ഐക്കണിക് ലാൻഡ്മാർക്കുകൾ മുതൽ ഫ്യൂച്ചറിസ്റ്റിക് വിപുലീകരണങ്ങൾ വരെയുള്ള ഈ പദ്ധതികൾ യുഎഇയുടെ ഭൂപ്രകൃതിയെ പുനർനിർവചിക്കാൻ സജ്ജമാണ്. വ്യാപ്തിയിലും അവ സൃഷ്ടിക്കുന്ന ഓളങ്ങളിലും കാര്യമായ ശ്രദ്ധ നേടുന്ന അഞ്ച് ശ്രദ്ധേയമായ പ്രോജക്റ്റുകൾ മാത്രം മതി യു എ ഇ യുടെ സൗന്ദര്യവൽക്കരണത്തിന്റെ ഉത്തരവാദിത്തം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുവാൻ.
ബുഗാട്ടി റെസിഡൻസ്: ലക്ഷ്വറി മന്ദിരങ്ങൾ
ദുബായ് ഡെവലപ്പർ ബിൻഹാട്ടി പ്രശസ്ത സൂപ്പർകാർ നിർമ്മാതാക്കളായ ബുഗാട്ടിയുമായി സഹകരിച്ചു അവതരിപ്പിക്കുന്നു ലോകത്തിലെ ആദ്യത്തെ ബുഗാട്ടി റെസിഡൻസ്. ഈ സഹകരണം ബിൻഹാട്ടിയുടെ വ്യതിരിക്തമായ വാസ്തുവിദ്യാ ഡിസൈനുകളും ബുഗാട്ടിയുടെ കരകൗശല വൈദഗ്ധ്യവും പാരമ്പര്യവും സമന്വയിപ്പിക്കുന്നു. ബുഗാട്ടിയുടെ കുറ്റമറ്റ ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡിംഗ് ബുഗാട്ടി റെസിഡൻസിൽ പ്രതിഫലിപ്പിക്കുകയും ബിൻഗാട്ടിയുടെ സ്വന്തം പൈതൃകം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഒപ്പം റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മാർക്കറ്റ് ഐലൻഡ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഫുഡ് കോർട്ട്
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷണശാലയായി മാറുന്ന ‘ദി മാർക്കറ്റ് ഐലൻഡ്’ ദുബായിലെ ഫെസ്റ്റിവൽ സിറ്റി മാൾ ഉടൻ അനാച്ഛാദനം ചെയ്യും. ദുബായും റഷ്യൻ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സെംസ്കി ഗ്രൂപ്പും തമ്മിലുള്ള സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ വിശാലമായ 70,000 ചതുരശ്ര അടി ഫുഡ് ഹാൾ സമാനതകളില്ലാത്ത ഡൈനിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. 3,500-ലധികം സീറ്റുകളും 53 ഫുഡ് ഔട്ട്ലെറ്റുകളും റസ്റ്റോറന്റ് സ്പെയ്സുകളുമുള്ള ഇത് UAE യിലെ മികച്ച ഫുഡ് കോർട്ട് ആയി മാറും.
ഹബ്തൂർ ടവർ: സുസ്ഥിരമായ ഒരു ലാൻഡ്മാർക്ക്
ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ സുസ്ഥിര ലാൻഡ്മാർക്ക് കെട്ടിടങ്ങളിലൊന്നായ ഹബ്തൂർ ടവറിന്റെ നിർമ്മാണത്തിനുള്ള പദ്ധതികൾ അൽ ഹബ്തൂർ ഗ്രൂപ്പ് പ്രഖ്യാപിച്ചു. അൽ ഹബ്തൂർ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ ടവർ 81 നിലകൾ ഉൾക്കൊള്ളുന്നു, 3,517,313 ചതുരശ്ര അടി വിസ്തൃതിയിൽ 1,701 ആഡംബര പാർപ്പിട യൂണിറ്റുകൾ ഇവിടെ ഉയരും. അത്യാഡംബര ജീവിത സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതി 36 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോയിന്റ്: പാം ജുമൈറയുടെ പുനർവികസനം
പാം ജുമൈറയുടെ മാസ്റ്റർ ഡെവലപ്പറായ നഖീൽ ദി പോയിന്റിനായി ഒരു പ്രധാന പുനർവികസന പദ്ധതി പ്രഖ്യാപിച്ചു. ഇവിടെ നിലവിൽ താമസിക്കുന്നവർക്കും, കച്ചവടം ചെയ്യുന്നവർക്കും ഒഴിഞ്ഞുമാറാൻ പന്ത്രണ്ട് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ പ്രധാന ലൊക്കേഷനിലെ ഭാവി വികസനത്തിന്റെ നിർദ്ദിഷ്ട വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല .
അൽ-മക്തൂം ഇന്റർനാഷണൽ എയർപോർട്ട് വിപുലീകരണം
ദുബായ് വേൾഡ് സെൻട്രൽ (DWC) എന്നറിയപ്പെടുന്ന അൽ-മക്തൂം ഇന്റർനാഷണൽ എയർപോർട്ട് വിപുലീകരണത്തെക്കുറിച്ച് ദുബായ് ആലോചിക്കുന്നു. പ്രതിവർഷം 255 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിമാനത്താവളത്തെ 2050-ഓടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടം 56 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വിമാനത്താവളത്തിന്റെ 130 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കും.
ഈ പദ്ധതികൾക്കായി മിഡിൽ ഈസ്റ്റ് കാത്തിരിക്കുകയാണ്.
യുഎഇയുടെ അതിമോഹമായ മെഗാപ്രോജക്റ്റുകൾ രാജ്യത്തിൻറെ അതിരുകൾ ഇല്ലാതാക്കുകയും, ഭാവിയെ പുനർനിർമ്മിക്കുന്നതിനുമുള്ള പ്രതിബദ്ധതവ്യക്തമാക്കുകയും ചെയ്യുന്നു. ആഡംബര വസതികൾ മുതൽ നൂതനമായ വാസ്തുവിദ്യാ ലാൻഡ്മാർക്കുകൾ വരെയുള്ള ഈ പദ്ധതികൾ യുഎഇയുടെ ഭൂപ്രകൃതിയെ മികച്ച രീതിയിൽ മാറ്റിയെടുക്കുന്നതിനും, താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ അനുഭവങ്ങൾ സമ്മാനിക്കുന്നതിനുമുള്ള അപാരമായ സാധ്യതകൾ ഉൾക്കൊള്ളുന്നവയാണെന്നുറപ്പ്.