വിദേശ വായ്‌പ തത്കാലം വേണ്ട, എന്നാൽ വിദേശ നിക്ഷേപം ഇങ്ങു പോരട്ടെ. 2023 സാമ്പത്തികവർഷത്തിലെ ഇന്ത്യൻ ട്രെൻഡാണിത്. പലിശയുയർത്തിയാലും ചെറുരാജ്യങ്ങൾ കൈയും നേടി ചെല്ലുമെന്ന വികസിത രാജ്യങ്ങളുടെ ധാരണക്ക് ഇന്ത്യ നൽകുന്ന മറുപടിയാണിത്.
വിദേശ വായ്‌പകളുടെ പകിട്ട് തീരെ കുറഞ്ഞിരിക്കുന്നു ഇക്കാലത്തു. അതേസമയം റിസര്‍വ് ബാങ്കിന്‍റെ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ പത്ത് ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായത്.
എന്നാൽ വിദേശ നിക്ഷേപത്തിൽ ഇന്ത്യക്കൊരു വിട്ടുവീഴ്ചയുമില്ല. ഇന്ത്യയിലെ ഓഹരി വിപണിയില്‍ മെയ് ആദ്യ പകുതിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 24,939 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ഇത് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്.
പലിശ നിരക്കുയർത്തിയാൽ ഇന്ത്യക്കു വേണ്ട
ആഗോള മേഖലയില്‍ പലിശ നിരക്ക് കുത്തനെ കൂടിയതോടെ വിദേശ വായ്പയെടുക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണം ഗണ്യമായി കുറയുന്നു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. വിഭവ സമാഹരണം രാജ്യത്തിനകത്തും നിന്ന് തന്നെ കണ്ടെത്തുവാനാണ് ഇപ്പോളത്തെ ശ്രമങ്ങൾ. രണ്ട് വര്‍ഷം മുമ്പ് രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ് ഗ്രൂപ്പുകളും ചെറുകിട, ഇടത്തരം കമ്പനികളും ബിസിനസ് വിപുലീകരണത്തിനും പുതിയ നിക്ഷേപങ്ങള്‍ക്കും വിദേശ വായ്പകളെയാണ് വലിയ തോതില്‍ ആശ്രയിച്ചിരുന്നത്.
എന്നാല്‍ നാണയപ്പെരുപ്പം നേരിടാനായി അമെരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ നിരക്ക് വർധിപ്പിച്ചതോടെ വിദേശ വായ്പകളുടെ ആകര്‍ഷണീയത കുറയുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിയ വിദേശ വായ്പയുടെ മൂല്യത്തില്‍ 30 ശതമാനത്തിലധികം കുറവുണ്ടെന്ന് റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അമെരിക്കയിലും യൂറോപ്പിലും ജപ്പാനിലും പലിശ നിരക്ക് ഒരു ശതമാനത്തിന് താഴെയായിരുന്നതിനാല്‍ പതിറ്റാണ്ടിലേറെയായി രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ് ഗ്രൂപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ വരെ വിദേശ വായ്പകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇന്നുമുതൽ അവർ പലിശ നിരക്കുയർത്തിയോ അന്ന് മുതൽ ഇന്ത്യൻകമ്പനികൾ മുഖം തിരിച്ചു തുടങ്ങി.
എന്നാല്‍ റഷ്യയുടെ യുക്രെയ്‌ന്‍ അധിനിവേശവും കൊവിഡിനെത്തുടർന്നുള്ള ചരക്ക് നീക്ക പ്രശ്നങ്ങളും കാരണം ലോകമൊട്ടാകെ വന്‍ വിലക്കയറ്റ പ്രതിസന്ധി തുടരുകയാണ്. ഈ ഒരവസ്ഥയിൽ പലിശ കൂട്ടാതെ മുൻനിര ബാങ്കുകൾക്ക് പോലും പിടിച്ചു നിൽക്കാനാകാത്ത അവസ്ഥയായി. വിവിധ കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി മുഖ്യ പലിശ നിരക്കുകള്‍ വർധിപ്പിച്ചതോടെ വിദേശ വായ്പകള്‍ ആർക്കും വേണ്ടാതായി മാറുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാണയപ്പെരുപ്പം നിയന്ത്രിക്കാനായി അമെരിക്കയിലെ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ കേന്ദ്രബാങ്കും പല തവണ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു.
