കിടന്നലയ്ക്കല്ലേ ചെവിക്കല്ല് പൊട്ടും കേട്ടോ. അത്രത്തോളം പ്രശ്നമാണ് ഈ വിഷയം. അതെ.  

ഇന്ത്യയിലെ പ്രധാന പ്രശ്നമാണ് ശബ്ദമലിനീകരണം. പടക്കം പൊട്ടിക്കുന്നതിനും സ്ഫോടനത്തിനും ഉച്ചഭാഷിണികൾക്കുമെതിരെ ഇന്ത്യൻ സർക്കാരിന് നിയമങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ട്. 50 dB(ഡെസിബൽ)നെക്കാൾ തരംഗദൈർഘ്യമുള്ള ശബ്ദങ്ങൾ പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

ഇനി ഇത് കൂടി കേട്ടോളൂ

ശബ്ദം അസ്വസ്ഥതകളും സ്വൈര്യക്കേടും മാത്രമല്ല സൃഷ്ടിക്കുന്നത്. അത് ധമനികൾക്കു പിരിമുറുക്കവും സൃഷ്ടിക്കുന്നുണ്ട്.

ഇതുമുലം അഡ്രിനാലിൻറെ ഒഴുക്ക് അതിവേഗത്തിലാവുകയും ഹൃദയത്തെ വളരെ വേഗത്തിൽ പ്രവർത്തിപ്പിക്കുവാൻ സമ്മർദ്ധം ചെലുത്തുകയും ചെയ്യുന്നു. തുടർച്ചയായ ശബ്ദം കൊളസ്‍‌‌ട്രോൾ നില ഉയർത്തുകയും രക്തവാഹിനിക്കുഴലുകളുടെ സ്ഥിരമായ മുറുക്കത്തിനും അതുവഴി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാവുകയും ചെയ്യുന്നു. ഉയർന്ന ശബ്ദം ഞരമ്പുരോഗത്തിനും ഞരമ്പുകൾ പൊട്ടുന്നതിനും കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

 സാധാരണരീതിയിൽ രണ്ടു പേർ തമ്മിൽ സംസാരിക്കുമ്പോൾ 30-40 ഡെസിബലാണ് ശബ്ദം. ആളുകൾ ബഹളം വയ്ക്കുമ്പോൾ അത് 50 ഡെസിബലാകുന്നു. ഒരു സാധാരണ വാഹനത്തിന്റെ ശബ്ദം 70 ഡെസിബലും എയർ ഹോണിന്റെ ശബ്ദം 90 ഡെസിബലും വിമാന ത്തിന്റെ ശബ്ദം 120 ഡെസിബലും റോക്ക് മ്യൂസിക്കിന്റെ ശബ്ദം110 ഡെസിബലുമാണ്. 125-145 ഡെസിബൽ ലെവലിനു മുകളിലുള്ള പടക്കങ്ങള് ഉപയോഗിക്കാൻ പാടില്ലെന്ന് പരിസ്ഥിതി സംരക്ഷണ നിയമം (രണ്ടാം ഭേദഗതി)1999ൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ഇവിടെ അമ്പലങ്ങളിലും പള്ളികളിലുമൊക്ക നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ലോറൈഡിന്റെ സാന്നിധ്യത്തോടെ നിർമ്മിച്ച പൊട്ടിക്കുന്ന പടക്കങ്ങളുടെ ശബ്ദം ഇതിനേക്കാളൊക്കെ മുകളിലാണ്.

