ജനിച്ച് രണ്ടു ദിവസം മാത്രമാണ് പ്രായം, 10.44 കോടി രൂപ വിലയുള്ള വീടും 52 കോടി രൂപയുമാണ് ഈ കുഞ്ഞിന് സ്വന്തമായത്. കോടീശ്വരനും വ്യവസായ പ്രമുഖനുമായ ബാരി ഡ്രിവിറ്റ്-ബാർലോയുടെ കുടുംബത്തിലാണ് ഈ പെൺകുഞ്ഞ് ജനിച്ചത്. ജനിച്ച് രണ്ട് ദിവസത്തിനുള്ളിൽ ദശലക്ഷക്കണക്കിന് വിലമതിക്കുന്ന ഒരു മാളികയുടെ ഉടമയും 50 കോടിയിലധികം രൂപ ഉടമയുമായി മാറിയ അവൾ അങ്ങനെ ലോകത്തിലെ ഏറ്റവും ധനികയായ ശിശുവായി. കോടീശ്വരനായ ഈ കുഞ്ഞിന്റെ ലോകത്തേക്കുള്ള വരവ് അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
മകൾ സാഫ്രോൺ ഡ്രിവിറ്റ്-ബാർലോ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്ന് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കിട്ട് ബാരി ഡ്രിവിറ്റ്-ബാർലോ അറിയിച്ചിരുന്നു. എന്റെ പുതിയ രാജകുമാരി എത്തി!! മറീന ഡ്രെവിറ്റ്-ബാർലോ-ടക്കറെ നിങ്ങളെ എല്ലാവരെയും പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചെറുമകൾക്ക് ഞങ്ങൾ ഒരു വലിയ മാളിക സമ്മാനിച്ചു. കൂടാതെ ഏകദേശം 50 കോടിയുടെ ട്രസ്റ്റ് ഫണ്ടും, ബാരി ഡ്രിവിറ്റ്-ബാർലോ കുറിച്ചു. ബാരി ഡ്രിവിറ്റ്-ബാർലോ തന്റെ കുടുംബത്തിന് സമ്മാനിക്കുന്ന അതിഗംഭീര സമ്മാനങ്ങളുടെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. പിറന്നാൾ സമ്മാനമായാലും ക്രിസ്മസ് സമ്മാനമായാലും ബാർലോയുടെ സമ്മാനങ്ങൾ എപ്പോഴും അമൂല്യമാണ്.
അടുത്തിടെ ഒമ്പത് വയസ്സുള്ള ഒരു ആഫ്രിക്കൻ കുട്ടി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവൻ തന്റെ സ്വകാര്യ ജെറ്റിൽ ലോകം ചുറ്റുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. നൈജീരിയയിലെ ലാഗോസിൽ നിന്നുള്ള മോംഫ ജൂനിയറിന്റെ പേരിൽ നിരവധി മാളികകളുമുണ്ട്. വെറും ആറാം വയസ്സിലാണ് ആദ്യത്തെ മാൻഷൻ സ്വന്തമായത്. സൂപ്പർകാറുകളുടെ ഒരു നിര തന്നെയുണ്ട് മോംഫ ജൂനിയറിന്. മുഹമ്മദ് അവാൽ മുസ്തഫ എന്നാണ് മോംഫ ജൂനിയറിന്റെ യഥാർത്ഥ പേര്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ 27,000-ത്തോളം ഫോളോവേഴ്സുള്ള ഒരു “ബേബി ഇൻഫ്ലുവൻസർ” ആണ് അദ്ദേഹം. തന്റെ ആഡംബര ജീവിതശൈലിയുടെ നിരവധി പോസ്റ്റുകൾ സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ ഇടാറുണ്ട്. ആഡംബര ഭക്ഷണം കഴിക്കുന്നതിന്റെയും സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും തന്റെ ഫോളോവേഴ്സിനായി മോംഫ പങ്കിടുന്നുണ്ട്.
In a remarkable turn of events, a two-day-old baby girl has effortlessly entered the millionaire’s club, thanks to the generosity of her multi-millionaire grandfather.