ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ ജീവിതത്തിൽ പ്രവചനാതീതമായ മാറ്റങ്ങൾ വരുത്തുന്ന കാലമാണ് കടന്നു പോകുന്നത്. AI ഈ വിധം ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുമ്പോൾ Robin Tommy, Social Impact Innovations, TCS നാം അറിഞ്ഞിരിക്കേണ്ട പ്രധാന വെല്ലുവിളികളെക്കുറിച്ച് Channeliam.com-നോട് സംസാരിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ജീവിതരീതിയിലും സാമൂഹിക ഇടപെടലുകളിലും നമ്മുടെ ജോലികളിലും പ്രകടമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മുമ്പ്, ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ നമ്മൾ AI-യുടെ ഉപയോഗം കണ്ടിട്ടുണ്ട്. അവിടെ അത് സിനിമകളും ഉൽപ്പന്നങ്ങളും നിർദ്ദേശിക്കുന്ന ഒരു പേഴ്സണൽ റെക്കമെന്റേഷൻ എഞ്ചിനായി പ്രവർത്തിച്ചു.
എന്നാൽ ChatGPT യുടെ വരവ് AI യുടെ പ്രയോഗങ്ങളിലും ഉപയോഗങ്ങളിലും മനസ്സിലാക്കുന്നതിലും വിപ്ലവം സൃഷ്ടിച്ചു. AI നമ്മുടെ ധാരണ രൂപപ്പെടുത്താനും ഡാറ്റാ അധിഷ്ഠിതമായി തീരുമാനങ്ങൾ എടുക്കുന്നതിന്റെ പ്രാധാന്യം വെളിവാക്കാനും തുടങ്ങി. ഈ മാറ്റം കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്.
മെഷീൻ ലേണിംഗ്, ഡീപ്പ് ലേണിംഗ് അൽഗോരിതം എന്നിവ ചേർന്ന് വലിയ അളവിലുള്ള ഡാറ്റകളിലെ വിപുലമായ ട്രെയിനിംഗും ചാറ്റ്ജിപിടി പോലുള്ള പ്ലാറ്റ്ഫോമുകളും ചേർന്ന്, AI-യെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. നാച്ചുറൽ ലാംഗ്വേജ് ജനറേഷന്റെ (NLG) കഴിവുകളും AI-യുമായി ഇടപഴകുമ്പോൾ കൈമാറുന്ന വിപുലമായ വിവരശേഖരണവും ശ്രദ്ധേയമാണ്. അതിനാൽ തന്നെ AI ഇന്ന് നമ്മുടെ ജീവിതത്തിൽ കൂടുതൽ ആക്സസ് ചെയ്യാവുന്നതും സ്വാധീനമുള്ളതുമായ ഒന്നായി മാറിയിരിക്കുന്നു.
ഇത് തൊഴിൽ അവസരങ്ങളിലും രീതികളിലും വലിയ മാറ്റമുണ്ടാക്കിയിരിക്കുന്നു. AI യുടെ ആവിർഭാവം പുതിയ റോളുകൾ സൃഷ്ടിക്കുമ്പോള് തന്നെ ചില റോളുകൾ ഇല്ലാതാക്കുന്നതിനും സാക്ഷ്യം വഹിക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, മത്സരാധിഷ്ഠിതമായി മുന്നോട്ട് പോകുന്നതിന് AI, ഡിജിറ്റൽ സാക്ഷരത എന്നിവയെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.