GST ക്കായി ഡൽഹിയിൽ പ്രിൻസിപ്പൽ ബെഞ്ചുമായി ഒരു അപ്പീൽ ട്രിബ്യൂണൽ സ്ഥാപിക്കുന്ന നീക്കങ്ങളിലാണ് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ പരാതി ട്രിബുണലിൽ നൽകാം. അതിനായി ഒക്ടോബറിനകം അതത് ചരക്ക് സേവന നികുതി നിയമങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നു.
അതിനിടെ രാജ്യത്ത് 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളും കണ്ടെത്തിയ സാഹചര്യത്തിൽ ജിഎസ്ടി ക്രമക്കേടുകൾക്കെതിരെയും, വ്യാജ GST കൾക്കെതിരെയും കടുത്ത നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അടുത്ത GST കൗൺസിൽ യോഗം ഇക്കാര്യത്തിൽ കടുത്ത നടപടികൾ തീരുമാനിച്ചു സംസ്ഥാനങ്ങൾക്ക് കൈമാറും
ഡൽഹിയിൽ മുഖ്യ അപ്പീൽ ട്രിബ്യൂണൽ വരുന്നതിനു പിന്നാലെ ഡിസംബറോടെ ട്രൈബ്യൂണലിന് സംസ്ഥാനങ്ങളിലുടനീളം ബെഞ്ചുകൾ ഉണ്ടാകും. മാർച്ചിൽ ജിഎസ്ടി നിയമത്തിൽ മാറ്റം വരുത്താൻ പാർലമെന്റ് അനുമതി നൽകിയിരുന്നു.
അപ്പീൽ ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിലെ കാലതാമസം, 2017 ജൂലൈയിൽ ആരംഭിച്ച ജിഎസ്ടി ഭരണത്തിന് കീഴിൽ പരിഹരിക്കപ്പെടാത്ത നിയമപ്രശ്നങ്ങൾ കുമിഞ്ഞുകൂടുന്നതിന് കാരണമായി.
നിലവിൽ, ഒരു അപ്പീൽ ട്രിബ്യൂണലിന്റെ അഭാവത്തിൽ നികുതിദായകർ ഹൈക്കോടതികളിൽ റിട്ട് ഹർജികൾ ഫയൽ ചെയ്യുന്നു. അതിനാൽ, ഒരു അപ്പീൽ ട്രിബ്യൂണൽ സ്ഥാപിക്കുന്നത് ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും ഭാരം കുറയ്ക്കും.
അപ്പീൽ ട്രിബ്യുണൽ ഘടന
ബെഞ്ചുകളിലേക്കുള്ള അംഗങ്ങളെ (സംസ്ഥാനങ്ങളിൽ നിന്നുള്ള സാങ്കേതിക അംഗങ്ങൾ ഒഴികെ) നിയമിക്കുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധി ജഡ്ജിയോ നയിക്കുന്ന നാലംഗ സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
അപ്പീൽ ട്രിബ്യൂണൽ അധ്യക്ഷൻ (പ്രിൻസിപ്പൽ ബെഞ്ചിലെ ജുഡീഷ്യൽ അംഗങ്ങളിൽ ഒരാൾ), കേന്ദ്രസർക്കാർ സെക്രട്ടറി, കൗൺസിൽ നാമനിർദ്ദേശം ചെയ്യുന്ന സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവർ പാനലിൽ ഉൾപ്പെടും. ചെയർപേഴ്സണ് കാസ്റ്റിംഗ് വോട്ട് ഉണ്ടായിരിക്കും.
കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിലെ ഭേദഗതികൾ വഴി പാർലമെന്റ് അംഗീകരിച്ച ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലിന്റെ GST Appellate Tribunal (GSTAT) രൂപരേഖ അനുസരിച്ച് പ്രിൻസിപ്പൽ ബെഞ്ചിലും ഓരോ സംസ്ഥാന ബെഞ്ചിലും രണ്ട് ജുഡീഷ്യൽ അംഗങ്ങളും രണ്ട് സാങ്കേതിക അംഗങ്ങളും ഉണ്ടായിരിക്കും. സാങ്കേതിക അംഗങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും തുല്യ പ്രാതിനിധ്യം ഉറപ്പാക്കും.
