“എവിടെ ചെന്നാലും എപ്പോഴും ഒപ്പമുണ്ടാകും” എന്ന ഒരാളുടെ ഉറപ്പ് നമ്മിൽ തെല്ലൊന്നുമല്ല സുരക്ഷിതത്വ ബോധമുണർത്തുന്നത്. ആ ഉറപ്പ് കൊച്ചിയിൽ നിറവേറ്റുകയാണെന്ന് സാക്ഷ്യപെടുത്തുകയാണ് Reliance Jio 5G. കൊച്ചി നഗരത്തിൽ എയർപോർട്ട് മുതൽ വാട്ടർ മെട്രോ വരെ, കരയിലും ജലത്തിലും എവിടെയും കടന്നു ചെല്ലുകയാണ് Jio 5G.
കൂടുതൽ ജനങ്ങൾ ഒരുമിച്ചു കൂടുകയും, വെയ്റ്റിംഗ് ടൈം ഉള്ളതുമായ കൊച്ചിയിലെ കേന്ദ്രങ്ങളിലെല്ലാം സാന്നിധ്യമറിയിച്ച ജിയോയുടെ അതിവേഗ 5G ടാറ്റ ഉപഭോഗം കഴിഞ്ഞ 6 മാസത്തിനുള്ളിൽ പതിന്മടങ്ങായി. എയർപോർട്ട്, വാട്ടർ മെട്രോ സ്റ്റേഷനുകൾ , വൈറ്റില മൊബിലിറ്റി ഹബ്, റെയിൽവേ സ്റ്റേഷനുകൾ, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് എന്നിങ്ങനെ എല്ലാ ട്രാവൽ ഹബ്ബുകളിലും മികച്ച സേവനമാണ് ജിയോ 5G നൽകുന്നത്. ജിയോ 5G ഉപയോഗപ്പെടുത്തി വിനോദത്തിനും വിജ്ഞാനത്തിനുമായി നിരവധി സർവീസുകളാണ് ഉപഭോക്താക്കൾക്കായി ജിയോ ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ കരയിലും ജലപാതകളിലും ജിയോ 5 ജി സേവനങ്ങൾ ഒരു പോലെ ആസ്വദിക്കാം. ഇന്ത്യയിലെ ആദ്യ വാട്ടർമെട്രോ സർവീസ് തുടങ്ങിയ സമയം മുതൽ ജിയോ ഉപഭോക്താക്കൾക്ക് സ്റ്റേഷനുകളിലും അവരുടെ യാത്രയിലുടനീളവും ജിയോ ട്രൂ 5 ജി ഉപയോഗപ്പെടുത്തിയിരുന്നു. കൊച്ചിയിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി നെറ്റ്വർക്ക് കവർ ചെയ്യുന്നുണ്ട്. കൂടാതെ ഫോർട്ട്കൊച്ചി, ചെറായി തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളായ പ്രദേശങ്ങളിലും ജിയോ അതിവേഗ 5 ജി ലഭ്യമാണ്.
5G സേവനങ്ങളിൽ മുന്നിൽ നിൽക്കുന്ന ജിയോ മറ്റു സർവീസ് ദാതാക്കളെക്കാൾ ഡൌൺലോഡ്, അപ്ലോഡ് വേഗതയിലും, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, കോൾ കണക്റ്റിവിറ്റി എന്നിവയിലും വളരെ മുന്നിലാണ്.
4ജി നെറ്റ് വർക്കിനെ ആശ്രയിക്കാത്ത സ്റ്റാൻഡലോൺ 5ജി നെറ്റ് വർക്കാണ് ജിയോയുടേത്. 700 MHz, 3500 MHz, 26Ghz ബാൻഡുകളിലുടനീളം ഏറ്റവും വലുതും മികച്ചതുമായ ജിയോയുടെ 5G സ്പെക്ട്രം,കാരിയർ അഗ്രിഗേഷൻ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും നല്ല സേവനം ഉപഭോക്താക്കൾക്ക് നൽകാൻ സഹായിക്കുന്നു. കേരളത്തിൽ ആകെ 11000 ലധികം ടവറുകൾ ഉള്ള ജിയോ, അതിൽ 6000 ഓളം റവറുകളിൽ 5G ആക്റ്റീവ് ആക്കി കഴിഞ്ഞു.
കുറഞ്ഞ ലാറ്റെൻസി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5ജി വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ് വർക്ക് സ്ലൈസിംഗ് എന്നിവ എന്നിവ ജിയോ 5G യുടെ പ്രത്യേകതകളാണ്.
കേരളത്തിൽ ജിയോയുടെ ട്രൂ 5ജി വ്യാപനം അതി വേഗത്തിലാണ്. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ 5 ജി സേവനം 6 മാസങ്ങൾക്കുള്ളിൽ എല്ലാ ജില്ലകളിലേക്കും 35 ലധികം പ്രധാനപ്പെട്ട നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ ജിയോയ്ക്ക് കഴിഞ്ഞു.