ഇതോടൊപ്പം അമെരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവും വിദേശ വായ്പകള്‍ വാങ്ങുന്നതിന് തിരിച്ചടിയായി മാറി.
ഇന്ത്യക്കു വേണ്ട വിദേശ വായ്‌പ, ഡിമാൻഡ് കൂടി ആഭ്യന്തിര വായ്‌പകൾ
കേന്ദ്രം പരിധിയുയർത്തി നൽകിയിട്ടും വിദേശ വായ്‌പ വേണ്ട എന്ന കടുത്ത നിലപാടിലാണ് മുൻനിര ഇന്ത്യൻ കമ്പനികൾ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ വിദേശ വാണിജ്യ വായ്പാ തുക 29 ശതമാനം കുറഞ്ഞ് 1300 കോടി ഡോളറിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് നിന്നും 2000 കോടി ഡോളറിലധികമാണ് വിദേശത്ത് നിന്നും കടമെടുത്തിരുന്നത്. വിദേശ വിപണിയില്‍ നിന്നും സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ വാങ്ങാവുന്ന വായ്പയുടെ പരിധി 75 ലക്ഷം ഡോളറില്‍ നിന്നും ഒന്നര കോടി ഡോളറായി കേന്ദ്ര ധനമന്ത്രാലയം ഉയര്‍ത്തിയിട്ടും പലിശ ബാധ്യതയിലെ വർധനയെത്തുടർന്ന് കമ്പനികള്‍ ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ തയാറായില്ല.
ഈ ഒരവസ്ഥ അറിഞ്ഞോ അറിയാതെയോ മുതലെടുത്തു തുടങ്ങിയിരിക്കുന്നു ഇന്ത്യൻ ബാങ്കുകൾ. പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ ഏലാം ഇന്ത്യൻ വ്യവസായ മേഖലയുടെ ഈ ആവശ്യം തിരിച്ചറിഞ്ഞിരിക്കുന്നു.
അതേസമയം റിസര്‍വ് ബാങ്കിന്‍റെ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ പത്ത് ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായത്. പലിശ നിരക്കിലെ വർധന കാരണം ഭവന, വാഹന, വ്യക്തിഗത വായ്പാ മേഖലയില്‍ മെല്ലെപ്പോക്ക് ശക്തമാകുമ്പോഴും കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള കടമെടുപ്പില്‍ മികച്ച വളര്‍ച്ചയാണ് ദൃശ്യമാകുന്നതെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു.
എങ്കിലും പോരട്ടെ വിദേശ നിക്ഷേപം
എങ്കിലും ഇന്ത്യ വിദേശനിക്ഷേപങ്ങൾക്കു നേരെ മുഖം തിരിക്കുന്നില്ല.
ഇന്ത്യയിലെ ഓഹരി വിപണിയില്‍ മെയ് ആദ്യ പകുതിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 24,939 കോടി രൂപയുടെ അറ്റനക്ഷേപം നടത്തി. ഇത് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്.
മെയ് മാസത്തിലെ ആദ്യപകുതിയിലുടനീളം വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ അറ്റനിക്ഷേപം നടത്തുന്നത് തുടര്‍ന്നു. മാര്‍ച്ചിലും ഏപ്രിലിലും വിദേശ പോർട്ടഫോളിയോ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം തുടരുകയായിരുന്നു .
യുഎസ് പലിശനിരക്ക് ഉയര്‍ത്തുന്നതിന് ഏതാണ്ട് വിരാമമായി എന്ന സൂചനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ ഓഹരി നിക്ഷേപം നടത്തുന്നതിന് വഴിയൊരുക്കിയത്.
ഇന്ത്യയുടെ അനുകൂല സാമ്പത്തിക ഘടകങ്ങളും തുണയായി. മെയില്‍ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകര്‍ ധനകാര്യ ഓഹരികളില്‍ 8382 കോടി രൂപയാണ് നിക്ഷേപിച്ചത്. ഏപ്രിലില്‍ ഈ മേഖലയില്‍ 7690 കോടി രൂപ നിക്ഷേപിച്ചിരുന്നു.