നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷകൾ കടക്കുമെന്ന് വാർത്തകളാണ് ആദ്യ പാദത്തിന്റെ അവസാനം പുറത്തു വരുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനം 6.3 ശതമാനമായി ഫിച്ച് റേറ്റിംഗ് ഉയർത്തി,  ഫിച്ച് നേരത്തെ പ്രവചിച്ച 6 ശതമാനത്തിൽ നിന്ന് മുകളിലാണിത്.

ഫിച്ച് പറയുന്നത് പ്രകാരം “1Q23 ലെ ശക്തമായ ഔട്ട്‌ഡേണും സമീപകാല വേഗതയും ഞങ്ങളുടെ FY23-24 വളർച്ചാ പ്രവചനം ലോകത്തിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുകളിലൊന്നായ 6.3% ആയി ഉയർത്താൻ ഞങ്ങളെ പ്രേരിപ്പിച്ചു,”

അതേ സമയം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍ ചൂണ്ടിക്കാട്ടുന്നു . സര്‍ക്കാര്‍ ചെലവഴിക്കലാണ് പ്രധാനമായും വളര്‍ച്ച ഉറപ്പുവരുത്തുക എന്നാണ് റോയിട്ടേഴ്‌സ്  അനുമാനം . ഉപഭോഗവും കയറ്റുമതിയും തിരിച്ചടി നേരിടുന്ന സാഹര്യത്തിലാണിത്. സമ്പദ് വ്യവസ്ഥ 6.1 ശതമാനം വളരുമെന്ന് കാട്ടുന്ന സര്‍വേ അത് കുറയാന്‍ സാധ്യതയുണ്ടെന്നും സൂചന നൽികിയിട്ടുണ്ട്. മൊത്തത്തിൽ  3.7-6.9 ശതമാനം വരെയാണ് പ്രവചനം.

ഇന്ത്യയുടെ വളര്‍ച്ച പ്രവചനം 6 ശതമാനമായി നിലനിര്‍ത്തിയിരിക്കയാണ് എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ്‌സ്.  ഏഷ്യ പസഫിക് മേഖലയില്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും എന്നാണ് S&P  യുടെ വിലയിരുത്തൽ.

അതെ സമയം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ  ജോലി പകുതി  പൂര്‍ത്തിയായെന്നു  സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇനി അടുത്ത പകുതി ശ്രമങ്ങൾ കൂടി പൂർത്തീകരിക്കേണ്ടതുണ്ട്.

സ്വകാര്യ നിക്ഷേപം കുറയുന്നതായി റോയിട്ടേഴ്‌സ്  സർവ്വേ സർക്കാർ ചാലക ശക്തിയാകും

കേന്ദ്ര സർക്കാരിന്റെ നിക്ഷേപ ഇടപെടലുകളാകും ഇന്ത്യയുടെ GDP ഉയർത്തുക എന്നാണ് സർവ്വേ പറയുന്നത്.  വളര്‍ച്ച, നടപ്പ് പാദത്തില്‍ 7.3 ശതമാനവും അടുത്ത രണ്ട് പാദങ്ങളില്‍ 6 ശതമാനം വീതവുമാകും. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ 6.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന വെല്ലുവിളികള്‍ കുറഞ്ഞ ഉപഭോഗവും കയറ്റുമതിയുമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. സേവന കയറ്റുമതി ഉയരുന്നുണ്ടെങ്കിലും ചരക്കുകളുടെ കയറ്റുമതി തിരിച്ചടി നേരിടുകയാണ്. ആഗോള ഡിമാന്റ് കുറയുന്നതാണ് കാരണം.

ഉപഭോഗം കുറയുന്നതോടെ മൂലധന നിക്ഷേപം (കാപക്‌സ്)ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇന്ത്യയിൽ സ്വകാര്യ  നിക്ഷേപം കുറയുമെന്നും സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം സാമ്പത്തിക വിദഗ്ധരും സാമ്പത്തിക വളര്‍ച്ചയുടെ പ്രാഥമിക ചാലകശക്തി സര്‍ക്കാര്‍ ചെലവഴിക്കലായിരിക്കുമെന്ന് കരുതുന്നു.

സ്വകാര്യ നിക്ഷേപം കുറയുന്നതാണ് കാപക്‌സ് ഉയര്‍ത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. സമ്പദ് വ്യവസ്ഥ 6.1 ശതമാനം വളരുമെന്ന് പറയുന്ന സര്‍വേ,അത് കുറയാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. 3.7-6.9 ശതമാനം വരെയാണ് പ്രവചനം.

ഫിച്ച് പറയുന്നു “ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വിശാലമായ  ശക്തി”

2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനം മുമ്പ് പ്രവചിച്ച 6 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി ഫിച്ച് റേറ്റിംഗ് വ്യാഴാഴ്ച ഉയർത്തി.  ആദ്യ പാദത്തിലെ ശക്തമായ ഔട്ട്‌ഡേണും സമീപകാല വേഗതയും കാരണം വളർച്ചാ പ്രവചനം മാറി.  

“ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വിശാലമായ അടിസ്ഥാനത്തിലുള്ള ശക്തിയാണ് കാണിക്കുന്നത് – 1Q23 (ജനുവരി-മാർച്ച്) ൽ ജിഡിപി 6.1% വർദ്ധിച്ചു. സമീപ മാസങ്ങളിൽ  വാഹന വിൽപ്പന, പിഎംഐ സർവേകൾ, വായ്പാ വളർച്ച എന്നിവ ശക്തമായി തുടരുന്നു.  2024 മാർച്ചിൽ (FY23-24) അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ഞങ്ങളുടെ പ്രവചനം 0.3 ശതമാനം പോയിൻറ് 6.3% ആയി ഉയർത്തി.”