ജിഎസ്ടി കൗൺസിലിന്റെ അംഗീകാരത്തിന് വിധേയമായി ഓരോ സംസ്ഥാനത്തും നിരവധി ബെഞ്ചുകൾ സ്ഥാപിക്കാവുന്നതാണ്. വിതരണ സ്ഥലം സംബന്ധിച്ച കേസുകൾ പ്രിൻസിപ്പൽ ബെഞ്ച് മാത്രമേ പരിഗണിക്കൂ.
ഒരു ബെഞ്ചിലെ ഒരു അംഗം നികുതി അല്ലെങ്കിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട 5 മില്യൺ രൂപയിൽ താഴെയുള്ള അപ്പീലുകൾ അല്ലെങ്കിൽ ഏതെങ്കിലും അപ്പീൽ അതോറിറ്റിയുടെയോ റിവിഷണൽ അതോറിറ്റിയുടെയോ ഉത്തരവിൽ നിർണയിക്കുന്ന ഫീസ് അല്ലെങ്കിൽ പിഴ സംബന്ധിച്ച കേസുകളാകും പരിഗണിക്കുക.
മറ്റെല്ലാ കേസുകളിലും, ഒരു ജുഡീഷ്യൽ അംഗവും ഒരു സാങ്കേതിക അംഗവും ഒരുമിച്ച് കാര്യങ്ങൾ കേൾക്കും
വ്യാജ GST ക്കെതിരെ കടുത്ത നടപടി വരുന്നു
രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെയും, വ്യാജ ജിഎസ്ടി കൾക്കെതിരെയും കടുത്ത നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ. അടുത്ത GST കൗൺസിൽ യോഗം ഇക്കാര്യത്തിൽ കടുത്ത നടപടികൾ തീരുമാനിച്ചു സംസ്ഥാനങ്ങൾക്ക് കൈമാറും. വിവിധ ഇടങ്ങളിലായി ഏകദേശം 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളും അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
നോയിഡയിലും ഇൻഡോറിലും അടുത്തിടെ നടന്ന പരിശോധനയിൽ 6,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും കണ്ടെത്തിയിരുന്നു.
ജൂലൈ 11ന് ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ ജിഎസ്ടി തട്ടിപ്പുകൾ നടത്തിയവർക്കെതിരായ ശിക്ഷാനടപടികൾ തീരുമാനിക്കും.
ബില്ലിംഗിലെ ക്രമക്കേടുകൾക്ക് പിഴ വർധിപ്പിക്കുക, സംശയാസ്പദമായ സ്ഥാപനങ്ങളിലേക്ക് നിർബന്ധിത വെരിഫിക്കേഷൻ, തെറ്റുകുറ്റങ്ങൾ ആവർത്തിക്കുന്നവർക്കുള്ള ജിഎസ്ടി രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെയ്ക്കൽ തുടങ്ങിയ നടപടികളാണ് കുറ്റം ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുക.
വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ സംബന്ധിച്ച് നിരവധി പരാതികൾ നിലവിലുണ്ട്. സംശയാസ്പദമായ 60,000 ജിഎസ്ടി രജിസ്ട്രേഷനുകളിൽ ക്രമക്കേട് നടത്തിയതായി തെളിഞ്ഞാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും, സംശയാസ്പദമായ 40,000 സ്ഥാപനങ്ങളിൽ ഫിസിക്കൽ വെരിഫിക്കേഷൻ ഭാഗമായി ഇതിനോടകം പരിശോധന നടത്തിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു
The Center has requested state governments to amend their GST laws by October in order to establish an Appellate Tribunal with a Principal Bench for GST in Delhi. This tribunal will serve as a platform for states to register their grievances.