ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’-Physics Wallah
ദക്ഷിണേന്ത്യയിലേക്ക് നിക്ഷേപവുമായെത്തുന്നു.  ലേണിംഗ് ആപ്പ് ‘സൈലം ലേണിംഗിൽ-XYLEM  Learning App-  അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി.

Physics Wallah is India's leading ed-tech company
Investments are coming to South India. The plan is to invest Rs 500 crore in Xylem Learning App in the next three years.

ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികൾക്ക് ‘ഫിസിക്സ് വാല’യുടെ കൂടുതൽ മെച്ചപ്പെട്ട പഠന സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്തം.

സൈലം മോഡൽ ഹൈബ്രിഡ് ലേണിംഗ് സംവിധാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായിട്ടാണ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി നിക്ഷേപിക്കുക.

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി വിപുലീകരണത്തിന് നേതൃത്വം നൽകുക സൈലം സ്ഥാപകനായ ഡോ. അനന്തു ആയിരിക്കുമെന്നും തീരുമാനമായി.  

പുതിയ പദ്ധതിവഴി 2024 സാമ്പത്തിക വർഷത്തിൽ 300 കോടി വരുമാനം നേടുകയാണ് സൈലം – ‘ഫിസിക്സ് വാല’ കൂട്ടുകെട്ടിന്റെ ലക്‌ഷ്യം.  

നിലവിൽ ‘ഫിസിക്സ് വാല’ ഇന്ത്യയിലുടനീളമുള്ള 60 കേന്ദ്രങ്ങളിലൂടെയും 53 യൂട്യുബ് ചാനലുകളിലൂടെയും ഓഫ്‌ലൈൻ, ഹൈബ്രിഡ് കോച്ചിംഗുകൾ നൽകിവരുന്നുണ്ട്.

സൈലം ലേണിംഗ് ആകട്ടെ അവരുടെ 30 യൂ-ട്യൂബ് ചാനലുകളിലൂടെ മൂന്ന് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലാസുകളും വിവിധ ഓൺലൈൻ കോഴ്‌സുകളിലായി ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഫീസ് നൽകിയുള്ള ക്ലാസുകളും നൽകിവരുന്നുണ്ട്.

കൂടാതെ കേരളത്തിലെ അഞ്ച് ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഓഫ്‌ലൈൻ/ഹൈബ്രിഡ് സെൻററുകളിലൂടെ ഹൈബ്രിഡ് സെൻററുകൾ, ട്യൂഷൻ സെൻററുകൾ, സ്കൂൾ ഇൻറഗ്രേറ്റഡ് പ്രോഗ്രാം എന്നിവയിലായി 30,000 വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകുന്നുണ്ട്.

‘ഫിസിക്സ് വാല’സ്ഥാപകനും സി.ഇ.ഒയുമായ അലക് പാണ്ഡെ:

“സൈലം ലേണിംഗുമായുള്ള പങ്കാളിത്തത്തിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകവഴി ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായി മാറുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം. ദക്ഷിണേന്ത്യയിലെ തങ്ങളുടെ ശ്രമങ്ങൾക്ക് നേതൃത്വം നൽകുക സൈലം സ്ഥാപകനായ ഡോ. അനന്തു ആയിരിക്കും.”

‘സൈലം’ സ്ഥാപകനായ ഡോ. അനന്തു:

“ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം ഇരു സ്ഥാപനങ്ങൾക്കും ഉള്ളതിനാൽ ഈ സംയുക്ത സംരംഭത്തിലൂടെ നീറ്റ്, ജെ.ഇ.ഇ എന്നി പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സി.എ, സി.എം.എ, സി.എസ്, പി.എസ്.സി, യു.പി.എസ്.സി, കേന്ദ്ര സർവകാലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകൾ എന്നിവ എഴുതുന്നവർക്കുമുള്ള പരിശീലനം ഏറ്റവും മികച്ചരീതിയിൽ നൽകാൻ തങ്ങൾക്കു സാധിക്കും “

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version