കുവൈത്തിൽ കായിക, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ എൻട്രി വിസ അവതരിപ്പിച്ചു. സ്പോർട്സ്, സാംസ്കാരിക അല്ലെങ്കിൽ സാമൂഹിക പ്രവർത്തനരംഗത്തുളളവർക്കുളളതാണ് ഈ പ്രവേശന വിസ.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് ഏറ്റവും പുതിയ വിസ അവതരിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
തീരുമാനമനുസരിച്ച്, വിസ ഉടമയെ 3 മാസത്തേക്ക് രാജ്യത്ത് താൽക്കാലികമായി താമസിക്കാൻ അനുവദിക്കുന്നു. കൂടാതെ പ്രവേശന തീയതി മുതൽ പരമാവധി ഒരു വർഷത്തേക്ക് വിസ പുതുക്കാവുന്നതാണ്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നിയന്ത്രണങ്ങൾക്കനുസൃതമായി രാജ്യത്തെ സ്പോർട്സ് ക്ലബ്ബുകൾ അല്ലെങ്കിൽ അംഗീകൃത സാംസ്കാരിക, സാമൂഹിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവ സമർപ്പിച്ച അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് വിസ നൽകുന്നത്. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക കായിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും സാമ്പത്തിക, വ്യാപാര ബന്ധങ്ങളെ ഉത്തേജിപ്പിക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഫോർ റെസിഡൻസി അഫയേഴ്സ്, സ്പോർട്സ് ക്ലബ്ബുകൾ, അല്ലെങ്കിൽ രാജ്യത്ത് അംഗീകൃത സാംസ്കാരിക, സാമൂഹിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവ റസിഡൻസി അഫയേഴ്സ് അതോറിറ്റികൾ നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾക്ക് അനുസൃതമായി സമർപ്പിച്ച അപേക്ഷയിലാണ് വിസ നൽകുന്നത്.
കൂടാതെ, പ്രവാസികൾക്കുള്ള ഫാമിലി എൻട്രി വിസകൾ കുവൈറ്റ് ഉടൻ പുനഃവിതരണം ചെയ്യാൻ ഒരുങ്ങുന്നതായി സ്രോതസ്സുകളെ ഉദ്ധരിച്ച് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. ഫാമിലി വിസ ഏറ്റവും അടുത്ത (ഫസ്റ്റ് ഡിഗ്രി) ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.
സന്ദർശകരുടെ വിസ കാലഹരണപ്പെട്ടാൽ രാജ്യം വിടുമെന്ന് ഉറപ്പാക്കാൻ കർശനമായ നിയമങ്ങൾ ഏർപ്പെടുത്തുന്നതിന് കഴിഞ്ഞ വർഷം ആദ്യം കുവൈത്ത് അധികൃതർ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നത് നിർത്തിവച്ചിരുന്നു. കഴിഞ്ഞ നവംബറിൽ അഞ്ച് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ആശ്രിത വിസ വീണ്ടും അനുവദിക്കുന്ന തീരുമാനം പുറപ്പെടുവിച്ചതോടെയാണ് ഈ സംവിധാനം ഭാഗികമായി പുനരുജ്ജീവിപ്പിച്ചത്.