മൈക്രോചിപ്പുകൾ തലച്ചോറിൽ ഉൽപ്പാദിപ്പിക്കുന്ന സിഗ്നലുകളെ ബ്ലൂടൂത്ത് വഴി ഉപകാരണങ്ങളിലേക്ക് കൈമാറും. ആ ചിപ്പുകൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് പക്ഷാഘാതം, അന്ധത തുടങ്ങിയ രോഗാവസ്ഥയെ ചികിൽസിക്കാം. അങ്ങനെ കാഴ്ചയും ചലനശേഷിയും വീണ്ടെടുക്കാം.
ഈ ചിപ്പുകൾ വികലാംഗരെ കമ്പ്യൂട്ടറും മൊബൈൽ സാങ്കേതികവിദ്യയും ഉപയോഗിക്കാൻ സഹായിക്കും. അങ്ങനെ മനുഷ്യ തലച്ചോറുകൾ ചെയ്യുന്നതെന്തും ചിന്തിക്കുന്നതെന്തും ആവർത്തിക്കാൻ അനുകരിക്കാൻ മൈക്രോ ചിപ്പുകൾക്കാകും.
ഇത് വരാൻ പോകുന്ന ഹോളിവുഡ് സിനിമയല്ല, മറിച്ചു ഭാവനയിൽ നിന്നും യാഥാർഥ്യമായി മാറിക്കൊണ്ടിരിക്കുന്ന എലോൺ മസ്കിന്റെ അധ്വാനമാണ്. മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാൻ മസ്ക് ഒരുങ്ങുന്നു, ന്യൂറാലിങ്ക് അതിനായി സജ്ജമായിക്കഴിഞ്ഞു. മനുഷ്യരിൽ ഇത്തരത്തിൽ ആദ്യ പരീക്ഷണം നടത്താൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചതായി എലോൺ മസ്കിന്റെ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് സ്ഥാപനം-Neuralink അറിയിച്ചു കഴിഞ്ഞു.
മസ്കിന്റെ ന്യൂറലിങ്ക് ഇംപ്ലാന്റ് കമ്പനി തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ആളുകളുടെ കാഴ്ചയും ചലനശേഷിയും പുനഃസ്ഥാപിക്കാൻ ഉള്ള ഗവേഷണങ്ങളുടെ അവസാന ഘട്ടങ്ങളിലാണ് .
വികലാംഗരും ആരോഗ്യമുള്ളവരുമായ വ്യക്തികൾക്ക് പ്രാദേശിക കേന്ദ്രങ്ങളിൽ ശസ്ത്രക്രിയാ ഇംപ്ലാന്റുകൾ വേഗത്തിൽ ലഭിക്കുമെന്ന് മസ്ക് വിഭാവനം ചെയ്യുന്നു. പൊണ്ണത്തടി, ഓട്ടിസം, വിഷാദം, സ്കീസോഫ്രീനിയ എന്നിങ്ങനെ നിരവധി അവസ്ഥകളെ സുഖപ്പെടുത്താൻ മസ്കിന്റെ പരീക്ഷണങ്ങൾ ലക്ഷ്യമിടുന്നു.
ന്യൂറലിങ്കിൽ മൃഗങ്ങളുടെ പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്ന പാനലിന്റെ തീരുമാനങ്ങൾ തെറ്റും, തിരക്കേറിയതുമായ പരീക്ഷണങ്ങൾക്ക് കാരണമായോ എന്ന് അന്വേഷിക്കാൻ യുഎസ് നിയമനിർമ്മാതാക്കൾ റെഗുലേറ്റർമാരോട് ആവശ്യപ്പെടുന്നതിനിടെയാണ് വ്യാഴാഴ്ചത്തെ എഫ്ഡിഎ അംഗീകാരം.
2016 ൽ സ്ഥാപിതമായ കമ്പനി, 2022 ന്റെ തുടക്കത്തിൽ മാത്രമാണ് FDA അംഗീകാരം തേടിയത് . മനുഷ്യ പരീക്ഷണങ്ങൾക്ക് അനുമതി നൽകുന്നതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട നിരവധി ആശങ്കകൾ എഫ്ഡിഎ ന്യൂറലിങ്കിന് ചൂണ്ടിക്കാണിച്ചിരുന്നു. ഉപകരണത്തിന്റെ ലിഥിയം ബാറ്ററി, തലച്ചോറിനുള്ളിൽ ഇംപ്ലാന്റിന്റെ വയറുകൾ ദോഷകരമാകാനുള്ള സാധ്യത, മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ഉപകരണം സുരക്ഷിതമായി വേർതിരിച്ചെടുക്കുന്നതിനുള്ള വെല്ലുവിളി എന്നിവ ഉൾപ്പെട്ട പ്രധാന പ്രശ്നങ്ങൾ FDA ഉയർത്തികാട്ടിയിരുന്നു. ഇതിലെല്ലാം ന്യൂറലിങ്കിനും മസ്ക്കിനും FDA
യുടെ പച്ചക്കൊടി കിട്ടി എന്ന് വേണം കരുതാൻ.
ന്യൂറലിങ്ക് ഇതിനകം തന്നെ ഫെഡറൽ അന്വേഷണത്തിന് വിധേയമാണ്.
കഴിഞ്ഞ വർഷം, ഒരു ഫെഡറൽ പ്രോസിക്യൂട്ടറുടെ അഭ്യർത്ഥനപ്രകാരം യുഎസ്ഡിഎയുടെ ഇൻസ്പെക്ടർ ജനറൽ മൃഗസംരക്ഷണ നിയമത്തിന്റെ സാധ്യതയുള്ള ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി/=. പരീക്ഷണങ്ങളുടെ പേരിൽ 280 ലധികം ആടുകളും പന്നികളും കുരങ്ങുകളും ഉൾപ്പെടെ 1,500 ഓളം മൃഗങ്ങളെ കമ്പനി കൊന്നതായി നേരത്തെ വർത്തകളുണ്ടായിരുന്നു.
മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ എപ്പോൾ തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ന്യൂറലിങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ന്യൂറലിങ്ക്?
ന്യൂറലിങ്ക് അതിന്റെ മൈക്രോചിപ്പുകൾ ഉപയോഗിച്ച് പക്ഷാഘാതം, അന്ധത തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കുമെന്നും വികലാംഗരെ കമ്പ്യൂട്ടറും മൊബൈൽ സാങ്കേതികവിദ്യയും ഉപയോഗിക്കാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കുരങ്ങുകളിൽ പരീക്ഷിച്ച ചിപ്പുകൾ – തലച്ചോറിൽ ഉൽപ്പാദിപ്പിക്കുന്ന സിഗ്നലുകളെ വ്യാഖ്യാനിക്കാനും ബ്ലൂടൂത്ത് വഴി ഉപകരണങ്ങളിലേക്ക് വിവരങ്ങൾ കൈമാറാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
Elon Musk’s brain-implant startup Neuralink has received FDA approval to begin its first human clinical study, allowing for the development of a device that enables control of computer interfaces using the brain. Neuralink’s goal is to restore vision and assist individuals with severe disabilities in movement and communication by decoding brain activity.