ഗെയിം ചേഞ്ചര്‍ ഇതാ ഗെയിം എൻഡർ ആയതു പോലെയാണ് ഇന്ത്യയിലെ വിശ്വസ്ത ഇൻഷുറൻസ് കമ്പനിയിൽ സംഭവിച്ചത്. നിക്ഷേപകർ ഞെട്ടലോടെയാണ് കേട്ടത് ലൈഫ് ഇന്‍ഷൂറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) ലിസ്റ്റിംഗ് നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം വരുത്തിവച്ചുവെന്ന്.
LIC അല്ലെ, അതെങ്ങനെ സംഭവിച്ചു എന്ന ഞെട്ടൽ നിക്ഷേപകർക്കിതു വരെയും മാറിയിട്ടില്ല. മെഗാ ഐപിഒ യിലൂടെ അവർക്കു പോയത് ഒന്നും രണ്ടും കോടിയല്ല, ഏകദേശം 2.5 ലക്ഷം കോടി രൂപ.
ഒരു വര്‍ഷം മുമ്പ് ഇതേ ദിവസം ലിസ്റ്റുചെയ്യുമ്പോള്‍ 949 രൂപയായിരുന്നു കമ്പനി ഓഹരി വില. നിലവില്‍ 40 ശതമാനം കുറവിലാണ് സ്റ്റോക്ക് ട്രേഡ് ചെയ്യുന്നത്. അങ്ങനെ വന്നപ്പോൾ സംഭവിച്ചതാണ് വിപണി മൂലധനത്തിലെ ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ ചോര്‍ച്ച . 96.5 ശതമാനം ഓഹരികളും സര്‍ക്കാര്‍ കൈവശം വയ്ക്കുന്നത് തുടരുന്നതാണ് ഓഹരിയെ ബാധിക്കുന്നത് എന്നാണ് വിലയിരുത്തൽ. മെഗാ ഐപിഒയിൽ ഫ്രീ ഫ്ളോട്ട് കുറവായതിനാല്‍ മികച്ച 15 കമ്പനികളില്‍ ഒന്നായിട്ടും നിഫ്റ്റിയിലോ സെന്‍സെക്സിലോ മികച്ച പ്രകടനം നടത്താന്‍ LIC ക്ക് സാധിക്കുന്നില്ല.
സംഭവിച്ചതിതാണ്
റീട്ടെയില്‍ നിക്ഷേപകര്‍ അവരുടെ ഉടമസ്ഥാവകാശം 1.92 ശതമാനത്തില്‍ നിന്ന് 2.04 ശതമാനമാക്കി ഉയര്‍ത്തിയെങ്കിലും നിക്ഷേപകരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞു. ഐപിഒ സമയത്ത് എല്‍ഐസിക്ക്2 ലക്ഷം രൂപയില്‍ താഴെ നിക്ഷേപമുള്ള 39.89 ലക്ഷം റീട്ടെയില്‍ നിക്ഷേപകരുണ്ടായിരുന്നു. അതേസമയം മാര്‍ച്ച് പാദം അവസാനിച്ചപ്പോളത് 33 ലക്ഷം പേരായി ചുരുങ്ങി.
IPO ക്കു ശേഷം 6.87 ലക്ഷം നിക്ഷേപകര്‍ പിന്മാറി. 2022 മെയില്‍ നടന്ന ഐപിഒയിലൂടെ എല്‍ഐസി 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. അതുവഴി 20,557 കോടി രൂപ സമാഹരിക്കാനും സര്‍ക്കാറിനായി. ആ ഒരു ധൈര്യത്തിലാണ് വീണ്ടും IPO ലിസ്റ്റിംഗിനായി ഇറങ്ങി പുറപ്പെട്ടത്. പക്ഷെ വിചാരിച്ചതു പോലെ കാര്യങ്ങൾ മുന്നോട്ടു നീങ്ങിയില്ല.
തുടര്‍ന്ന് 8.62 ശതമാനം ഡിസ്ക്കൗണ്ടില്‍ 867.20 രൂപയില്‍ ലിസ്റ്റിംഗ് നടന്നു.949 രൂപയായിരുന്നു ഇഷ്യു വില. ഇപ്പോൾ ട്രേഡ് ചെയ്യുന്നത് 40 % കുറഞ്ഞ തുകക്കും.
Investors of the trusted insurance company, Life Insurance Corporation of India (LIC), were left shocked as its highly anticipated listing resulted in significant losses. The magnitude of this loss, amounting to approximately Rs 2.5 lakh crores, has left investors reeling. Despite being listed at Rs 949 per share a year ago, LIC’s stock is currently trading 40 percent lower. This drastic decline has led to a leakage of market capital and has hindered LIC’s ability to outperform benchmark indices like Nifty or Sensex. The government still maintains a 96.5 percent stake in the company, further complicating the situation due to low free float in the mega IPO.