രാജ്യത്തുടനീളം വേഗത്തിൽ സഞ്ചരിക്കാനുള്ള പാതയാണ് ഹൈവേകൾ. ഈ ഹൈവേകൾ നിങ്ങളെ കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ലക്ഷക്കണക്കിന് ആളുകൾ ഇത് വ്യക്തിഗതവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. പക്ഷേ,  ഹൈവേകൾ എത്ര മോഡേണായാലും ഒരു പ്രശ്നം മാറ്റമില്ലാതെ തുടരുന്നു.

എന്താണെന്നല്ലേ?, മറ്റാന്നുമല്ല ഹൈവേയിലെ വിശ്രമമുറികളാണ് മിക്കവാറും സഞ്ചാരികൾക്ക് ഏറ്റവും വലിയ പ്രശ്നം.  പ്രത്യേകിച്ചും സ്ത്രീയാത്രികരാണ് താല്ക്കാലിക ഉപയോഗത്തിനുളള മതിയായ വിശ്രമകേന്ദ്രങ്ങളില്ലാതെ വരുമ്പോൾ ബുദ്ധിമുട്ടിലാകുന്നത്.

ഇതിനെല്ലാം ഒരു പ്രതിവിധിയുമായാണ് Travlounge എത്തുന്നത്.

സേലം-കൊച്ചി ഹൈവേയിലെ യാത്രയ്ക്കിടെ ഒന്നു വിശ്രമിക്കാനും ഫ്രെഷ് ആകാനും വാളയാറിൽ ഇനി പ്രീമിയം റെസ്റ്റ്റൂം  ട്രാവ്‌ലോഞ്ച് റെഡിയാണ്. കോഴിക്കോട് ആസ്ഥാനമായ ബീക്കൺ ഗ്രൂപ്പിന്റെ പദ്ധതിയാണ് ട്രാവ്‌ലോഞ്ച്. ദീർഘദൂരയാത്രക്കാർക്കു ശുചിമുറി സൗകര്യവും വിശ്രമവും ഒരുക്കുന്ന ട്രാവ്‌ലോഞ്ചിൽ വിമാനത്താവളങ്ങളിലെ ലോഞ്ചുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണുളളത്.

ഒരു മിനി-മാർട്ട്, ഒരു കഫേ, ബിസിനസ് ക്ലാസ് ലോഞ്ച് സേവനങ്ങൾ, സ്ലീപ്പിംഗ് പോഡുകൾ. കാർ വാഷ് സൗകര്യം, ഇവി ചാർജിംഗ് സ്ഥലങ്ങൾ, പാർക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് എയ്ഡ്, സുരക്ഷാ സേവനങ്ങൾ, സൗജന്യ വൈഫൈ, സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം, കുഞ്ഞുങ്ങളെ മുലയൂട്ടാൻ പ്രത്യേക ഇടം എന്നിവയുമുണ്ട്. മണിക്കൂർ കണക്കിൽ പണം നൽകി ഉപയോഗിക്കാവുന്ന സ്ലീപ്പിങ് പോഡുകൾ 23 എണ്ണമാണുളളത്. പ്രീമിയം ടോ‌യ്‌ലറ്റ് കൗണ്ടറിൽ പുരുഷൻമാരുടെ മൂത്രപ്പുര ഉപയോഗിക്കാൻ 10 രൂപയാണ് ഈടാക്കുന്നത്. ശുചിമുറി ഉപയോഗത്തിനു 30 രൂപയാണ് ചാർജ്ജ് നൽകേണ്ടത്.

ഓരോ ട്രാവ്‌ലോഞ്ച് യൂണിറ്റിനും കുറഞ്ഞത് 30-40 പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നു ട്രാവ്‌ലോഞ്ച് മാനേജിംഗ് ഡയറക്ടർ സഫീർ പി.ടി പറഞ്ഞു. 5 വർഷത്തിനുള്ളിൽ, ദക്ഷിണേന്ത്യയിലുടനീളം 50 യൂണിറ്റുകളും ആപ്പിലൂടെ 1 ദശലക്ഷം വരിക്കാരുമാണ്  ലക്ഷ്യമിടുന്നതെന്ന് സഫീർ പി.ടി പറഞ്ഞു. അൺലിമിറ്റഡ് ഉപയോഗത്തിന് താങ്ങാനാവുന്ന വാർഷിക സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകുന്ന ഒരു ആപ്പ് അധിഷ്‌ഠിത സേവന മോഡലായിരിക്കും ഇത്. ആപ്പ് ഇതര ഉപയോക്താക്കൾക്കും മറ്റ് വാക്ക്-ഇൻ ഉപഭോക്താക്കൾക്കും ഓരോ ഉപയോഗത്തിനും നിരക്ക് ഈടാക്കും, സഫീർ കൂട്ടിച്ചേർത്തു.

Experience Luxury and Convenience at Walayar’s Travlounge Restroom on your Journey to Kerala. The Travlounge restroom facility offers a unique experience for long-haul travellers, resembling airport lounges.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version