Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » CIAL ലെ പുതിയ സംരംഭങ്ങൾ
Instant

CIAL ലെ പുതിയ സംരംഭങ്ങൾ

News DeskBy News Desk24 May 2023Updated:24 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ ( സിയാൽ) ആറ് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു.

സിയാലിന്റെ ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ വിമാന അറ്റകുറ്റപ്പണി ഹാംഗറിൽ ഏർപ്പെടുത്തിയ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. ഹാംഗറിന്റെ ഓട്ടോമാറ്റിക് ഡോർ സംവിധാനം, കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്കൾ, ഏപ്രണിലെ പുതിയ ലൈറ്റിങ് സംവിധാനം എന്നിവയും വ്യവസായ  മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

ഹാംഗറിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആദ്യ വിദേശ വിമാനത്തിന്റെ സർട്ടിഫിക്കറ്റ് മന്ത്രിയിൽ നിന്ന് സൗദി അറേബ്യൻ എയർലൈൻ ആയ ഫ്‌ളൈനാസിന്റെ മെയിന്റനൻസ് മാനേജർ ഹമീദ് ഹുസൈൻ ഏറ്റുവാങ്ങി. വിമാനത്താവളത്തിലേയ്ക്കുള്ള പ്രധാന റോഡിന് സമാന്തരമായി നിർമിച്ച സർവീസ് റോഡ് ആലുവ എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. കാലടി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ വിമാനത്താവളത്തിലേയ്ക്ക് എത്താൻ പണികഴിപ്പിച്ച റോഡ് അങ്കമാലി എം.എൽ.എ റോജി എം.ജോൺ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയം വ്യോമയാന-അനുബന്ധ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

സർക്കാരിന്റെ പുതിയ വ്യവസായ നയത്തിൽ 22 മുൻഗണനാ മേഖലകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യോമയാന അനുബന്ധ സൗകര്യവികസനം അതിൽപ്പെടും. സി.ഐ.എസ്.എൽ ഹാംഗറിന്റെ നടത്തിപ്പ്  ചുമതലയുള്ള എയർവർക്‌സ് ലിമിറ്റഡ് തങ്ങൾക്ക് ദക്ഷിണേഷ്യയിൽ തന്നെയുള്ള ഏറ്റവും മികച്ച വിമാന അറ്റകുറ്റിപ്പണി കേന്ദ്രമാണ് സിയാലിലേത് എന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോൾ തന്നെ മുന്നൂറോളം പേർ ജോലി ചെയ്യുന്നു. സർക്കാരിന്റെ വ്യവസായ നയത്തിൽ ഇത്തരം മേഖലകളെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടാൻ ഇത് ഉപകരിക്കുമെന്ന് കരുതുന്നു ”

– മന്ത്രി പറഞ്ഞു

സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്, സിയാൽ ഡയറക്ടർ എൻ.വി. ജോർജ്, സി.ഐ.എ.എസ്.എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജെ.പൂവട്ടിൽ, എയർവർക്‌സ് മാനേജിങ് ഡയറക്ടർ ആനന്ദ് ഭാസ്‌ക്കർ തുടങ്ങിയവർ പങ്കെടുത്തു

Cochin International Aviation Services Limited (CIASL), a subsidiary of SIAL, celebrated the inauguration of several projects. These included the modernization of the aircraft maintenance hangar, the introduction of an automatic door system, the acquisition of bullet-resistant vehicles for enhanced security, and the installation of a new lighting system in the apron area. The event was graced by Industries Minister P Rajeev, signifying important advancements in infrastructure and safety at Kochi airport.

airport Airport Express Line airport-terminal airports Airports Authority of India cochin cochin international airport India Kochi startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil