ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഇലക്ട്രിക് മാലിന്യ ശേഖരണ ട്രക്ക് പുറത്തിറക്കി അബുദാബി.
Renault Trucks  മിഡിൽ ഈസ്റ്റുമായും Al Masaood ഗ്രൂപ്പുമായും ചേർന്നാണ് Tadweer എന്നറിയപ്പെടുന്ന അബുദാബി വേസ്റ്റ് മാനേജ്‌മെന്റ്,  പരിസ്ഥിതി സൗഹൃദ വാഹനം പുറത്തിറക്കിയത്. അടുത്തിടെ നടന്ന ഇക്കോ വേസ്റ്റ് എക്‌സിബിഷനിൽ തദ്‌വീറും Al Masaood-ഉം തമ്മിൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് Al Masaoodന്റെ ഡീലർഷിപ്പിന് കീഴിലുള്ള Renault Trucks ആണ് ട്രക്ക് നിർമ്മിച്ചത്.

മിഡിൽ ഈസ്റ്റിൽ ഇതുവരെ പുറത്തിറക്കിയ ആദ്യത്തെ സംപൂർണ വൈദ്യുത ഹെവി ട്രക്കാണിത്. അബുദാബിയിലെ മാലിന്യ സംസ്‌കരണത്തിന്റെ ചുമതലയുളള Tadweer എമിറേറ്റിലെ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കാൻ ട്രക്ക് ഉപയോഗിക്കും.  ഈ നീക്കം എമിറേറ്റിന്റെ എൻവയോൺമെന്റ് വിഷൻ 2030 നെയും 2050-ഓടെ നെറ്റ് സീറോ എമിഷൻ എന്ന യുഎഇയുടെ ലക്ഷ്യത്തെയും പിന്തുണയ്ക്കുന്നുവെന്ന് തദ്‌വീർ പറഞ്ഞു.

Renault Trucks D Wide 26t E-Tech Electric, ഒപ്റ്റിമൽ റേഞ്ചും പേലോഡും നിലനിർത്തിക്കൊണ്ട്, കുറഞ്ഞ പ്രവർത്തനച്ചെലവോടെ നഗര മാലിന്യ ശേഖരണത്തിന് അനുയോജ്യമായ വാഹനമാണ്. 23 ക്യുബിക് മീറ്റർ കപ്പാസിറ്റിയുള്ള Gorica-Farid ഇലക്ട്രിക് ഗാർബേജ് കോംപാക്റ്റർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതാണ് അബുദാബിയിൽ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന Renault Trucks E-Tech D Wide P6x2.  

Renault Trucks   പാരീസ്, ബാഴ്‌സലോണ തുടങ്ങിയ നഗരങ്ങളിൽ ഏകദേശം 100 ട്രക്കുകൾ വീതം വിതരണം ചെയ്തിട്ടുണ്ട്.  ഈ ഇലക്ട്രിക് ട്രക്കുകൾ ഉപയോഗിക്കുന്നതിലൂടെ, ഈ രണ്ട് നഗരങ്ങളും ഓരോ വർഷവും പരിസ്ഥിതിയിൽ നിന്ന് 4,000 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യും.  ഇത് പ്രതിവർഷം 1,000 കാറുകൾ റോഡുകളിൽ നിന്ന് നീക്കം ചെയ്യുന്നതിനു തുല്യമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version