ആ ലാഭം ജനങ്ങളിലേക്കെത്തിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര സർക്കാരിന് പെട്രോളിയം കമ്പനികൾ നൽകിയ മറുപടി കോവിഡ് കാലത്തേ അടച്ചിടലിൽ സംഭവിച്ച അതിഭീമ നഷ്ടം ഇനിയും നികത്താനായിട്ടില്ല. പിന്നാലെ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച റഷ്യ ഉക്രൈൻ യുദ്ധവും മറ്റു സാഹചര്യങ്ങളും തങ്ങളെ വീണ്ടും നഷ്ടത്തിലാക്കി. ഇപ്പോളത്തെ ലാഭം അതിനു പകരമാകില്ല, അതുകൊണ്ട് ഇന്ധന വില അടുത്തെങ്ങാനും കുറയ്ക്കാനും ഒരുക്കമല്ല എന്നാണ്.
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് പെട്രോൾ, ഡീസൽ വിലകളിൽ കുറവു വരുത്തണമെന്ന് രണ്ടു മാസം മുമ്പ് കേന്ദ്രസർക്കാർ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടതായിരുന്നു. എന്നിട്ടും അവർ അനങ്ങിയില്ല.
ഇതോടെ ഏറ്റവും പുതിയ മറുപടി ഇന്ധനവിലകുറയ്ക്കലിൽ നൽകിയിരിക്കുന്നു കേന്ദ്ര പെട്രോളിയം മന്ത്രി. ഇന്ധന വില കുറക്കുന്ന കാര്യത്തിൽ തനിക്ക് ഉറപ്പുനൽകാനാവില്ലെന്ന് പറഞ്ഞു കൈയൊഴിയുകയാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.
ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില സ്ഥിരമായി തുടരുകയും കമ്പനികൾക്ക് അടുത്ത പാദത്തിൽ നല്ല വരുമാനം ലഭിക്കുകയും ചെയ്താൽ പെട്രോൾ, ഡീസൽ വില കുറക്കുന്ന കാര്യം എണ്ണക്കമ്പനികൾക്ക് പരിശോധിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ഏപ്രിലിനുശേഷം എണ്ണവില വർധിപ്പിക്കില്ലെന്ന് നരേന്ദ്രമോദി സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പാക്കുമെന്നും കൂട്ടിച്ചേർത്തു മന്ത്രി വിഷയം കൈയൊഴിഞ്ഞിരിക്കുന്നു. ഇനി വിലകുറയ്ക്കണമെങ്കിൽ അതിനു പെട്രോളിയം കമ്പനികൾ തന്നെ തീരുമാനിക്കണമെന്നും ചുരുക്കം.
ലാഭം എണ്ണക്കമ്പനികൾക്ക് , നഷ്ടം ജനത്തിന്
കഴിഞ്ഞ വർഷം മേയ് മുതൽ രാജ്യത്ത് ഇന്ധന വിലയിൽ മാറ്റം വരുത്തിയിട്ടില്ല. രാജ്യാന്തര വിലയിൽ ഈ കാലയളവിൽ ബെന്റ് ക്രൂഡിന് 35 ഡോളറിലേറെ വിലക്കുറവുണ്ടായത് കാരണം കമ്പനികൾക്ക് വലിയ ലാഭം കിട്ടിയിരുന്നുവെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിട്ടും വില കുറയ്ക്കാതെ കോവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം ഇനിയും നികത്തിയിട്ടില്ലെന്ന നിലപാടിലാണ് എണ്ണകമ്പനികൾ. അതിനിടയ്ക്ക് ഉത്തർപ്രദേശടക്കം വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടന്നപ്പോൾ രാജ്യാന്തര വിപണിയിൽ വില കൂടി നിന്നിട്ടും തങ്ങൾ വില വർധിപ്പിച്ചിരുന്നില്ലല്ലോ എന്ന ന്യായവും കമ്പനികൾ നിരത്തുന്നു.
2022–23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലും കമ്പനികൾക്ക് വൻ ലാഭമുണ്ടായ സാഹചര്യത്തിൽ വില കുറയ്ക്കാൻ ആവശ്യപ്പെടുന്നത് ന്യായമാണെന്ന് പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യൻ ഓയിൽ കോർപറേഷന് അറ്റാദായത്തിൽ 52% വർധനയുണ്ടായി. ഭാരത് പെട്രോളിയത്തിന് 168% വർധനയും എച്ച്പിക്ക് 79% വർധനയുമാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ യുക്രെയ്ൻ യുദ്ധമടക്കമുള്ള സാഹചര്യങ്ങളിൽ മൂന്നു കമ്പനികൾക്കുമായി 18,622 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് അവകാശവാദം.
പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് എൽപിജി സബ്സിഡി മൂലമുണ്ടായ നഷ്ടം നികത്താൻ ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നൽകാൻ കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
Despite the central government’s request to lower fuel prices before state elections, petroleum companies did not comply. Union Petroleum Minister Hardeep Singh Puri has stated that he cannot guarantee a reduction in fuel prices.