കേന്ദ്രധനമന്ത്രാലയം ആരംഭിച്ച പുതിയ ചെറുകിട സമ്പാദ്യ പദ്ധതിയാണ് Mahila Samman Savings Certificate (MSSC). സ്ത്രീ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
2023 ലെ ബജറ്റിൽ കേന്ദ്ര സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചു. ഈ സ്കീം 2023 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 31.03.2025 വരെയുള്ള കാലയളവിൽ സ്കീം പ്രവർത്തനക്ഷമമാണ്. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.
പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സാമ്പത്തിക ഉൾപ്പെടുത്തലിനും ശാക്തീകരണത്തിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഇത്. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസിൽ ഒരു സ്ത്രീക്ക് അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ ഒരു രക്ഷിതാവിന് തുറക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് MSSC അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. എന്നാൽ, നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപ മാത്രമാണ്. ഒരു MSSC അക്കൗണ്ടിലോ ഒന്നിലധികം MSSC അക്കൗണ്ടുകളിലോ 2 ലക്ഷം രൂപ നിക്ഷേപിക്കാം. എന്നാൽ ഒരു സ്ത്രീയുടെ/പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ എല്ലാ MSSC അക്കൗണ്ടുകളിലെയും മൊത്തം നിക്ഷേപത്തിന്റെ തുക 2 ലക്ഷം രൂപയിൽ കൂടരുത്.
ഉദാഹരണത്തിന്, നിങ്ങൾ പ്രതിദിനം 267 രൂപ മാറ്റിവെച്ചാൽ, 30 ദിവസത്തിന് ശേഷം നിങ്ങളുടെ പക്കലുളള തുക 8010 രൂപ ആയിരിക്കും. മൂന്ന് മാസം കഴിയുമ്പോൾ നിങ്ങളുടെ കൈയിലുള്ള ആകെ തുക 24,030 രൂപയാകും. മൂന്ന് മാസത്തിന് ശേഷം നിങ്ങൾക്ക് ഒരു പുതിയ എം എസ് എസ് സി അക്കൗണ്ടിൽ രൂപ നിക്ഷേപിക്കുകയും ചെയ്യാം. അത് 7.5 ശതമാനം പലിശ നേടുകയും 2 വർഷത്തെ മെച്യൂരിറ്റി കാലയളവ് പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് ഏകദേശം 27,845 രൂപ ലഭിക്കുകയും ചെയ്യും. അങ്ങനെ, ഓരോ പാദത്തിലും ഒരു MSSC അക്കൗണ്ടിൽ 24,000 രൂപ നിക്ഷേപിക്കുന്നതിലൂടെ, 2 വർഷത്തേക്ക് ഓരോ മൂന്ന് മാസ ഇടവേളയ്ക്കും ശേഷം നിങ്ങൾക്ക് ഏകദേശം 27,845 രൂപ ലഭിക്കും. കാരണം ഓരോ അക്കൗണ്ടും മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കാലാവധി പൂർത്തിയാകും.
MSSC സ്കീമിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ ഒരു അക്കൗണ്ട് ഉടമയ്ക്ക് തുറക്കാൻ കഴിയുമെന്നതിനാൽ, ഇത് സ്ത്രീകൾക്ക് ദിവസേന ചെറിയ തുകകൾ മിച്ചം പിടിക്കാൻ അവസരം നൽകുന്നു. എന്നാൽ, നിലവിലുള്ള അക്കൗണ്ടിനും മറ്റൊരു അക്കൗണ്ട് തുറക്കുന്നതിനും ഇടയിൽ മൂന്ന് മാസത്തെ സമയ ഇടവേള ഉണ്ടായിരിക്കണമെന്ന് നിയമം പറയുന്നു. MSSC അക്കൗണ്ട് പലിശ ത്രൈമാസികമായി കൂട്ടിച്ചേർക്കുകയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സമയത്ത് മാത്രമേ പണം നൽകൂ. അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ട് തുറന്ന തീയതി മുതൽ ഒരു വർഷത്തിനുശേഷം അർഹതയുള്ള ബാലൻസിൻറെ 40% പിൻവലിക്കാനും അനുവാദമുണ്ട്. നിക്ഷേപകന്റെയോ രക്ഷിതാവിന്റെയോ മരണം മൂലവും അങ്ങേയറ്റത്തെ മെഡിക്കൽ കാരണങ്ങളാലും സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്. അക്കൗണ്ട് തുറന്ന് ആറ് മാസത്തിന് ശേഷം ഏത് സമയത്തും അക്കൗണ്ട് Premature closure അനുവദിക്കും, എന്നാൽ പലിശ നിരക്ക് 2% കുറയും.
കൂടുതൽ വിവരങ്ങൾക്ക്, https://www.indiapost.gov.in സന്ദർശിക്കുക.
The Union Finance Ministry has launched the Mahila Samman Savings Certificate (MSSC), a new small savings scheme aimed at promoting women investors. Introduced in the 2023 budget, the scheme became effective from April 1, 2023, and will remain operational until March 31, 2025. With an attractive fixed interest rate of 7.50 percent for a period of 2 years, the MSSC aims to empower women and encourage their participation in the investment landscape.