രാഷ്ട്രീയം തന്റെ ലക്ഷ്യമല്ലെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര.
ലോകം മുഴുവൻ സഞ്ചരിച്ച് അവിടെ നടക്കുന്ന നല്ല കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് തന്റെ പരമപ്രധാന ലക്ഷ്യമെന്നും സന്തോഷ് ജോർജ്ജ് കുളങ്ങര വ്യക്തമാക്കി.

ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് സംഘടിപ്പിച്ച പരസ്യ സഞ്ചാരം കോൺക്ലേവിൽ സംസാരിക്കവേയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. ഐആം റെസ്പോൺസിബിൾ എന്ന വിഷയത്തിൽ സംസാരിക്കവേ, സംരംഭകരും ഇന്നവേറ്റേഴ്സും ക്രിയേറ്റിവിറ്റി ഉള്ളവരും ഇടപെട്ടാൽ മാത്രമേ നാട് നന്നാവൂ എന്ന് അദ്ദേഹം പറഞ്ഞു.


രാഷ്ട്രീയക്കാരല്ല, സമൂഹമാണ് മാറേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സോഷ്യൽ മീഡിയയിലെ വീഡിയോ കണ്ടാൽ പോലു സംരംഭകത്വം, ക്രിയേറ്റീവിറ്റി, സാമൂഹികപ്രതിബദ്ധത, ലോകസഞ്ചാരത്തിന്റെ അനുഭവങ്ങൾ എന്നിവ ആഡ് ഫിലിം മേക്കേഴ്സിന്റെ വേദിയിൽ അദ്ദേഹം പങ്കുവെച്ചു.
ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് പ്രസിഡന്റ് ജബ്ബാർ കല്ലറയ്ക്കൽ, സെക്രട്ടറി സിജോയ് വർഗ്ഗീസ് എന്നിവരും സംസാരിച്ചു.

സംഘടനയുടെ ഭാരവാഹികളായ സ്ലീബാ വർഗ്ഗീസ്, ഷിബു അന്തിക്കാട് എന്നിവരും കോൺക്ലേവിന് നേതൃത്വം നൽകി.