ഇന്ധനമെന്നാൽ പെട്രോളും ഡീസലും എന്ന ചിന്താഗതിയിൽ നിന്നും രാജ്യം ഗൗരവകരമായ തരത്തിൽ മാറി ചിന്തിക്കുകയാണ്. ഇനി രാജ്യത്തെ എണ്ണകമ്പനികളടക്കം പ്രചാരം നൽകുക ഹരിത ഇന്ധനങ്ങൾക്ക്.
2030ഓടെ ഇന്ത്യയുടെ മൊത്തം ഇന്ധന ഉപഭോഗത്തിൻറെ 50 ശതമാനവും സൗരോർജം, കാറ്റാടി, ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ നിന്നും ലഭ്യമാക്കുന്നതിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
- ഹരിത ഇന്ധന മേഖലയിലേക്ക് വലിയ തോതിൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ വീണ്ടുമൊരു ഉത്തേജക പദ്ധതി പ്രഖ്യാപിക്കാൻ തയാറെടുക്കുന്നു.
- സ്റ്റോറേജ് ബാറ്ററികളുടെ നിർമാണ പദ്ധതികൾക്ക് 30 ശതമാനം വരെ സബ്സിഡി നൽകുന്നതിന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
- ഇതിൻറെ തുടർച്ചയായി സോളാർ പാനലുകളുടെ ഇറക്കുമതി തീരുവ കുത്തനെ കുറയ്ക്കാനും സർക്കാർ ഗൗരവമായി ആലോചിക്കുകയാണ്.
- സ്റ്റീൽ ഉത്പാദനം മുതൽ ഷിപ്പിങ്, ഏവിയേഷൻ വരെയുള്ള മേഖലകളിൽ ഫോസിൽ ഇന്ധനത്തിനു പകരം ഗ്രീൻ ഹൈഡ്രജൻ ബദലായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ വൻതോതിൽ നിക്ഷേപം ഉറപ്പുവരുത്താനാണ് അധിക ആനുകൂല്യങ്ങൾ സർക്കാർ ലഭ്യമാക്കുന്നത്.
- ഗ്രീൻ ഹൈഡ്രജൻ, സോളാർ പ്ലാൻറുകൾ, കാറ്റാടി പദ്ധതികൾ തുടങ്ങിയ പുനരുജ്ജീവന ഇന്ധന മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5000 കോടി ഡോളറിൻറെ നിക്ഷേപമുണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
- ഇന്ധന, ഊർജ്ജ വ്യവസായങ്ങളിൽ നിന്ന് കാർബൺ പുറന്തള്ളുന്നത് പൂർണമായും ഒഴിവാക്കാൻ വൻകിട പദ്ധതി നടപ്പാക്കാൻ പൊതുമേഖലാ എണ്ണകമ്പനിയായ ONGC യും തയ്യാറെടുക്കുന്നു.
2038ഓടെ കാർബൺ പുറന്തള്ളുന്നത് പൂർണമായും അവസാനിപ്പിക്കാൻ സാധിക്കുന്ന എനർജി ട്രാൻസിഷൻ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് തീരുമാനം. രാജ്യത്തെ മറ്റു എണ്ണകമ്പനികളുമായി സഹകരിച്ചായിരിക്കും പദ്ധതി. ഇതോടെ പതിനഞ്ചു വർഷം കൊണ്ട് ഇന്ത്യ പരമാവധി കാർബൺ രഹിത, ഹരിത ഇന്ധന മികവിലേക്കു യാത്ര തുടങ്ങുമെന്നാണ് പ്രതീക്ഷ. ക്രൂഡ് ഓയിലിന്റെ അടിക്കടിയുള്ള വില വർധനയും, രാജ്യത്തെ എണ്ണ ഉത്പാദന മേഖലയിലെ ലഭ്യതക്കുറവും ഒക്കെ തന്നെ കാരണം.
ഹരിത ഇന്ധന മേഖലയിലേക്ക് വലിയ തോതിൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്ലാൻ ചെയ്യുന്ന ഉത്തേജക പദ്ധതി വൻതോതിൽ ഇളവുകളടക്കം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ.
ഇതിനായി കഴിഞ്ഞവർഷം കേന്ദ്രസർക്കാർ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻവെസ്റ്റ്മെൻറ് പദ്ധതി വൻകിട നിക്ഷേപകർക്കായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ മുൻനിര വ്യവസായ ഗ്രൂപ്പുകളായ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സൺസ്, ഗൗതം അദാനി ഗ്രൂപ്പ് തുടങ്ങിയ സ്വകാര്യ മേഖലയിലെ വമ്പൻ കമ്പനികൾ മുതൽ പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ വരെയുള്ളവർ ഹരിത ഇന്ധന രംഗത്ത് വൻ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കാർബൺ പുറന്തള്ളാൻ ONGC നേതൃത്വം പ്രൊജക്റ്റ് സ്കോപ്പ് വൺ, സ്കോപ്പ് ടു എമിഷൻ
ഇന്ധന, ഊർജ്ജ വ്യവസായങ്ങളിൽ നിന്ന് കാർബൺ പുറന്തള്ളുന്നത് പൂർണമായും ഒഴിവാക്കാൻ വൻകിട പദ്ധതി നടപ്പാക്കാൻ ഓഎൻജിസി തയ്യാറെടുക്കുന്നു.
2038ഓടെ കാർബൺ പുറന്തള്ളുന്നത് പൂർണമായും അവസാനിപ്പിക്കാൻ സാധിക്കുന്ന എനർജി ട്രാൻസിഷൻ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് തീരുമാനം. ഐഓസി, ഹിന്ദുസ്ഥാൻ പെട്രോളിയം, ഗെയിൽ, ഭാരത് പെട്രോളിയം എന്നിവരോട് സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക
സ്കോപ്പ് വൺ, സ്കോപ്പ് ടു എമിഷൻ എന്ന പേരിൽ നടപ്പാക്കുന്ന പ്രൊജക്ടുകൾ 2038 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പുന:രുപയോഗിക്കാവുന്ന സ്ത്രോസ്സുകളിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം കൂട്ടാനും പദ്ധതിയുണ്ട്. 189 മെഗാവാട്ട് മുതൽ 1 ജിഗാവാട്ട് ആയി ഊർജ്ജ ഉൽപ്പാദനം 2030 ഓടെ സാധ്യമാകും.
5 ജിഗാവാട്ടിന്റെ പദ്ധതി രാജസ്ഥാനിൽ നടപ്പാക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ ഓഎൻജിസി തീരദേശ കാറ്റാടി ഫാം പ്രൊജക്ടും ഉടൻ നടപ്പാക്കും. ഹരിത അമോണിയ പ്ലാന്റ് മംഗളുരുവിൽ ആരംഭിക്കും.
ഇതിന് ഒരു മില്യൺ ടണ്ണാണ് ഒരു വർഷത്തെ ഉൽപ്പാദന ശേഷിയുണ്ടാകുക. ഇത്തരം എല്ലാ പ്രൊജക്ടുകൾക്കും കൂടി ഒരു ലക്ഷം കോടി രൂപയാണ് നിക്ഷേപം വേണ്ടി വരിക.
ONGC ചെയർമാൻ അരുൺ കുമാർ സിങ് :
അടുത്തഘട്ടത്തിൽ ഇടത്തരം, ചെറുകിട മേഖലയിൽ നിന്ന് ഗ്രീൻ എൻർജി, ഗ്രീൻ ഫ്യൂവൽ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഇന്ധനത്തിൻറെ ഉത്പാദനത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ നികുതി ഇളവുകളും ഉത്പാദന ബന്ധിത ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.”