2023-24 ലെ പ്രവചനം മാർച്ചിൽ ഫിച്ച് 6.2 ശതമാനത്തിൽ നിന്ന് 6 ശതമാനമായി താഴ്ത്തിയിരുന്നു. , ഉയർന്ന പണപ്പെരുപ്പവും പലിശ നിരക്കും ആഗോള ഡിമാൻഡ് കുറയുന്നതുമായി ബന്ധപ്പെട്ടാണ് ഈ കുറവ് കണ്ടത്.

ഫിച്ച് സർവ്വേ പ്രകാരം  2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ 6.5% വീതം വളർച്ച പ്രതീക്ഷിക്കുന്നു.

ജനുവരി-മാർച്ച് മാസങ്ങളിൽ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും ഉയർന്നതായി റേറ്റിംഗ് ഏജൻസി പ്രസ്താവിച്ചു. തുടർച്ചയായ രണ്ട് ത്രൈമാസ കുറവുകൾക്കു ശേഷം നിർമ്മാണത്തിൽ നിന്നുള്ള ഉത്തേജനം, കാർഷിക ഉൽപാദനത്തിലെ വർദ്ധനവ് എന്നിവയിലൂടെ  ഉൽപ്പാദനത്തിൽ വീണ്ടെടുക്കൽ ഉണ്ടായിട്ടുണ്ട്, അതേ സമയം, വർധിച്ച മൂലധനച്ചെലവ്, ചരക്ക് വിലയിലെ മോഡറേഷൻ, ശക്തമായ വായ്പാ വളർച്ച എന്നിവയിൽ ഗവൺമെന്റിന്റെ ഊന്നൽ നിക്ഷേപത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മന്ദഗതിയിലുള്ള പണപ്പെരുപ്പം കാലക്രമേണ ഉപഭോക്താക്കളെ സഹായിക്കാൻ തുടങ്ങും, കൂടാതെ കുടുംബങ്ങൾ ഇപ്പോൾ ഭാവിയിലെ തൊഴിൽ വരുമാനത്തെക്കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്നു.എന്ന് ഫിച്ച് സർവ്വേ കൂട്ടിച്ചേർത്തു.

6 % ൽ കുറയാതെ പ്രവചിച്ചു S&P യും

ഇന്ത്യയുടെ വളര്‍ച്ച പ്രവചനം 6 ശതമാനമായി നിലനിര്‍ത്തി S&P ഗ്ലോബല്‍ റേറ്റിംഗ്‌സ് .റീട്ടെയില്‍ പണപ്പെരുപ്പം ഈ സാമ്പത്തിക വര്‍ഷം 6.7 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും അടുത്ത വര്‍ഷം ആദ്യം മാത്രമേ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുകയുള്ളൂവെന്നും S&P വിലയിരുത്തി.
” ഇന്ത്യ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ 6 ശതമാനം അതിവേഗ വളര്‍ച്ചയാണ് ഞങ്ങള്‍ കാണുന്നത്,” S&P ഗ്ലോബല്‍ റേറ്റിംഗ്‌സ് ഏഷ്യ-പസഫിക് ത്രൈമാസ സാമ്പത്തിക അപ്‌ഡേറ്റില്‍ വ്യക്തമാക്കുന്നു.

പണപ്പെരുപ്പം പകുതി പിടിച്ചു കെട്ടി RBI

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ജോലി പകുതി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്ന് RBI ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഈ വർഷത്തിന്റെ തുടക്കം മുതൽ പോളിസി നിരക്കുകൾ 6.5% ആയി നിലനിർത്തിയിട്ടുണ്ട്, അതേസമയം മെയ് മാസത്തിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം 7.8% ൽ നിന്ന് 4.3% ആയി കുറഞ്ഞു.

ശക്തികാന്ത ദാസ് :
”പണപ്പെരുപ്പം ടാര്‍ഗെറ്റ് ബാന്‍ഡിനുള്ളില്‍ കൊണ്ടുവന്നതിനാല്‍ ഞങ്ങളുടെ ജോലി പകുതി പൂര്‍ത്തിയായി. എന്നാല്‍ പണപ്പെരുപ്പത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല. ഗവര്‍ണര്‍ പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള വിലയിരുത്തല്‍ നടത്തുകയും സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം പ്രവര്‍ത്തിക്കാന്‍ തയ്യാറാകുകയും വേണം”.

റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്താന്‍ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള എംപിസി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. പണപ്പെരുപ്പം, ഇടക്കാല ലക്ഷ്യമായ 4 ശതമാനമാകുന്നത് ക്രമാനുഗതവും നീണ്ടുനില്‍ക്കുന്നതുമായ പ്രക്രിയയാണ്. നിരക്ക് വര്‍ദ്ധന നിലനിര്‍ത്തുന്നു എന്നതിനര്‍ത്ഥം അത് ഉയര്‍ന്ന നിലയിലെത്തി എന്നതല്ലെന്ന് RBI വാദം നിരത്തുന്നുണ്ട്.

എങ്കിലും സമ്പദ്‌വ്യവസ്ഥയുടെ വളർച്ച സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ RBI ക്ക് ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രവചിക്കുക അസാധ്യമാണ്. കാരണം ഏതുസമയവും ഒരു വിലക്കയറ്റ ഭീതി രാജ്യത്ത് നിലനിൽക്കുകയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version