2024 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം, 43,000 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതമായി കേന്ദ്രം പ്രതീക്ഷിക്കുന്നത്. എന്നാൽ കേന്ദ്രത്തെ ഞെട്ടിച്ചു കൊണ്ട് 2023 ലെ തങ്ങളുടെ വിഹിതമായി ഈ എസ്റ്റിമേറ്റ് പ്രതീക്ഷയേക്കാൾ കൂടുതൽ തുകയായ 45,000 കോടി രൂപ സാമ്പത്തികേതര പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്പ്പറേഷന് എന്നിവ മാത്രം നല്‍കും.
ലിസ്റ്റുചെയ്ത 67 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2023 സാമ്പത്തിക വര്‍ഷമവസാനിക്കുമ്പോൾ മൊത്തം 1.02 ലക്ഷം കോടി രൂപ ലാഭവിഹിതം നല്കാന് സാധ്യതയുണ്ടെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. 2022 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ
മൊത്തം ലാഭവിഹിതം 84,665 കോടി രൂപയായിരുന്നു. .
ഈ വിഹിതമാകട്ടെ കേന്ദ്രത്തിനു ലഭിക്കാൻ പോകുന്ന വൻ ലാഭ വിഹിതമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്ന് നൽകിയ ലാഭ വിഹിതം 50583 കോടി രൂപയായിരുന്നു. ഇക്കൊല്ലത്തേത് ഇത് വരെ ഇതിനേക്കാൾ 25 ശതമാനം കൂടുതല്‍.
കേന്ദ്രസർക്കാരിന്റെ കമ്പനികളിലെ ഓഹരി പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് ലാഭ വിഹിതം കണക്കാക്കുന്നത്.
67 പൊതുമേഖല സ്ഥാപനങ്ങളാണ് നിലവില്‍ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ഗെയ്ൽ (ഇന്ത്യ), ഹിന്ദുസ്ഥാന്‍ കോപ്പര്‍, ബാമര്‍ ലോറി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ അന്തിമ ഇക്വിറ്റി ലാഭവിഹിതം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ സ്ഥാപനങ്ങള്‍ കൂടി ലാഭവിഹിതം പ്രഖ്യാപിക്കുന്നതോടെ തുക വര്‍ദ്ധിച്ചേയ്ക്കും.
ഇതില്‍ ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും വിഹിതം ഏകദേശം 18,000 കോടി രൂപയാണ്.2022 സാമ്പത്തിക വര്‍ഷത്തിലെ സംഭാവനയായ 11,525 കോടി രൂപയേക്കാള്‍ 56 ശതമാനം കൂടുതല്‍.
സാമ്പത്തികേതര പൊതുമേഖലാ സ്ഥാപനങ്ങളായ. 2019 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച 29,049 കോടിയുടെ ഇരട്ടിയാണ് 2023 സാമ്പത്തിക വര്‍ഷത്തെ ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്പ്പറേഷന് എന്നിവയുടെ ലാഭവിഹിതം. ഇവർ നൽകുക 45,000 കോടി രൂപ.