എയര്‍ കാര്‍ഗോ ബിസിനസ് ശക്തിപ്പെടുത്താന്‍ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കാരിയര്‍ കമ്പനികളിലൊന്നായ M.S.C. എയര്‍ കാര്‍ഗോ കേരളം ആസ്ഥാനമാക്കിയ ഐബിഎസുമായി പങ്കാളിത്തത്തിലേർപ്പെടുന്നു. എയര്‍ കാര്‍ഗോ ഡിജിറ്റലൈസേഷന് പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ട്രാവല്‍ ആന്‍ഡ് കാര്‍ഗോ വ്യവസായത്തിലെ ആഗോള സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ IBSമായി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) പങ്കാളിത്തത്തില്‍ ഏര്‍പ്പെടുക.

എം.എസ്.സിയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്റെ ഐകാര്‍ഗോ സൊല്യൂഷന് വിന്യസിക്കും.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി കാര്‍ഗോ സെയില്‍സ്, ഓപ്പറേഷന്‍സ്, കാര്‍ഗോ അക്കൗണ്ടിംഗ്, എം.എസ്.സി പോര്‍ട്ടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഇന്‍സ്റ്റാള്‍ ചെയ്യും. ഇത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എം.എസ്. സി.യെ സഹായിക്കും. ഡിജിറ്റലൈസേഷന് പൂര്‍ണമായി നടപ്പിലാക്കുന്നതിലൂടെ എം.എസ്.സിയുടെ എയര്‍ കാര്‍ഗോ മൂല്യശൃംഖല, വില്‍പ്പന, ഓപ്പറേഷന്‍സ്, അക്കൗണ്ടിംഗ് എന്നിവയില്‍ കാര്യക്ഷമമായ മാറ്റമുണ്ടാക്കാനും ബിസിനസ് മെച്ചപ്പെടുത്താനും സാധിക്കും.

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കാരിയര്‍ കമ്പനികളിലൊന്നായ എം.എസ്.സിയുടെ എയര്‍ കാര്‍ഗോ യൂണിറ്റ് വിപുലപ്പെടുത്താന്‍ ഈ പങ്കാളിത്തം ഐ.ബി.എസിനെ പ്രാപ്തമാക്കും. കാര്‍ഗോ ഐ.ക്യു, സി-എക്സ്.എം.എല്‍, വണ്‍ റെക്കോര്‍ഡ്, ഇ-എ.ഡബ്ല്യു.ബി, ഇ-ഫ്രെയ്റ്റ് തുടങ്ങി ലോജിസ്റ്റിക്സ് വ്യവസായത്തിലെ സമ്പ്രദായങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഏറ്റവും നൂതന സേവനങ്ങളാണ് നല്‍കുക. മള്‍ട്ടി-മോഡല്‍ ലോജിസ്റ്റിക്സ് മോഡലുകളിലുടനീളം തടസ്സമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിത്.
IBS സോഫ്റ്റ് വെയര്‍ കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്സ് സൊല്യൂഷന്‍സ് മേധാവി അശോക് രാജന്:

“കാര്‍ഗോ വ്യവസായത്തില്‍ എം.എസ്.സിയെ പിന്തുണയ്ക്കുന്നതിലും പങ്കാളിത്തം ആരംഭിക്കുന്നതിലും സന്തോഷമുണ്ട്. എം.എസ്.സിയുടെ മള്‍ട്ടി മോഡല്‍ ബിസിനസിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഐ.ബി.എസിന്റെ ഐ കാര്‍ഗോ സൊല്യൂഷനാകുമെന്ന് ഉറപ്പുണ്ട്.”
ഉപഭോക്താക്കള്‍ക്ക് പൂര്‍ണതോതില്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് നല്കുന്ന തരത്തില്‍ എയര്‍ കാര്‍ഗോ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എസ്.സി എയര്‍ കാര്‍ഗോ സീനിയര്‍ വൈസ് പ്രസിഡന്റ് ജാനി ഡേവല്‍ പറഞ്ഞു.

“സോഫ്റ്റ് വെയര്‍ സൊല്യൂഷന് രംഗത്തെ ഐബിഎസിന്റെ കഴിവുകളില്‍ എം.എസ്.സി വലിയ സാധ്യത കാണുന്നുണ്ട്. അതുകൊണ്ടാണ് ഡിജിറ്റലൈസേഷന് പ്രയോജനപ്പെടുത്തി എം.എസ്.സി കാര്‍ഗോയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഐ.ബി.എസുമായി കരാറിലേര്‍പ്പെട്ടത്.”