രാജ്യത്തെ നിലവിലെ EV ചാർജിംഗ് സാഹചര്യം  സുഗമമാക്കുന്നതിനും EV ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഒരു പുതിയ മാസ്റ്റർ ആപ്പ് വികസിപ്പിക്കുന്നു.

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്, ആപ്പിന്റെ ഉടമസ്ഥതയും പ്രവർത്തനവും കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായിരിക്കും.

മാസ്റ്റർ ആപ്പ് ഉപയോക്താക്കൾക്ക് സമീപത്തുള്ള ലഭ്യമായ EV ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിനും മുൻകൂട്ടി ഒരു സ്ലോട്ട് ബുക്ക് ചെയ്യാനും പണമടയ്ക്കാനും സഹായിക്കും.

ചാർജിംഗ് സ്‌റ്റേഷനുകൾ വിവിധ കമ്പനികൾ നടത്തുന്നതാണ്, മിക്കവയ്ക്കും അവരുടെ പ്രത്യേക ആപ്പുകൾ ഉണ്ട് എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. അവ പരസ്പരം പ്രവർത്തിക്കുന്നത് അല്ലാത്തതിനാൽ ഉപയോക്താക്കൾക്ക് ഒന്നിലധികം ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടി വരാറുണ്ട്. ഇവി ചാർജിംഗിനായി ഒരു പൊതു ആപ്പ് എന്ന ആശയം സർക്കാർ സ്ഥാപനമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഡാറ്റ ശേഖരിക്കുന്നതിലും സംഭരിക്കുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ കാരണം ഇത് സ്തംഭിച്ചതായി CESL വൃത്തങ്ങൾ പറഞ്ഞു.

പൊതു ഇവി ചാർജറുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനികളുമായി ജൂൺ 7 ന് നിതി ആയോഗ് ഒരു  മീറ്റിംഗ് നടത്തിയിരുന്നു. ആപ്പിനെ കുറിച്ചും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ബീറ്റാ പതിപ്പിനുള്ള സാധ്യമായ പദ്ധതികളെ കുറിച്ചും യോഗം ചർച്ച ചെയ്തിരുന്നു. നിതി ആയോഗ് മീറ്റിംഗിൽ, വ്യവസായ പങ്കാളികൾ ഉപയോക്തൃ സ്വകാര്യതയെയും മൂന്നാം കക്ഷികളുമായി ഉടമസ്ഥാവകാശ ഡാറ്റ പങ്കിടുന്നതിനെയും കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു.

ഇത്തരമൊരു ആപ്ലിക്കേഷൻ സ്വന്തം ആപ്പുകളുടെ പ്രാധാന്യം കുറയ്ക്കുമെന്നതിനാലും മത്സരശേഷി നഷ്‌ടമാകുകയും ചെയ്യുന്നതിനാലും കമ്പനികളും വിമുഖത കാണിക്കുന്നതായി വ്യവസായ വൃത്തങ്ങൾ പറഞ്ഞു. കമ്പനികളുടെ ആശങ്കൾ പരിഹരിക്കുമെന്ന്  നിതി ആയോഗ് യോഗം ഉറപ്പ് നൽകി. നിർദ്ദേശങ്ങൾ അയയ്‌ക്കാനും വരും ആഴ്‌ചകളിൽ പ്രവർത്തനക്ഷമമായ ഒരു പരിഹാരത്തിൽ എത്തിച്ചേരാനുമാണ് യോഗം ലക്ഷ്യമിടുന്നത്.

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഡാറ്റ പ്രകാരം രാജ്യത്ത് 7,013 പൊതു ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. FAME ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിന് 1,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 68 നഗരങ്ങളിലായി 2,877 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ, ഒമ്പത് എക്‌സ്പ്രസ് വേകളിലും 16 ഹൈവേകളിലുമായി 1,576 ചാർജിംഗ് സ്റ്റേഷനുകളും FAME ഘട്ടം II-ന് കീഴിൽ അനുവദിച്ചിട്ടുണ്ട്.

അടുത്തിടെ, എണ്ണ വിപണന കമ്പനികൾക്ക് അവരുടെ ഇന്ധന സ്റ്റേഷനുകളിൽ 22,000 ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാൻ 800 കോടി രൂപ അനുവദിച്ചിരുന്നു. The Indian government is fostering another expert application to facilitate the country’s ongoing EV charging circumstance and advance the take-up of EVs. The app, which is funded by the Asian Development Bank, will help drivers locate nearby EV charging stations so they can reserve a time slot and pay in advance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version