“എന്നാലിതാ മെറ്റ Meta അതിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഇനി ഒരാൾക്ക് വാട്സാപ്പ് സന്ദേശമയച്ചാലും 15 മിനുട്ട് കിട്ടും അത് തിരുത്താനും, അല്പം കൂടി പരിഷ്കരിക്കാനും.
ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സാപ്പില്‍ എഡിറ്റ് (EDIT) ഓപ്ഷന്‍ എത്തി. വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിങ്ങള്‍ അയച്ച ഒരു മെസേജിന്റെ സ്‌പെല്ലിംഗ് തെറ്റിപ്പോയി, അല്ലെങ്കില്‍ നിങ്ങള്‍ ആ മെസേജിലെ ഉള്ളടക്കം തിരുത്താന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുക. നിലവില്‍ ചെയ്യാനാകുന്നത് അത് ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ്. എന്നാല്‍, ഇനിമുതല്‍ ഡിലീറ്റ് ചെയ്യാതെ തന്നെ മെസേജ് എഡിറ്റ് ചെയ്ത് തിരുത്താം. സന്ദേശം അയച്ച് 15 മിനിട്ടിനകം തിരുത്തണം.
എങ്ങിനെ എഡിറ്റ് ചെയ്യാം?
(സേവനം ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രം)
സന്ദേശം അയച്ച് 15 മിനിട്ട് സമയമാണ് എഡിറ്റ് ചെയ്യാന്‍ ലഭിക്കുക. അതുകഴിഞ്ഞാല്‍ പിന്നെ എഡിറ്റ് ചെയ്യാനാവില്ല. സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ ഉപയോക്താക്കൾക്ക് ഒരു സന്ദേശം പരിഷ്കരിക്കാനാകും.
- അയച്ച സന്ദേശം അമർത്തിപ്പിടിക്കുക ( long press)- ടാപ്പുചെയ്‌ത് കുറച്ച് നേരം പിടിക്കണം
- സന്ദേശം മാറ്റാൻ എഡിറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- അക്ഷര തെറ്റുകൾ തിരുത്തുകയോ സന്ദേശത്തിലേക്ക് കൂടുതൽ വിവരങ്ങൾ ചേർക്കുകയോ ചെയ്യുക
- ഇങ്ങനെ 15 മിനിട്ടിനകം എത്രതവണ വേണമെങ്കിലും എഡിറ്റ് ചെയ്യാം.
- ഇങ്ങനെ എഡിറ്റ് ചെയ്യപ്പെട്ട മെസേജിനൊപ്പം എഡിറ്റഡ് എന്ന ലേബല്‍ ഉണ്ടാകും.
- എഡിറ്റ് ഹിസ്റ്ററി ആ മെസേജ് ലഭിക്കുന്നവര്‍ക്ക് കാണാനാവില്ല.
- എഡിറ്റ് ചെയ്യുന്നതിന് മുമ്പ് ആ മെസേജ് എന്തായിരുന്നുവെന്ന് മറ്റൊരാൾക്ക് അറിയാനാവില്ല. ഇത്തരം ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും.
അതായത്, സന്ദേശം അയക്കുന്ന ആള്‍ക്കും കിട്ടുന്ന ആള്‍ക്കും മാത്രമേ കാണാനും വായിക്കാനും കഴിയൂ.
“ നിങ്ങളുടെ ചാറ്റുകളിൽ ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം ലഭിക്കുമെന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഇതിനായി, സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ, നിങ്ങൾ ആ സന്ദേശം ടാപ്പുചെയ്‌ത് കുറച്ച് നേരം പിടിക്കണം, തുടർന്ന് മെനുവിൽ നിന്ന് ‘എഡിറ്റ്’ ഓപ്ഷൻ തിരഞ്ഞെടുക്കുക, എന്നിട്ട് എഡിറ്റ് ചെയ്യുക ” Meta ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
എല്ലാവര്‍ക്കുമില്ല തുടക്കത്തിൽ
മുഴുവന്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ എഡിറ്റ് സേവനം ലഭ്യമായി തുടങ്ങിയിട്ടില്ല. ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്. എന്നാല്‍, ഏറെ വൈകാതെ എല്ലാവര്‍ക്കും ലഭ്യമായേക്കും.
