മലയാളി സ്റ്റാർട്ടപ് ഗോ ഇസി ഓട്ടോടെക് (GO EC ) കണക്കാക്കുന്നത്  2030 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 75% ലധികവും ഇലക്ട്രിക് വാഹനങ്ങൾ കൈയ്യടക്കും എന്നാണ്. 

ചാർജിങ്ങ് സ്റ്റേഷനുകളുടെ ആവശ്യകത വർധിക്കുന്ന സാധ്യത മുൻനിർത്തിയാണ് അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ GO EC തയാറെടുക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലും മാളുകളുകളിലും ദേശീയ പാതക്കരികിലുമായി അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.

GO ECയുടെ കോർ മേഖല ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷൻ ശൃംഖലയാണ്. ദേശീയ പാതയിൽ 100- 125 കിമീ പരിധിയിൽ ഒരു ചാർജിങ് സ്റ്റേഷൻ കമ്പനി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ 1000 സ്റ്റേഷനുകളെന്ന ലക്ഷ്യം കൈവരിക്കാൻ ലക്ഷ്യമിടുന്നു.

GO EC സിഇഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ പി ജി രാംനാഥ് :

“കമ്പനി കഴിഞ്ഞ ഒരു വർഷം കൊണ്ട് 103 സ്റ്റേഷനുകൾ സ്ഥാപിച്ചു. കേരളത്തിൽ എഴുപതും സംസ്ഥാനത്തിന് പുറത്ത് മുപ്പതിലധികവും സ്റ്റേഷനുകൾ ഗോ ഇസിക്കുണ്ട്.ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചെങ്കിലും അതിന് ആനുപാതികമായി വേണ്ട ചാർജിങ്ങ് സ്റ്റേഷനുകൾ രാജ്യത്തില്ല. ദീർഘദൂര യാത്രകളിൽ ഇത് വെല്ലുവിളിയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് ഗോ ഇസി ഓട്ടോടെക് നടത്തുന്നത്”.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version