വായു മലിനീകരണത്തിൻറെ സുപ്രധാന ഘടകം ശബ്ദത്തിൽ നിന്നുള്ള മലിനീകരണ മാണെന്ന് പരക്കെ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.ശബ്ദം വായുവിലൂടെ സഞ്ചരിക്കുന്നു. ചുറ്റും വ്യാപിച്ചിരിക്കുന്ന വായുവിൻറെ ഗുണതലങ്ങളെ ആസ്പദ മാക്കിയാണ് അത് അളക്കുന്നത്. 90 ഡെസിബലിൽ കൂടുതലുള്ള തുടർച്ചയായ ശബ്ദം കേൾവി നാശത്തിനും നാഢീവ്യൂഹത്തിൽ സ്ഥിരമായ മാറ്റങ്ങൾക്കും കാരണ മാകാമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. പട്ടണങ്ങളിൽ 45 ഡെസിബൽ ആണ് സുരക്ഷിതമായ ശബ്ദനിലയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലിയൂഎച്ച്ഒ) തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ സാധാരണയായി 90 ഡെസിബലിലും അധികം ശബ്ദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ലോകത്തിലെ ഏറ്റവും ശബ്ദയാനമായ പട്ടണങ്ങളിൽ മൂന്നാം സ്ഥാനമാണ് മുംബൈക്കുള്ളത്. ന്യൂഡൽഹി തൊട്ടു പിന്നിലായുണ്ട്.

ഇന്ത്യൻ നിയമങ്ങൾ നടപ്പാക്കൽ അങ്ങേയറ്റം അയഞ്ഞതാണ്. 2003 മുതൽ അഭിഭാഷകർ,പൊതുതാൽപ്പര്യ വ്യവഹാരങ്ങൾ, അവബോധം, വിദ്യാഭ്യാസ പ്രചാര ണങ്ങൾ എന്നിവയിലൂടെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ശബ്ദ മലിനീ കരണം നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നു. വർധിച്ച നിർവ്വഹണവും നിയമങ്ങളുടെ കർക്ക ശതയും നഗരപ്രദേശങ്ങളിൽ പരിധി വരെ നടപ്പിലാക്കുന്നു ണ്ടെങ്കിലും ഗ്രാമ പ്രദേശ ങ്ങളിൽ നിയന്ത്രണങ്ങളില്ല.രാത്രി10 മണിക്ക് ശേഷം ഉച്ചഭാഷിണിയിൽ സംഗീതം കേൾക്കുന്നത് സുപ്രീം കോടതി നിരോധിച്ചി രുന്നു. 2015-ൽ ദേശീയ ഹരിത ട്രൈബ്യൂ ണൽ ഡൽഹിയിലെ അധികാരികളോട് ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചു.ശബ്ദം കേവലം ഒരു ശല്യം മാത്രമല്ല, അത് ഗുരുതരമായ മാനസിക സമ്മർദ്ദം ഉണ്ടാക്കും.

മനുഷ്യർ ഉൽപ്പാദിപ്പിക്കുന്ന ശബ്ദത്തിന്റെ ഗണ്യമായ അളവ് സമുദ്രത്തിലും എത്തും. സമീപകാലം വരെ ശബ്ദ ആഘാതങ്ങളെക്കുറിച്ചുള്ള മിക്ക ഗവേഷണ ങ്ങളും സമുദ്ര സസ്തനികളിലും ഒരു പരിധിവരെ മത്സ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചി രുന്നു. അകശേരുക്കളെയും ശബ്ദ മലിനീകരണം ബാധിക്കാറുണ്ട്. ആശയ വിനിമയ ത്തിന് ശബ്ദത്തെ ആശ്രയിക്കുന്ന തിമിംഗലങ്ങൾ പോലുള്ള മൃഗങ്ങളെ അധിക ശബ്ദം പലവിധത്തിൽ ബാധിക്കും

ഇത് സ്വതന്ത്ര നിരീക്ഷണങ്ങളാണ്. ഇവിടെ പങ്കുവെയ്ക്കുന്ന രാഷ്ട്രീയമോ സാമൂഹികമോ ആയ കാഴ്ചപ്പാടുകൾ എഴുത്തുകാരന്റെ തികച്ചും വ്യക്തിപരമായ നിലപാടുകൾ ആകാം. ചാനലിന്റെ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നതാകണമെന്നില്ല.

Share.

E P Anil is a noted environmental analyst and senior media person from the capital of Kerala, Thiruvananthapuram. His pray for the environment and global ecological changes are well noted in his articles and columns.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version