കൊച്ചി ആസ്ഥാനമായുള്ള ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പായ Mykare Health സീഡ് റൗണ്ടിൽ 2.01 മില്യൺ ഡോളർ (16.52 കോടി രൂപ) ഫണ്ട് നേടി.
OnDeck ODX – US, Avaana Seed, Huddle, Endurance Capital, F Health, VeritasX, Stanford Angels, Phoenix Angels, Nitish Mittersain (Joint Managing Director, Nazara Technologies), ഹരി ടി.എൻ (Ex-BigBasket), അർജുൻ വൈദ്യ (Founder, Dr. Vaidya’s) തുടങ്ങിയ പ്രമുഖ നിക്ഷേപകരാണ് റൗണ്ടിൽ പങ്കാളികളായത്.
Sean (Hyunil) Sohn (CEO, Krafton), നിരജ് കറിയ, അങ്കിത് ടണ്ടൻ (Global CBO and CEO, OYO), നിഖിൽ ജയ്സിംഗാനി (Executive Director, Polycab India), ഡോ ദീപു സെബിൻ (Ex-CEO & Founder, DailyRounds), വികാസ് ഗാർഗ് (Ex-CFO, Paytm), Rahul Nagar (Ex-VP, Paytm), ഹിമാൻഷു അറോറ(Ex Gaana), ഭവ്യ ഷാ – MD, Ark Impact എന്നിവരും ഫണ്ടിംഗിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
2021 ൽ സെനു സാം, റഹ്മത്തുള്ള ടിഎം, ജോഷ് ഫിലിപ്പോസ് എന്നിവർ ചേർന്ന് സ്ഥാപിച്ച Mykare Health ഒരു ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പാണ്. രോഗികളുടെ മൊത്തത്തിലുള്ള പരിചരണ അനുഭവം ഉയർത്തുന്നതിനും ടാലന്റ് അക്വിസിഷനുളള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ഫണ്ടിംഗ് വിന്യസിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ഇന്ത്യയിലെ മധ്യവർഗ വിഭാഗത്തിന് ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ അനുഭവം നൽകുന്നതിൽ സ്റ്റാർട്ടപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള വിഭാഗങ്ങൾക്ക് ആരോഗ്യപരിരക്ഷയിൽ മികച്ച അനുഭവവും സുതാര്യതയും ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെ 2023-ൽ ദക്ഷിണേന്ത്യയിലെ നഗരങ്ങളിൽ സാന്നിധ്യം ഇരട്ടിയാക്കാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നത്.
Also Read:
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, Mykare Health 85,000-ത്തിലധികം രോഗികളുടെ ട്രീറ്റ്മെന്റിന് വേണ്ടി പ്രവർത്തിച്ചു. 12ലധികം ഇന്ത്യൻ നഗരങ്ങളിൽ 200ലധികം ഹോസ്പിറ്റലുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. ടൈ കേരള ബെസ്റ്റ് സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ, SLP ബെസ്റ്റ് സ്റ്റാർട്ടപ്പ്, Headstart 23 startups to watch, ഈ വർഷത്തെ KMA ബെസ്റ്റ് സ്റ്റാർട്ടപ്പ്, Inc42 ബെസ്റ്റ് സ്റ്റാർട്ടപ്പ്, നാച്ചുറൽസ് ബെസ്റ്റ് സ്റ്റാർട്ടപ്പ്, ബിസിനസ് കണക്റ്റ് ബെസ്റ്റ് സ്റ്റാർട്ടപ്പ്, 2023 എന്നിങ്ങനെ നിരവധി അംഗീകാരം സ്റ്റാർട്ടപ്പ് നേടിയിട്ടുണ്ട്. സ്ഥാപകനായ സെനു സാം Times 40 Under 40 അവാർഡിനും അർഹനായിരുന്നു.
Mykare Health, a digital health startup headquartered in Kochi, India, has recently secured $2.01 million in a seed funding round. The company aims to establish India’s largest asset-light, affordable, and standardised hospital network, with a focus on providing quality healthcare experiences to the middle-class segment of the population.