ഫീച്ചർ ഇതിനകം തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ എല്ലാവർക്കും ലഭ്യമാകുമെന്നും മെറ്റാ അറിയിച്ചു.
ചാറ്റ് ലോക്ക് ഉടൻ എല്ലാവർക്കും
ഏതാനും നാളുകള്‍ക്ക് മുമ്പ് ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. പാറ്റേണ്‍/പാസ്‌വേഡ്/ഫിംഗര്‍പ്രിന്റ് ലോക്ക് എന്നിവ ഉപയോഗിച്ച് തുറന്നാല്‍ മാത്രമേ ഇത്തരം ചാറ്റുകള്‍ കാണാനാകൂ.
ലോക്ക് ഓപ്ഷനോടെ അയക്കുന്ന മെസേജുകള്‍ അവ ലഭിക്കുന്നയാളുടെ ഫോണിന്റെ ഗ്യാലറിയിലേക്ക് ഓട്ടോമാറ്റിക്കായി സേവ് ആകുകയുമില്ല. ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രം നിലവില്‍ ലഭ്യമായ ഈ സേവനവും വൈകാതെ എല്ലാവരിലേക്കുമെത്തും.
ഉപയോക്താക്കളെ ഒപ്പം നിര്‍ത്താനും കൂടുതല്‍ ഉപയോക്തൃസൗഹൃദ സേവനങ്ങള്‍ നല്‍കാനുമായി നിരവധി പുതിയ സൗകര്യങ്ങളാണ് ഈയിടെ വാട്‌സാപ്പ് ലഭ്യമാക്കുന്നത്.
ഒരേസമയം ഒന്നിലേറെ ഫോണില്‍ (പരമാവധി 4 ഫോണുകള്‍) ലോഗിന്‍ ചെയ്യാവുന്ന സൗകര്യവും അടുത്തിടെ അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം, ചാറ്റ് ആപ്പ് ഒരു സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി രണ്ട് ദിവസത്തിൽ നിന്ന് (48 മണിക്കൂർ) 60 മണിക്കൂറായി ഉയർത്തി.
വാട്ട്‌സ്ആപ്പിന്റെ എതിരാളികളായ ടെലിഗ്രാം, സിഗ്നൽ എന്നിവ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള കഴിവ് വളരെക്കാലമായി നൽകുന്നുണ്ട്. ഐഒഎസ് 16-ൽ, iMessage വഴി അയക്കുന്ന സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും അൺസെൻഡ് ചെയ്യാനുമുള്ള സൗകര്യവും ആപ്പിൾ അവതരിപ്പിച്ചു. ട്വിറ്റർ പോലും കഴിഞ്ഞ വർഷം പണമടച്ചുള്ള ഉപയോക്താക്കൾക്കായി എഡിറ്റ് ബട്ടൺ അവതരിപ്പിച്ചു. ഒരു സന്ദേശം പരിഷ്‌ക്കരിക്കുന്നതിനുള്ള സമയപരിധി ടെലിഗ്രാമിന്റെ 48-മണിക്കൂർ വിൻഡോ പോലെ ഉദാരമല്ലെങ്കിലും, അത് ഇപ്പോഴും ഒന്നിനേക്കാളും മികച്ചതാണ്.
WhatsApp now offers the much-awaited edit feature, allowing users to correct their messages within a 15-minute window. Mark Zuckerberg, CEO of Facebook, announced this update. To edit a message, long-press it, select the “Edit” option from the three dots menu, and make necessary changes. Edited messages are labeled as such and can be edited multiple times. Recipients cannot see the edit history, and the chats remain end-to-end encrypted.