അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിക്കാനും പകരം ആയിരം രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാനും തത്കാലം പദ്ധതിയില്ലെന്നു തറപ്പിച്ചു പറഞ്ഞിരിക്കുന്നു RBI. ഇതുസംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നു റിസർവ്ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നേരിട്ടാവശ്യപ്പെട്ടിരിക്കുന്നു. കാരണം ജനങ്ങളുടെ സംശയങ്ങളും അത്രക്കുണ്ട്, ഊഹാപോഹങ്ങളും അവസാനിക്കുന്നില്ല. എന്നാൽ ഈ തീരുമാനത്തോടെ തുടർച്ചയായി ഇന്ത്യൻ കറൻസിയുടെ വിനിമയം ഇടിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
അമ്പതു ശതമാനം രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നും ഇവയ്ക്ക് 1.82 ലക്ഷം കോടി രൂപ മൂല്യമുണ്ടാകുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
തിരിച്ചെത്തിയ നോട്ടുകളിൽ 85 ശതമാനവും അത് കൈവശം ഉള്ളവർ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടത്. രാജ്യത്ത് ആകെ പ്രചാരത്തിലുണ്ടായിരുന്നത് 3.62 ലക്ഷം കോടിയോളം വരുന്ന രണ്ടായിരം രൂപ നോട്ടുകളായിരുന്നു. ഇതിൽ 50 % ആണ് തിരിച്ചെത്തിയിരിക്കുന്നത്.
ഏകദേശം നാലിൽ മൂന്ന് ഇന്ത്യക്കാരും നോട്ടുകൾ മാറ്റി വാങ്ങുന്നതിനു പകരം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് തെളിയുന്നു.
ഇടിഞ്ഞു ഇന്ത്യൻ കറൻസി. എങ്ങിനെ
രാജ്യത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി നോട്ട് പിന്‍വലിക്കുന്നതിനുള്ള പ്രഖ്യാപനം കേന്ദ്രബാങ്ക് നടത്തിയതിനു ശേഷമുള്ള തുടർച്ചയായ രണ്ടാം ആഴ്ചയും ഇന്ത്യയുടെ കറൻസി വിനിമയത്തിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു.
2000ന്റെ നോട്ടുകള്‍ ആളുകള്‍ ബാങ്കുകളില്‍ തിരികെയെത്തിച്ചു തുടങ്ങിയത് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
തങ്ങളിലേക്കെത്തിയ 2000 രൂപ നോട്ടുകളുടെ 85 ശതമാനവും അക്കൌണ്ടുകളില്‍ നിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകൾ വിശദീകരിക്കുന്നു.
ഈ നിക്ഷേപങ്ങളുടെ ഫലമായി ബാങ്കിംഗ് സംവിധാനത്തിന്റെ ലിക്വിഡിറ്റി സര്‍പ്ലസ് വർധിച്ചു. ജൂൺ ആരംഭം മുതൽ ഇത് രണ്ട് ട്രില്യൺ രൂപയ്ക്ക് മുകളിൽ തുടരുകയാണ്.
ഇത് തുടര്‍ച്ചയായ നാലു സെഷനുകളിലും റിവേഴ്സ് റിപ്പോ നടത്താൻ സെൻട്രൽ ബാങ്കിനെ നിർബന്ധിതരാക്കി. ഇതോടെ സംഭവിച്ചത് ഇന്ത്യൻ കറൻസി വിനിമയത്തിലെ ഇടിവാണ്.
ജൂൺ രണ്ടിന് അവസാനിച്ച ആഴ്ചയിൽ വിനിമയത്തിലുള്ള കറൻസിയുടെ മൂല്യം 272.8 ബില്യൺ രൂപ (3.30 ബില്യൺ ഡോളർ) കുറഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മെയ് 26ന് അവസാനിച്ച ആഴ്ചയിൽ ഇത് 364.9 ബില്യൺ രൂപ കുറഞ്ഞിരുന്നു.
കഴിഞ്ഞ മെയ് 19-നാണ് രാജ്യത്ത് 2000 രൂപയുടെ മൂല്യമുള്ള നോട്ടുകൾ RBI പിൻവലിച്ചത്. സെപ്റ്റംബർ മുപ്പതുവരെ ഈ നോട്ടുകൾ മാറ്റിയെടുക്കാമെന്നും അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും RBI അറിയിച്ചിരുന്നു
The Reserve Bank’s statement confirms the withdrawal of Rs 500 notes and the replacement of Rs 1000 notes, dismissing any plans for their introduction at the moment. Governor Shaktikanta Das has urged against spreading speculations, acknowledging the endless doubts and speculations from the public. However, it is important to note that the exchange rate of the Indian currency has continuously fallen as a result of this decision.