ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് റീജണൽ റെയിൽ സർവീസ് Rapidx-ന്  ജൂലൈയിൽ തുടക്കമാകും. ഡൽഹിയെ അതിന്റെ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ ഭാഗമാണിത്. റാപ്പിഡ് റെയിൽ സർവീസിന്റെ വികസന ചുമതലയുള്ള നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NCRTC) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മെട്രോ റെയിൽ സേഫ്റ്റി (CMRS) കമ്മീഷണറിൽ നിന്ന് സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ട്. പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

സ്ത്രീകൾക്ക് സുരക്ഷിതവും സുഖപ്രദവുമായ പ്രാദേശിക യാത്ര ഉറപ്പാക്കാൻ RAPIDX-ന് എല്ലാ ട്രെയിനുകളിലും ഒരു വനിതാ കോച്ച് ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.എല്ലാ സ്റ്റേഷനുകളിലും ഡയപ്പർ മാറ്റുന്നതിനുള്ള ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.  പ്ലാറ്റ്‌ഫോം തലത്തിലും ട്രെയിനിന്റെ വാതിൽ തുറക്കുന്ന സ്ഥലത്തും ഈ കോച്ചുകൾ തിരിച്ചറിയുന്നതിന് കൃത്യമായ സൂചനകൾ നൽകിയിട്ടുണ്ട്. ഈ റിസർവ്ഡ് കോച്ചിൽ 72 സീറ്റ് കപ്പാസിറ്റി ഉണ്ടായിരിക്കും.

RRTS-ൽ ട്രെയിനുകൾക്ക് പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്. സാഹിബാബാദ്, ഗാസിയാബാദ്, ഗുൽദാർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നിവയാണ് 17 കിലോമീറ്റർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന അഞ്ച് സ്റ്റേഷനുകൾ. ഈ സ്റ്റേഷനുകളിലെ ജോലികൾ പൂർത്തിയായി, അവ പ്രവർത്തനത്തിന് തയ്യാറാണ്, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “ദുഹായ് ഡിപ്പോയ്ക്ക് ശേഷം 25 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഭാഗം, മുറാദ്‌നഗർ, മോദി നഗർ സൗത്ത്, മോദി നഗർ നോർത്ത്, മീററ്റ് സൗത്ത് എന്നീ നാല് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് കമ്മീഷൻ ചെയ്യുന്ന അടുത്ത സെക്ഷൻ, RRTS-ന്റെ നിർമ്മാണം 2019 ജൂണിൽ ആരംഭിച്ചു. 82.15 കിലോമീറ്റർ റെയിൽ കോറിഡോറാണ് നിർമിക്കുന്നത്.

ഈ ഇടനാഴിയുടെ നിർമ്മാണത്തിന് 30,274 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവ ആർആർടിഎസിന് ധനസഹായം നൽകുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version