റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 10 വർഷമോ അതിൽ കൂടുതലോ പ്രവർത്തിക്കാത്ത- ആരും ക്ലെയിം ചെയ്യാത്ത 35,000 കോടി രൂപ ഇന്ത്യയിലുണ്ട്.
ആരും ഇതുവരെ ക്ലെയിം ചെയ്യാത്ത ഈ തുക പൊതുമേഖലാ ബാങ്കുകൾ റിസർവ് ബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞു. ഇനി റിസേർവ് ബാങ്കിനൊരു ഉത്തരവാദിത്വമുണ്ട്. ആരെങ്കിലും തങ്ങളുടെ നിക്ഷേപങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ട് അവയിൽ ചിലതു മറന്നു പോയെങ്കിൽ അവസരമുണ്ട്.
ഇതാ. ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന നിക്ഷേപം അവകാശികൾക്ക് തിരികെ നൽകാനായി ‘100 ദിനങ്ങൾ, 100 പണം കൊടുക്കലുകൾ’ കാമ്പയ്ൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആരംഭിക്കുന്നു. 2023 ജൂൺ 01 മുതൽ ഈ പൊതുജന അവബോധ കാമ്പെയ്ൻ ആരംഭിക്കും. നിർമിത ബുദ്ധിയുടെ സഹായത്തോടെ നിക്ഷേപങ്ങളുടെ യഥാർത്ഥ അവകാശികളെ കണ്ടെത്തുന്നതിന് ആർബിഐ പൊതുജനങ്ങളെ ഇങ്ങനെ പ്രേരിപ്പിക്കും. എന്നിട്ടും ആ നിക്ഷേപങ്ങൾക്ക് അവകാശികളില്ലെങ്കിൽ അത്തരം അവകാശികളില്ലാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കു മാറ്റും.
വിവിധ സ്ഥാപനങ്ങളിലുടനീളമുള്ള ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ പരിശോധിക്കുന്നതിനായി ഒരു AI കേന്ദ്രീകൃത വെബ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്നും കേന്ദ്രബാങ്ക് അറിയിച്ചു.
ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്. ഓരോ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾ അവരവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് പകരമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) അടിസ്ഥാനമാക്കിയുള്ള പുതിയ പോർട്ടൽ. ഒരാൾക്ക് എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങളെക്കുറിച്ച് ഇതുവഴി അറിയാനാകും.
എന്താണ് ക്ലെയിം ചെയ്യാത്ത നിക്ഷേപം?
RBI നിയമങ്ങൾ അനുസരിച്ച്, സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുകളിൽ 10 വർഷമായി പ്രവർത്തിക്കാത്ത ബാലൻസുകൾ അല്ലെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ 10 വർഷത്തിനുള്ളിൽ ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റുകൾ “അൺ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ” എന്ന് തരം തിരിച്ചിരിക്കുന്നു. ഈ തുകകൾ ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിപാലിക്കുന്ന “ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ്” (DEA) ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു.
ഡിഇഎ ഫണ്ടിൽ നിന്ന് ക്ലെയിം ചെയ്യാത്ത നിക്ഷേപം എങ്ങനെ ക്ലെയിം ചെയ്യാം?
നിലവിൽ, നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ, അവർ മരണമടഞ്ഞു പോയെങ്കിൽ കോടി ഏതെങ്കിലും ബാങ്കിൽ ക്ലെയിം ചെയ്യപ്പെടാത്ത ഫണ്ടുകൾ ഉണ്ടോയെന്ന് കണ്ടെത്തണമെങ്കിൽ, ഓരോ ബാങ്കിന്റെയും വെബ്സൈറ്റ് നിങ്ങൾ വ്യക്തിഗതമായി പരിശോധിക്കേണ്ടതുണ്ട്. ചില ബാങ്കുകൾ നിഷ്ക്രിയ അക്കൗണ്ടുകളും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുമുള്ള ഉപഭോക്താക്കളുടെ പേരും വിലാസവും ഉൾപ്പെടെയുള്ള ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നു.
ക്ലെയിം ചെയ്യപ്പെടാത്ത അവരുടെ നിക്ഷേപങ്ങൾ ക്ലെയിം ചെയ്യുന്നതിന്
- അക്കൗണ്ട് ഉടമകൾ അവരുടെ അക്കൗണ്ട് പരിപാലിക്കുന്ന ബ്രാഞ്ച് സന്ദർശിക്കുകയും ശരിയായി പൂരിപ്പിച്ച് ഒപ്പിട്ട “ക്ലെയിം ഫോം” അല്ലെങ്കിൽ അനുബന്ധം-ബി സമർപ്പിക്കുകയും വേണം.
- അക്കൗണ്ട് നമ്പർ അറിയില്ലെങ്കിലും സാരമില്ല. അക്കൗണ്ട് ഉടമയുടെ പേര്, വിലാസം, ജനനത്തീയതി, അല്ലെങ്കിൽ പാൻ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകണം.
- പുതിയ നിക്ഷേപങ്ങൾ ക്ലെയിം ചെയ്യപ്പെടാതിരിക്കാനും നിലവിലുള്ള അൺക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം ശരിയായ ഉടമകൾക്കോ ഗുണഭോക്താക്കൾക്കോ തിരികെ നൽകാനും അടുത്തിടെ ആർബിഐ വിവിധ നടപടികൾ കൈക്കൊള്ളുന്നുണ്ട്.
- ഈ ആഴ്ച ആദ്യം ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതാധികാര സാമ്പത്തിക സ്ഥിരത വികസന കൗൺസിലിന്റെ (എഫ്എസ്ഡിസി) യോഗത്തിലും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്തിരുന്നു. ബാങ്കുകളിലെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ നേടാൻ ആളുകളെ സഹായിക്കുന്നതിന് ഒരു ഡ്രൈവ് ആരംഭിക്കേണ്ടതിന്റെ ആവശ്യകത നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടിയിരുന്നു.