Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിദർഭ ഇൻവെസ്റ്റ്മെന്റ് റോഡ്മാപ്പ്

7 February 2026

സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം

7 February 2026

ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

7 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വയോജനങ്ങൾക്കായി GenWise
Fintech

വയോജനങ്ങൾക്കായി GenWise

News DeskBy News Desk20 June 2023Updated:29 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ വയോജനങ്ങളിൽ എത്ര പേർ ഡിജിറ്റൽ ഇടപാടുകളിൽ മികവ് പുലർത്തുന്നവരുണ്ടാകും? പലവിധകാരണങ്ങളാൽ കണക്കുകൾ വളരെ ശുഷ്കമായിരിക്കും.

700 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കൾ ഡിജിറ്റൽ-ഒൺലി ഭാവിയിലേക്ക് വഴിമാറുകയും വളരുകയും ചെയ്യുന്നുണ്ടെങ്കിലും ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം, പ്രത്യേകിച്ച് പ്രായമായവർ,  അതിന്റെ പരിധിയിൽ നിന്ന് പുറത്താണ്. 55 വയസും അതിൽ കൂടുതലുമുളള 62 ദശലക്ഷം വ്യക്തികൾ ഇപ്പോഴും ഇന്റർനെറ്റിന്റെ പരിധിക്ക് പുറത്താണുളളത്.

ഡിജിറ്റൽ വിടവ് നികത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ 2025 ഓടെ ഈ സാഹചര്യം മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ഭാരത്പെയുടെ മുൻ ഉദ്യോഗസ്ഥരായ നെഹുൽ മൽഹോത്ര, രജത് ജെയിൻ, ഗീതാൻഷു സിംഗ്ല എന്നിവർ ചേർന്ന് 2023-ൽ സ്ഥാപിച്ച GenWise എന്ന ആപ്പിന്റെ പ്രസക്തി. മുതിർന്ന പൗരന്മാരുടെ ജീവിതശൈലി രൂപാന്തരപ്പെടുത്തുന്നതിനും സാമ്പത്തിക മാനേജ്‌മെന്റ്, സാമൂഹിക ഇടപെടൽ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ അവരെ ഡിജിറ്റലി ശക്തരാക്കുന്നതിനുമാണ് ആപ്പ് ലക്ഷ്യമിടുന്നത്.  

ജെൻവൈസ്,  മറ്റു കുടുംബാംഗങ്ങളുടെ അഭാവത്തിൽ പോലും മുതിർന്നവർക്ക് ആശ്രയയോഗ്യമായ ഒരു കൂട്ടാളിയാണ്.  കുടുംബാംഗങ്ങൾക്ക് അവരുടെ മാതാപിതാക്കളുമായോ മുതിർന്നവരുമായോ ബന്ധം നിലനിർത്താൻ ഇത് സഹായിക്കുന്നു. അതേസമയം മുതിർന്നവർക്ക് സാങ്കേതികവിദ്യ ഉപയോഗിക്കാനും കസ്റ്റമൈസ്ഡ് സൊല്യൂഷൻസ് സ്വന്തമായി ആക്‌സസ് ചെയ്യാനും സ്വാതന്ത്ര്യം നൽകുന്നു. തുടക്കത്തിൽ, GenWise ഒരു എക്സ്ക്ലൂസീവ്, ഇൻവൈറ്റ് ഒൺലി കമ്മ്യൂണിറ്റിയായിരിക്കും. ആപ്പ് ട്രാക്ഷൻ നേടുന്നതിനനുസരിച്ച്, ടീം അധിക ഫീച്ചറുകൾ പുറത്തിറക്കുകയും കൂടുതൽ പേരിലേക്ക് അതിന്റെ വ്യാപനം വർദ്ധിപ്പിക്കുകയും ചെയ്യും.

മുതിർന്ന പൗരന്മാരെ ശാക്തീകരിക്കാനും അവരെ ഡിജിറ്റലായി സ്വതന്ത്രരാക്കാനുമുള്ള GenWise-ന്റെ ദൗത്യം സമയോചിതവും പ്രാധാന്യമർഹിക്കുന്നതുമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാൻ പ്ലാറ്റ്‌ഫോമിന് കഴിവുണ്ട്.  മാട്രിക്‌സ് പാർട്‌ണേഴ്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന സീഡ് ഫണ്ടിംഗ് റൗണ്ടിൽ ജെൻവൈസ് അടുത്തിടെ 3.5 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.  സമഗ്രമായ ഡിജിറ്റൽ വിദ്യാഭ്യാസവും അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും നൽകിക്കൊണ്ട്, ഡിജിറ്റൽ യുഗത്തിൽ സംതൃപ്തവും സ്വതന്ത്രവുമായ ജീവിതം നയിക്കാൻ മുതിർന്ന പൗരന്മാരെ പ്രാപ്തരാക്കാനും ഡിജിറ്റൽ വിഭജനം പരിഹരിക്കാനും GenWise സജ്ജീകരിച്ചിരിക്കുന്നു.

banner business Finance genwise India startup Startup India startup news startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിദർഭ ഇൻവെസ്റ്റ്മെന്റ് റോഡ്മാപ്പ്

7 February 2026

സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം

7 February 2026

ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

7 February 2026

ഒട്ടകങ്ങൾക്ക് പാസ്പോർട്ടുമായി സൗദി

7 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിദർഭ ഇൻവെസ്റ്റ്മെന്റ് റോഡ്മാപ്പ്
  • സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം
  • ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും
  • ഒട്ടകങ്ങൾക്ക് പാസ്പോർട്ടുമായി സൗദി
  • കിൻഫ്ര പാർക്കുകളിൽ രണ്ട് മെഗാ പദ്ധതികൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിദർഭ ഇൻവെസ്റ്റ്മെന്റ് റോഡ്മാപ്പ്
  • സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം
  • ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും
  • ഒട്ടകങ്ങൾക്ക് പാസ്പോർട്ടുമായി സൗദി
  • കിൻഫ്ര പാർക്കുകളിൽ രണ്ട് മെഗാ പദ്ധതികൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil