ഡിജിറ്റലായി അതിവേഗം വളരുന്ന ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടിന് നിയന്ത്രണങ്ങൾ എന്തിനെന്നു മനസിലാകുന്നില്ല. ഇനി ഉപഭോക്താവിന് ഇഷ്ടം പോലെ യു.പി.ഐ വഴി പണമിടപാട് സാധ്യമല്ല.
യു.പി.ഐ ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കുകൾ.
ഇപ്പോൾ എച്ച്.ഡി.എഫ്.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ), ഐ.സി.ഐസി തുടങ്ങിയ ബാങ്കുകൾ യു.പി.ഐ ഇടപാടുകൾക്ക് ഒരു ദിവസത്തെ പരിധി നിശ്ചയിച്ചിരിക്കുകയാണ്.
എൻ.പി.സി.ഐയുടെ നിർദേശ പ്രകാരം നിലവിൽ പ്രതിദിനം ഒരു ലക്ഷം രൂപയാണ് ഒരു ഉപഭോക്താവിന് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാൽ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ട്.
ഇതു കൂടാതെ ജി-പേ വഴി ആരെങ്കിലും 2,000 രൂപയോ അതിൽ കൂടുതലോ തുക അഭ്യർത്ഥിച്ചാൽ ദിവസേനയുള്ള ഇടപാട് പരിധി ഇല്ലാതാകും. ആമസോൺ പേ യു.പി.ഐ വഴി ആദ്യ 24 മണിക്കൂറിൽ പുതിയ ഉപയോക്താക്കൾക്ക് നടത്താവുന്ന ഇടപാട് പരിധി 5,000 രൂപയാണ്.
താരതമ്യേന ചെറിയ ബാങ്കായ കനറാ ബാങ്ക് പ്രതിദിനം പരമാവധി 25,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ അനുവദിക്കുന്നത്. അതേ സമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ അനുവദിക്കും.
എച്ച്.ഡി.എഫ്.സി ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പരിധി ഒരു ലക്ഷം രൂപയാണ്. പുതിയ ഉപഭോക്താക്കളാണെങ്കിൽ 5,000 രൂപയാണ് അനുവദിക്കുക. ഐ.സി.ഐ.സി.ഐ ഇടപാടുകാർക്ക് ഒരു ദിവസം 10,000 രൂപവരെ യു.പി.ഐ വഴി വിനിയോഗിക്കാം. ആക്സിസ് ബാങ്ക് യു.പി.ഐ പരിധി ഒരു ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ പരിധി 25,000 രൂപയാണ്.
2022-23 സാമ്പത്തിക വർഷത്തിലാകെ 8,376 കോടി ഇടപാടുകൾ യു.പി.ഐ വഴി നടന്നു. 2016-ൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അവതരിപ്പിച്ചതുമുതൽ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ വർധിച്ചുവരികയാണ്. വേൾഡ്ലൈൻ റിപ്പോർട്ട് പ്രകാരം 2022ൽ യുപിഐ പേയ്മെന്റുകൾ റെക്കോർഡ് ഉയർന്ന ₹149.5 ട്രില്യൺ യുപിഐ, കാർഡ് ഇടപാടുകൾ നടത്തി. ഇടപാട് മൂല്യം 139 ലക്ഷം കോടി രൂപ. കഴിഞ്ഞ മാസത്തിൽ മാത്രം 14.89 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തു.
എണ്ണത്തിനും പരിധി
യു.പി.ഐ ഇടപാടുകൾ വഴി വിനിയോഗിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചതിനൊപ്പം പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എൻ.പി.സി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിർദേശ പ്രകാരം ഒരു വ്യക്തിക്ക് പരമാവധി 20 ഇടപാടുകളാണ് നടത്താനാകുക. വീണ്ടുമൊരിടപാട് നടത്തണമെങ്കിൽ 24 മണിക്കൂർ കാത്തിരിക്കേണ്ടി വരും. ഇതിലും വിവിധ ബാങ്കുകൾക്ക് അനുസരിച്ച് വ്യത്യാസമുണ്ട്.
Leading Indian banks like HDFC, SBI, and ICICI have imposed one-day limits on UPI transactions, causing confusion and inconvenience for customers amidst India’s rapid digital growth.