ആധാറും പാനും ലിങ്ക് ചെയ്യാനുള്ള സമയപരിധി 2023 ജൂൺ 30 ന് അവസാനിക്കുന്നു.
2023 ജൂൺ 30 വരെ നിങ്ങളുടെ ആധാർ പൻകാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും. തുടക്കത്തിൽ, പിഴ ഇല്ലാതെ പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2022 മാർച്ച് 31 ആയിരുന്നു, ഈ സമയപരിധി പിന്നീട് 2023 മാർച്ച് 31 വരെ നീട്ടിയിരുന്നു.
എന്നാൽ 1000 രൂപ പിഴ ചുമത്തിയായിരുന്നു സമയപരിധി നീട്ടിയത്, അതിപ്പോൾ വീണ്ടും ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. 80 വയസ്സോ അതിൽ കൂടുതലോ ഉള്ള വ്യക്തികൾ, ആദായനികുതി നിയമം അനുസരിച്ചുള്ള പ്രവാസികൾ,ഇന്ത്യൻ പൗരന്മാരല്ലാത്തവർ എന്നിവരെ പാൻ-ആധാർ ലിങ്കിംഗിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദായനികുതി വെബ്സൈറ്റ് അനുസരിച്ച്, രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടലിൽ (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും.
ആധാർ-പാൻ ലിങ്കേജിനുള്ള പേയ്മെന്റ് തുക എത്രയാണ്?
ഒരു ഇ-ഫയലിംഗ് പോർട്ടലിൽ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന സമർപ്പിക്കുന്നതിന് മുമ്പ്, 1000 രൂപ ഒറ്റ ചലാനിൽ അടയ്ക്കേണ്ടതാണ്.
പാൻ-ആധാർ എങ്ങനെ ലിങ്ക് ചെയ്യാം
- ലോഗിൻ https://www.incometax.gov.in/iec/foportal/, ഡാഷ്ബോർഡിൽ, ലിങ്ക് ആധാർ ടു പാൻ ഓപ്ഷന് കീഴിലുള്ള പ്രൊഫൈൽ വിഭാഗത്തിൽ, ലിങ്ക് ആധാർ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകുക.
- ഇ-പേ ടാക്സ് വഴി അടയ്ക്കാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
- OTP ലഭിക്കുന്നതിന് നിങ്ങളുടെ പാൻ നൽകുക, പാൻ, മൊബൈൽ നമ്പർ എന്നിവ സ്ഥിരീകരിക്കുക.
- OTP പരിശോധിച്ചുറപ്പിക്കലിന് ശേഷം, നിങ്ങളെ ഇ-പേ ടാക്സ് പേജിലേക്ക് റീഡയറക്ടുചെയ്യും
- ആദായ നികുതി ടൈലിലുള്ള പ്രൊസീഡ് ക്ലിക്ക് ചെയ്യുക.
- AY എന്നത് 2024-25 ആയും പേയ്മെന്റ് തരവും തിരഞ്ഞെടുത്ത് തുടരുക ക്ലിക്കുചെയ്യുക.
- ഫീസ് അടച്ചതിന് ശേഷം ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങളുടെ ആധാർ നമ്പർ പാൻ നമ്പറുമായി ലിങ്ക് ചെയ്യാം
2023 ജൂൺ 30 വരെ പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ എന്തു സംഭവിക്കും?
2023 ജൂൺ 30 വരെ നിങ്ങളുടെ ആധാർ പൻകാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും.
നികുതി റീഫണ്ട് ലഭിക്കില്ല. പാൻ പ്രവർത്തനരഹിതമായി തുടരുന്ന കാലയളവിൽ റീഫണ്ടിന് പലിശ ലഭിക്കില്ല.
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനാവില്ല. ആദായനികുതി നിയമം വ്യവസ്ഥ ചെയ്യുന്ന കിഴിവുകളും ഇളവുകളും നഷ്ടപ്പെടും.
ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് സാധ്യമാകാതെ വരും.
പാൻ-ആധാർ ലിങ്ക് ഉറപ്പാക്കാൻ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക (https://www.incometax.gov.in/iec/foportal/).
“ക്വിക്ക് ലിങ്ക്സ്” എന്നതിന് താഴെ “ലിങ്ക് ആധാർ സ്റ്റാറ്റസ്” ക്ലിക്ക് ചെയ്യുക.
പാൻ, ആധാർ നമ്പർ എന്നിവ നൽകി “ലിങ്ക് ആധാർ സ്റ്റാറ്റസ് ” ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല എന്ന് വരും തുടർന്ന് ആധാറുമായി ലിങ്ക് ചെയ്യുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലിങ്ക് ചെയ്താൽ, നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്തിരിക്കുന്നു എന്ന് കാണിക്കും.