ഇന്ത്യൻ ഏജന്റുമാർ കാരണം നമ്മുടെ കുട്ടികളുടെ കാനഡയിലെ പഠനം മുടങ്ങുമോ?
ഒരു കൂട്ടം വിദ്യാഭ്യാസ ഏജന്റുമാർ നടത്തിവന്ന ചില വഴിവിട്ട നീക്കങ്ങൾ കാരണം കാനഡയിലെ വിദ്യാഭ്യാസ നയം തന്നെ പൊളിച്ചെഴുതി തുടങ്ങിയിരിക്കുന്നു കനേഡിയൻ സർക്കാർ. കാനഡയിലെ പുതിയ ഇന്റർനാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഭാഗമായി എജ്യുക്കേഷൻ ഏജൻറുമാരുടെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.
കാനഡയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയോഗിച്ചിരുന്ന ഏജന്റുമാർ അനഭിലഷണീയവും അൺ എത്തിക്കലുമായ ചില ഇടപെടലുകൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യം പുതിയ എഡ്യൂക്കേഷൻ സ്ട്രാറ്റജിയുടെ പരിഗണനയ്ക്ക് വിധേയമാകുന്നത്. 2024 ഏപ്രിൽ മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഇൻറർനാഷണൽ എജ്യുക്കേഷൻ സ്ട്രാറ്റജിയിൽ വൈവിധ്യവൽക്കരണത്തിന് പ്രാധാന്യമുണ്ടാകും.
കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവന്ന ചില മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തിയത് ഇന്ത്യൻ ഏജന്റുമാർ ആണെന്നാണ്. ഗ്രാജുവേഷനു ശേഷം വളരെ എളുപ്പത്തിൽ പിആർ ലഭ്യമാകും എന്ന വ്യാജ വാഗ്ദാനം ഇത്തരം ഏജന്റുമാർ വിദ്യാർത്ഥികൾക്ക് നൽകിയെന്നാണ് വിവരം.
ഏജന്റുമാർക്കിടയിൽ സെൽഫ് റെഗുലേഷൻ പ്രോട്ടോകോൾ നടപ്പാക്കാൻ കഴിയുമോ എന്നു പരിശോധിക്കുന്നുണ്ട്.
അതിനു സാധിച്ചില്ലെങ്കിൽ കോളേജ് ഓഫ് ഇമിഗ്രേഷൻ പോലുള്ള റെഗുലേറ്ററി ഏജൻസികളുടെ നിയന്ത്രണത്തിനു കീഴിൽ കൊണ്ടുവരാനും ‘ഗ്ലോബൽ അഫയേഴ്സ് കാനഡ’ക്ക് പദ്ധതിയുണ്ട്. അഗ്രഗേറ്റർമാർക്ക് കീഴിലുള്ള സബ് ഏജന്റുമാരെയും ഇത്തരത്തിൽ വിലയിരുത്തും.
ആഗോളതലത്തിൽ മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ രാജ്യത്തിനുള്ള മികവ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.
പുതിയ ഇൻറർനാഷണൽ എജ്യുക്കേഷൻ സ്ട്രാറ്റജി
2024 ഏപ്രിൽ മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഇൻറർനാഷണൽ എജ്യുക്കേഷൻ സ്ട്രാറ്റജിയിൽ വൈവിധ്യവൽക്കരണത്തിന് പ്രധാന പരിഗണനയാണ് രാജ്യം നൽകുന്നത്.
കോഴ്സ് പ്രോഗ്രാമുകൾ, സ്റ്റഡി ലെവലുകൾ, രാജ്യത്തിനുള്ളിലെ വിവിധ ലൊക്കേഷനുകൾ, വിദ്യാർത്ഥികൾ വരുന്ന രാജ്യങ്ങൾ തുടങ്ങി വിവിധ ഘടകങ്ങളിൽ വൈവിധ്യവത്കരണം ലക്ഷ്യമിടുന്നു.
അതേസമയം കനേഡിയൻ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള എജ്യക്കേഷൻ ഏജന്റുമാരും പ്രധാന റോൾ വഹിക്കുന്നതായി ഗ്ലോബൽ അഫയേഴ്സ് കാനഡ അധികൃതർ വിശദീകരിച്ചു.
കാനഡയുടെ അടുത്ത അന്താരാഷ്ട്ര വിദ്യാഭ്യാസ തന്ത്രത്തിൽ വൈവിധ്യവൽക്കരണം ഒരു പ്രധാന വിഷയമായി സജ്ജീകരിച്ചിരിക്കുന്നു
കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദ്യാർത്ഥികൾ തുടരുന്നതിനാൽ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതി വികസിപ്പിക്കുന്നതിലും പുതിയ നയം ശ്രദ്ധ കേന്ദ്രീകരിക്കും.
വിയറ്റ്നാം, ഫിലിപ്പീൻസ്, കൊളംബിയ, സെനഗൽ, മൊറോക്കോ, ഘാന, കെനിയ എന്നീ രാജ്യങ്ങളിലെ സർവ്വകലാശാലകൾ കാനഡയുടെ വിദ്യാഭ്യാസ തുടർ വിദ്യാഭ്യാസ നയങ്ങൾ പിന്തുടരുന്നുണ്ട്.
അടുത്ത വർഷം കനേഡിയൻ സർക്കാർ തല്പര സംഘടനകളുമായും പ്രവിശ്യാ സർക്കാരുകളുമായും കൂടിയാലോചന നടത്തും. ഡിജിറ്റൽ മാർക്കറ്റിംഗ്, സ്കോളർഷിപ്പുകൾ, പൂർവ്വ വിദ്യാർത്ഥി ബന്ധങ്ങൾ, സുസ്ഥിരത, തദ്ദേശീയ പങ്കാളിത്തം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളും ഈ ചർച്ചകൾ ഉൾക്കൊള്ളുന്നു.
The Canadian government is dismantling parts of its education policy in response to misconduct by education agents. The new international education policy will impose restrictions on agent activities. The issue is being addressed in the upcoming Education Strategy, aiming for implementation in April 2024, to promote diversification and address unethical interventions.