക്കും. ആഗോളതലത്തിൽ മുംബൈയുടെ പ്രതിച്ഛായ ഉയർത്തുന്നതിനൊപ്പം നഗരത്തിന് വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതാണ് പദ്ധതി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version