രത്തൻ ടാറ്റയുടെ മലയാളത്തിലെ സമഗ്ര ജീവചരിത്ര ഗ്രന്ഥം ‘രത്തൻ ടാറ്റ ഒരു ഇന്ത്യൻ വിജയഗാഥ’ പ്രകാശനം ചെയ്തു. ബിസിനസ് മാധ്യമപ്രവർത്തകനും സംരംഭക മെന്ററുമായ ആർ.റോഷനാണ് രചന.  കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനുമായ ജോയ് ആലുക്കാസ് പ്രകാശനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.പി. പത്മകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങി. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബിസിനസ് ലോകത്തെ മഹത് വ്യക്തിത്വമായ രത്തൻ ടാറ്റ, രത്നങ്ങളിൽ അമൂല്യമായ കോഹിനൂരിന് സമാനമാണെന്ന് ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു. താൻ നേരിട്ടുകാണാനും സംസാരിക്കാനും ഏറെ ആഗ്രഹിച്ച മാതൃകാപുരുഷനാണ് അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ‘ധാർമിക് ക്യാപിറ്റലിസത്തി’ന്റെ ഉപജ്ഞാതാവായിരുന്നു രത്തൻ ടാറ്റയെന്ന് കെ.പി. പത്മകുമാർ പറഞ്ഞു.

ടാറ്റാ ട്രസ്റ്റിലും ടാറ്റാ ട്രൂപ്പിന്റെ മാതൃസ്ഥാപനമായ ടാറ്റാ സൺസിലും പ്രവർത്തിച്ചിട്ടുള്ള, മുൻ എംഎൽഎ കൂടിയായ കെ.എസ്. ശബരീനാഥൻ, രത്തൻ ടാറ്റ അനുസ്മരണ പ്രഭാഷണം നടത്തി. വലിപ്പചെറുപ്പമില്ലാതെ ആളുകളോട് പെരുമാറുന്നതും പരാതി പറയാൻ വരുന്നവരെപ്പോലും ഒപ്പംനടന്ന് യാത്രയാക്കുകയും ചെയ്യുന്ന ലാളിത്യത്തിന്റെ വലിയ മാതൃകയായിരുന്നു രത്തൻ ടാറ്റയെന്ന് അദ്ദേഹം പറഞ്ഞു. ഗ്രന്ഥകാരനായ ആർ. റോഷൻ മറുപടി പ്രസംഗം നടത്തി. മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യാ ദാസ് എന്നിവർക്കു പുറമേ നിരവധി സംരംഭക പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. 

the malayalam biography of ratan tata, ‘ratan tata oru indian vijayagatha’ by r. roshan, was released by joy alukkas in kochi.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version